കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിസന്ധി: 850 കോടി ദിർഹം യാത്രക്കാർക്ക് തിരികെ നൽകി എമിറേറ്റ്സ്

Google Oneindia Malayalam News

ദുബായ്: ആഗോളതലത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് 2020ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചത്. ഇതോടെ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്ന യാത്രക്കാർക്ക് പണം നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇതിനകം 850 കോടി ദിർഹമാണ് തിരികെ നൽകിയിട്ടുള്ളത്. ബുദ്ധിമുട്ടുകളില്ലാതെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം തിരിച്ച് നൽകാന കഴിഞ്ഞതായി എമിറേറ്റ്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അദ്നാൻ കാസിം അറിയിച്ചു.

 ഖത്തറിൽ കൊവിഡ് പരിശോധന ഇളവ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തുവർക്ക് പുതിയ പരിഷ്കാരം ഖത്തറിൽ കൊവിഡ് പരിശോധന ഇളവ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തുവർക്ക് പുതിയ പരിഷ്കാരം

എമിറേറ്റിസിന്റെ മിയാമിയിലേക്കുള്ള ആദ്യത്തെ സർവീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് യാത്രക്കാർ ടിക്കറ്റ് തുക റീഫണ്ട് ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. അതേ സമയം ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് നഷ്ടം സംഭവിക്കാത്ത തരത്തിലുള്ള റീഫണ്ടാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി.

455-emirates-01

Recommended Video

cmsvideo
covid cases are more common in people with B-positive blood type, according to a new study

എമിറേറ്റ്സിൽ യാത്രക്കായി ബുക്ക് ചെയ്ത ടിക്കറ്റുകൾ രണ്ട് വർഷത്തിനിടെയുള്ള മറ്റൊരു ബുക്കിംഗായി മാറ്റാനുള്ള അവസരവും നൽകിയിട്ടുണ്ട്. കൂടാതെ പണമോ വൌച്ചറുകളോ ആയും ടിക്കറ്റിനായി നൽകിയ തുക തിരികെ വാങ്ങാനുള്ള അവസരവും കമ്പനി നൽകിയിരുന്നു. ഉപയോക്താക്കൾക്ക് പ്രഥമപരിഗണന നൽകിക്കൊണ്ടുള്ള തീരുമാനമാണ് കമ്പനി സ്വീകരിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തങ്ങളുടെ സേവനങ്ങൾ തിരിച്ചുകൊണ്ടുപോകാനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി.

English summary
Emirates Airlines refunded AED 850 Crores back to passengers since Covid crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X