ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്ക്, 43 ബില്യണിന്റെ ഡീല്‍ ഇന്ന് ഒപ്പുവെച്ചേക്കും
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ടെസ്ലയുടെ സ്‌പേസ് എക്‌സിന്റെയും സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ഇന്ന് തന്നെ കരാര്‍ ഒപ്പിടുമെന്നാണ് സൂചന. 43 മില്യണിന്റെ ഓഫറാണ് ട്വിറ്റര്‍ വാങ്ങാനായി മസ്‌ക് നല്‍കിയിരിക്കുന്നത്. ഇതിനോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു നേരത്തെ ട്വിറ്റര്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ ആ ഓഫര്‍ വീണ്ടും പരിഗണിച്ച് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ മുതലാണ് ചര്‍ച്ചകള്‍ തുടങ്ങി. മസ്‌ക് തന്റെ പ്രപ്പോസല്‍ കൊണ്ട് ട്വിറ്ററിനെ വീഴ്ത്തിയിരിക്കുകയാണ്. എല്ലാ കാര്യങ്ങളും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച്ച വൈകാതെ തന്നെ ഇവര്‍ തമ്മിലുള്ള ഇടപാട് ഉറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഇലോണ്‍ മസ്‌കിന് കൈമാറുന്നതിന്റെ അവസാന ഘട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായുള്ള ഇടപാടിന് വേണ്ട നിബന്ധനകള്‍ തയ്യാറാക്കുകയാണ് ട്വിറ്റര്‍ അധികൃതര്‍. ചര്‍ച്ചകള്‍ വിജയകരമായാല്‍ ഇന്ന് തന്നെ ഇടപാടുകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ഇടപാട് നടത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. മസ്‌കിന്റെ ഓഫര്‍ അത്രത്തോളം വലുതായി ട്വിറ്റര്‍ അധികൃതര്‍ കാണുന്നില്ല. 43 മില്യണ്‍ എന്ന തുകയ്ക്ക് മുകളില്‍ ട്വിറ്ററിനായി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ട്വിറ്ററിലെ ഏറ്റവും ഓഹരികള്‍ ഇലോണ്‍ മസ്‌കിന്റെ പേരിലാണ്. 9.2 ശതമാനം ഓഹരികളാണ് മസ്‌കിന്റെ പേരിലുള്ളത്. അതേസമയം മസ്‌കിന്റെ ഓഫര്‍ ഗൗരവത്തോടെ ട്വിറ്റര്‍ കണ്ടിരുന്നില്ല. പ്രധാന കാരണം മറ്റ് ഓഹരി ഉടമകളെ പോലെയല്ല മസ്‌ക് കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ട്വിറ്ററില്‍ മാറ്റം കൊണ്ടുവരണമെന്നായിരുന്നു മസ്‌കിന്റെ പ്രധാന ആവശ്യം. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന് മസ്‌കിനെ അറിയിച്ചിരുന്നു. എന്നാല്‍ ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ലെന്നാണ് മസ്‌ക് അറിയിച്ചത്. പകരം ട്വിറ്ററിനെ ഏറ്റെടുക്കാനാണ് മസ്‌ക് ശ്രമിച്ചത്. 43 മില്യണിന്റെ ഓഫറും പിന്നാലെ നല്‍കി. ഓഹരി 54.20 ഡോളര്‍ എന്ന നിരക്കിലാണ് മസ്‌ക് നല്‍കാന്‍ തീരുമാനിച്ചത്.
അതേസമയം ട്വിറ്ററിന്റെ ബോര്‍ഡ് മസ്‌കിനെ തടയാനാണ് ശ്രമിച്ചത്. താനാണ് ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമയെന്ന് മസ്‌ക് പ്രയോഗിച്ചതിന് പിന്നാലെ വന്‍ നീക്കങ്ങളാണ് കമ്പനിയില്‍ നടന്നത്. ഒരു ഓഹരി ഉടമയ്ക്കായി പോയിസന്‍ പില്‍ വരെ ട്വിറ്റര്‍ ഉപയോഗിച്ചു. ഇതിലൂടെ ഒരു ഉടമയ്ക്ക് വില കുറച്ച് ഓഹരികള്‍ നല്‍കാനും ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്യാം. മസ്‌കിനേക്കാള്‍ കൂടുതല്‍ ഓഹരികള്‍ ഇയാള്‍ക്ക് നേടി കമ്പനി ഏറ്റെടുക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. അതേസമയം മസ്‌ക് വലിയൊരു തുക ഓഫര്‍ ചെയ്തതോടെ ട്വിറ്റര്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. 43 മില്യണ്‍ അന്തിമമാണെന്നും, അതില്‍മാറില്ലെന്നും മസ്‌ക് പറഞ്ഞിരുന്നു.
മസ്‌കും ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറും തമ്മില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ ഇടപാടിനെ കുറിച്ചാണ് സംസാരിച്ചത്. എത്ര തുക വരെ മസ്‌ക് നല്‍കുമെന്ന കാര്യമാണ് ചര്‍ച്ചയില്‍ നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. പക്ഷേ ഇരുവരും നല്ല രീതിയിലാണ് കാര്യങ്ങള്‍ സംസാരിച്ചത്. നിരവധി ഓഹരി ഉടമകളുമായി മസ്‌ക് നടത്തിയ ചര്‍ച്ചകള്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മസ്‌ക് എല്ലാവര്‍ക്കും ഉറപ്പ് കൊടുത്തിട്ടുണ്ട്. നിലവില്‍ അത് ട്വിറ്ററിന് നഷ്ടമായതായി മസ്‌ക് പറയുന്നു.












Click it and Unblock the Notifications