കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ബര്‍ ഷോപ്പില്‍ ആളുകയറുന്നില്ല; ചെറിയ മാറ്റം വരുത്തിയതോടെ തിക്കും തിരക്കും

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: തങ്ങളുടെ ഷോപ്പിലേക്ക് ആളുകളെ ആകര്‍ഷിക്കാനായി ഷോപ്പുടമകള്‍ പലതരം വഴികളും പ്രയോഗിക്കാറുണ്ട്. പരസ്യങ്ങള്‍ക്കാണ് ഭൂരിഭാഗം ആള്‍ക്കാരും പ്രാധാന്യം നല്‍കുന്നത്. കടയ്ക്ക് ആകര്‍ഷകമായ പേരു നല്‍കുന്നതുമുതല്‍ കടയിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള സമ്മാന പദ്ധതിവരെ നീളുന്നു ഉപഭോക്താക്കളുടെ കണ്ണുവെട്ടിക്കാനുള്ള വിദ്യകള്‍.

തന്റെ കടയില്‍ ആള്‍ത്തിരക്ക് കുറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിലെ ഒരു ബാര്‍ബര്‍ഷോപ്പുടമ ഇറക്കിയ നമ്പര്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം. മുടിമുറിക്കുന്നതിനിടയിലും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കുകയായിരുന്നു ബാര്‍ബര്‍ ഷോപ്പുടമ. സാധാരണ രീതിയില്‍ മുടി മുറിക്കുമ്പോള്‍ കൈകള്‍ മൂടിയ നിലയിലായിരിക്കും.

barber-shop

ഇതേ തുടര്‍ന്ന്, മുടിമുറിക്കാന്‍ കയറുന്നതോടെ പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിടുകയാണ് പതിവ്. എന്നാല്‍ തന്റെ ഷോപ്പില്‍ അതിന്റെ ആവശ്യമില്ലെന്നാണ് വാര്‍ത്തയിലെ നായകന്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ നോക്കാന്‍ വേണ്ടി മാത്രമായി പ്രത്യേകമായി ട്രാന്‍സ്പരന്റ് ഷീറ്റ് തുണിക്കിടയില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.

മുടിമുറിക്കുന്ന സമയത്തും ഫോണ്‍ ഓണ്‍ ചെയ്ത് ചാറ്റ് ചെയ്യുകയോ വീഡിയോ കാണുകയോ ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. കടയിലെ പുതിയരീതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ കടയില്‍ ഇപ്പോള്‍ തിരക്കു കൂടുകയാണെന്ന് ഷോപ്പുടമ പറഞ്ഞു. എല്ലാ സ്ഥലത്തും സ്മാര്‍ട് ഫോണ്‍ ഉപയോഗം വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടാണ് താന്‍ ഇത്തരമൊരു ഐഡിയ തെരഞ്ഞെടുത്തതെന്നും ഇദ്ദേഹം പറയുന്നു.

English summary
English barber shop made one simple change that'll make them a massive hit with customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X