കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയ്ക്കുള്ളില്‍ ഭ്രൂണം... ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് അമേരിയ്ക്കയില്‍ ശസ്ത്രക്രിയ

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭ്രൂണം ഗര്‍ഭപാത്രത്തിലാണ് ഉണ്ടാവുക. പുംബീജവും അണ്ഡവും ചേര്‍ന്ന് സിക്താണ്ഡം ഉണ്ടായി, അത് വിഭജിച്ചാണ് ഭ്രൂണം ഉണ്ടാവുക. എന്നാല്‍ മസ്തിഷ്‌കത്തിനുള്ളില്‍ ഭ്രൂണം വളര്‍ന്നാലോ...?

ഏവരും ഒന്ന് ഞെട്ടിപ്പോകും അല്ലേ. സംഭവം സത്യമാണ്. അമേരിക്കയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതും ഇന്ത്യക്കാരിയായ ഒരു വിദ്യാര്‍ത്ഥിയ്ക്ക്.

അപൂര്‍വ്വത്തില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിയ്ക്കാവുന്ന ഒരു രോഗാവസ്ഥയാണിത്. കടുത്ത തലവേദനയെ തുടര്‍ന്നാണ് യാമിനി കരനാം എന്ന യുവതി ആശുപത്രിയില്‍ എത്തിയത്. സ്‌കാന്‍ ചെയ്തപ്പോള്‍ കണ്ടത് ഒരു മുഴ.

Yamini Karanam

തലച്ചോറില്‍ വികൃതി കാണിയ്ക്കുന്ന ഒരു മുഴ എന്നാണ് ആദ്യം കരുതിയത്. അതിനെ പറിച്ച് കളയാന്‍ ഡോക്ടര്‍മാര്‍ തീരുമാനിയ്ക്കുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധനയിലാണ് അക്കാര്യം വ്യക്തമായത്. എല്ലുകളും, പല്ലുകളും, മുടിയും ഒക്കെ രൂപപ്പെട്ട് തുടങ്ങിയ ഭ്രൂണമാണതെന്ന്.

'എംബ്രിയോണിക് ട്വിന്‍' എന്നാണ് ഇത്തരം ഭ്രൂണ വളര്‍ച്ചകളെ വിളിയ്ക്കുക. ഗര്‍ഭപാത്രത്തില്‍ തന്നെ ഇങ്ങനെ ഉണ്ടാകാറുണ്ട്. എന്നാല്‍ മസ്തിഷ്‌കത്തില്‍ ഇങ്ങനെ സംഭവിയ്ക്കുന്നത് വളരെ അപൂര്‍വ്വമാണ്.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് യാമിനി ചിക്തിസ തേടിയത്. പിന്നീട് ലോസ് ആഞ്ജലസിലെ സ്‌കള്‍ബേസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ താക്കോല്‍ദ്വാര മസ്തിഷ്‌ക ശസ്ത്രക്രിയാ വിദഗ്ധന്‍ റെയ് ര്‍ഷാഹിനിയന്‍ ആ ഭ്രൂണത്തെ പുറത്തെടുത്തു. മാര്‍ച്ച് മാസത്തിലായിരുന്നു ശസ്ത്രിക്രിയ.

ഇപ്പോള്‍ സന്പൂര്‍ണ വിശ്രമത്തിലാണ് യാമിനി. കഴിഞ്ഞ 26 വര്‍ഷമായി തന്നെ പീഡിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന പൈശാചികമായ ഇരട്ട സഹോദരിയെന്നാണ് യാമിനി ഈ 'ഭ്രൂണ'ത്തെ വിശേഷിപ്പിച്ചത്.

English summary
Embryonic Twin Removed From Indian Woman's Brain in US: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X