അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും: കലാപത്തിന് കാരണം വീഡിയോ ഗെയിമുകളെന്ന് മാക്രോണ്‍
പാരീസ്: ഫ്രാന്‍സില്‍ പതിനേഴുകാരന്റെ മരണത്തില്‍ കലാപം ആളിക്കത്തുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ അടക്കം പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. അതേസമയം കലാപത്തിന് കാരണക്കാര്‍ വീഡിയോ ഗെയിമുകളാണ്. പലരും തെരുവുകളില്‍ മറ്റൊരു ജീവിതമാണ് നയിക്കുന്നത്. വീഡിയോ ഗെയിമുകള്‍ ഇവരെ വിഷലിപ്തമാക്കിയെന്നും മാക്രോണ്‍ പറഞ്ഞു.
മാതാപിതാക്കള്‍ ഈ സമയം കുട്ടികളെ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവര്‍ തെരുവില്‍ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. കാരണം വളരെ ചെറുപ്പത്തിലേ ഇവര്‍ അറസ്റ്റിലാവുന്നതിന് ഇത് വഴിയൊരുക്കും. മാതാപിതാക്കള്‍ തന്നെയാണ് മക്കളെ വീടുകളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കേണ്ടതെന്നും മാക്രോണ്‍ പറഞ്ഞു.

എല്ലാവരുടെയും സുരക്ഷ നിര്‍ബന്ധമുള്ള കാര്യമാണ്. കുട്ടികളെ മാതാപിതാക്കള്‍ നന്നായി നോക്കിയാല്‍, അവര്‍ സമൂഹത്തില്‍ കലാപമുണ്ടാക്കില്ലെന്നും മാക്രോണ്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലാണ് ഈ കലാപത്തിന്റെ സംഘാടനം നടത്തുന്നത്. വളരെ വൈകാരിക ഉള്ളടക്കമുള്ള കാര്യങ്ങള്‍ നീക്കം ചെയ്യണമെന്ന് സ്‌നാപ്പ്ചാറ്റ്, ടിക് ടോക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് മാക്രോണ്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍ പല യുവാക്കളും തെറ്റായ പാതയിലേക്കാണ് പോവുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കലാപാഹ്വാനം നടത്തുന്നവര്‍ക്കൊപ്പം ചേരാതിരിക്കാന്‍ ശ്രമിക്കുക. സോഷ്യല്‍ മീഡിയ കമ്പനികളോട് അത്തരം ട്വീറ്റുകള്‍ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതാണ് നല്ലതെന്നും മാക്രോണ്‍ പറഞ്ഞു.
40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കലാപത്തെ നേരിടാന്‍ നിയോഗിച്ചിരിക്കുന്നത്. ഒരു രാത്രി കൊണ്ട് 875 പേരെയാണ് അറസ്റ്റ് ചെയ്തത്. 14നും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവരെന്നാണ് പോലീസ് യൂണിയനുകള്‍ പറയുന്നത്. കലാപത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്നും മാക്രോണ്‍ പറഞ്ഞിരുന്നു. അതേസമയം കലാപത്തെ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ചില വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധ്യമായ എല്ലാ ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്. രാജ്യത്തെ ക്രമസമാധാന നില പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ പോലീസിനും, സൈന്യത്തിനും കൂടുതല്‍ അധികാരം ലഭിക്കും. ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിക്കും. പ്രതിഷേധങ്ങളെ കൂടുതല്‍ സേനയെ ഉപയോഗിച്ച് നേരിടാനാവും.
സംശയം തോന്നുന്നവരുടെ വീടോ, കലാപകാരികളെ കുറിച്ചോ തിരിച്ചറിയലില്‍ കണ്ടെത്തണം. നേരത്തെ കലാപത്തെ തുടര്‍ന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ തന്റെ ബ്രസ്സല്‍സ് യാത്ര വേണ്ടെന്ന് വെച്ചിരുന്നു. 2005ല്‍ രാജ്യവ്യാപകമായി കലാപമുണ്ടായപ്പോള്‍, സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആദ്യം കര്‍ഫ്യൂവും, പിന്നീട് അടിയന്തരാവസ്ഥയും പ്രഖ്യാപിക്കണമെന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് സെബാസ്റ്റ്യന്‍ ചെനു പറഞ്ഞു.












Click it and Unblock the Notifications