കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമൻ എ380 യാത്രാ വിമാനങ്ങളെ പറത്തി എമിറേറ്റ്സ്, 30 മൈല്‍ ദൂരത്തേക്ക്, കാരണം ഇത്!

Google Oneindia Malayalam News

ദുബായ്: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം എല്ലാ രാജ്യങ്ങളും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. വിദേശത്ത് കുടുങ്ങിയിരിക്കുന്നവരെ തിരിച്ച് എത്തിക്കാനുളള പ്രത്യേക വിമാനങ്ങളും ചരക്ക് വിമാനങ്ങളും മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.

അതിനിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വിമാനമായ എ380 വിമാനങ്ങളെ 30 മൈല്‍ ദൂരം പറത്തിയിരിക്കുകയാണ് എമിറേറ്റ്‌സ്. സംഭവം എന്താണെന്നല്ലേ..

ആകാശ ചിത്രങ്ങള്‍ പുറത്ത്

ആകാശ ചിത്രങ്ങള്‍ പുറത്ത്

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കാണ് വിമാനങ്ങള്‍ പറന്നത്. സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ വിമാനങ്ങളെ ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ നിര്‍ത്തി ഇടുന്നതിന് വേണ്ടിയായിരുന്നു പറക്കല്‍. വിമാനത്താവളത്തില്‍ എ380 വിമാനങ്ങള്‍ നിരന്ന് കിടക്കുന്നതിന്റെ ആകാശ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഏറ്റവും അനുയോജ്യമായ ഇടം

ഏറ്റവും അനുയോജ്യമായ ഇടം

കാര്‍ഗോകളും ചെറുവിമാനങ്ങളുമാണ് ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്. ദുബായ് എയര്‍ ഷോ നടക്കാനുപയോഗിക്കുന്നതും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളമാണ്. വിശാലമായ സ്ഥലമാണ് എന്നതിനാല്‍ വിമാനങ്ങള്‍ നിര്‍ത്തിയിടാനും ഏറ്റവും അനുയോജ്യമായ ഇടവും ഇത് തന്നെയാണ്. നിലവില്‍ എമിറേറ്റ്‌സിന്റെ 117 വിമാനങ്ങളാണ് ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിരിക്കുന്നത്.

270 വിമാനങ്ങൾ

270 വിമാനങ്ങൾ

എയര്‍ബസ് എ 380 വിമാനങ്ങളെ കൂടാതെ ബോയിംഗ് 777 വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. 270 വിമാനങ്ങളാണ് എമിറേറ്റ്‌സിന് സ്വന്തമായുളളത്. അതില്‍ 101 വിമാനങ്ങള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണുളളത്. തുടര്‍ച്ചയായി 48 മണിക്കൂര്‍ സര്‍വ്വീസ് നടത്താത്ത വിമാനങ്ങള്‍ എമിറേറ്റ്‌സ് ഇത്തരത്തില്‍ നിര്‍ത്തിയിടുക പതിവാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍ ഐസ്ലാന്‍ഡ് അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ത്ത് ഇത്തരത്തില്‍ തങ്ങളുടെ വിമാനങ്ങളുടെ കൂട്ടത്തിലൊരു ഭാഗം എമിറേറ്റ്‌സ് നിര്‍ത്തിയിട്ടിരുന്നു.

സൂക്ഷിക്കുന്നത് എളുപ്പമുളളതല്ല

സൂക്ഷിക്കുന്നത് എളുപ്പമുളളതല്ല

വിമാനങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്നത് എളുപ്പമുളളതല്ല. ഇവയെ സൂക്ഷിക്കുന്നതിനൊപ്പം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതും എളുപ്പമല്ല. സാധാരണ മരുഭൂമികളാണ് ഇതിന് വേണ്ടി ഉപയോഗിക്കാറുളളത്. വിമാനങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ വിമാനത്തിന്റെ എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ച് സൂക്ഷിക്കും. എന്‍ജിനുകളും ഡാറ്റാ പേടകങ്ങളും അടച്ചിടും.

വിശദമായ പരിശോധനകള്‍

വിശദമായ പരിശോധനകള്‍

6 പേരുടെ ഒരു സംഘത്തിന് 12 മണിക്കൂര്‍ ജോലിയുണ്ട് ഇത്തരത്തില്‍ ഒരു വിമാനം സ്‌റ്റോര്‍ ചെയ്യാന്‍. 5 മുതല്‍ 7 വരെയുളള ദിവസങ്ങള്‍ക്കിടെ എമിറേറ്റ്‌സിന്റെ സംഘം വിമാനങ്ങള്‍ പരിശോധിക്കും. വിശദമായ പരിശോധനകള്‍ നടക്കും. തിരിച്ച് പറക്കാനായും ഇത്തരത്തില്‍ വിശദമായ പരിശോധനകള്‍ക്കൊടുവിലേ സാധിക്കുകയുളളൂ. കൊവിഡ് ഭീതി ഒഴിയാതെ ഏമിറേറ്റ്‌സിന് അടക്കം വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചേക്കില്ല.

English summary
Emirates has been flying some A380 aircraft to Dubai World Central for storage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X