കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഉപരോധം; അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു, ഗള്‍ഫ് പ്രതിസന്ധി തീരില്ലെന്ന് സൂചന

Google Oneindia Malayalam News

ദോഹ: ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു. അമേരിക്കന്‍ മുന്‍ സൈനിക കമാന്റര്‍ ആന്റണി സിന്നിയാണ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജിവെച്ചത്.

ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് അടുത്ത ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായ ശ്രമവുമായി അമേരിക്ക എത്തിയത്. എന്നാല്‍ 18 മാസം പിന്നിട്ടിട്ടും സമാധാന പാതയില്‍ എത്താനോ മേഖലയില്‍ ഐക്യം പുനസ്ഥാപിക്കാനോ സാധിച്ചില്ല. വിവാദത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ കുറ്റപ്പെടുത്തിയാണ് ആന്റണി സിന്നിയുടെ രാജി....

വിവാദത്തിന്റെ തുടക്കം

വിവാദത്തിന്റെ തുടക്കം

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. സമവായ നീക്കങ്ങളുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുണ്ട്.

 അമേരിക്കക്ക് തിരിച്ചടി

അമേരിക്കക്ക് തിരിച്ചടി

കുവൈത്ത് ആണ് സമാധാന ശ്രമങ്ങളുമായി മുന്നില്‍. കൂടെ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമുണ്ട്. അമേരിക്കയുടെ മേഖലയിലെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഗള്‍ഫ് പ്രതിസന്ധി. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

യാതൊരു വഴിയും കണ്ടില്ല

യാതൊരു വഴിയും കണ്ടില്ല

മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ആന്റണി സിന്നി. ഇദ്ദേഹത്തെയാണ് അമേരിക്ക ഗള്‍ഫിലേക്കുള്ള സമാധാന ദൂതനായി 2017 ഓഗസ്റ്റില്‍ നിയോഗിച്ചത്. ഉപരോധത്തില്‍ ഏര്‍പ്പെട്ട എല്ലാ രാജ്യങ്ങളുമായും അദ്ദേഹം സംസാരിച്ചു. ഖത്തറുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ പരിഹാരത്തിന് യാതൊരു വഴിയും കാണാത്തതിനെ തുടര്‍ന്നാണ് രാജി വച്ചത്.

പിന്നോട്ടില്ലെന്ന അമേരിക്ക

പിന്നോട്ടില്ലെന്ന അമേരിക്ക

ഒരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയോ സമാധാന ശ്രമങ്ങള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന ആന്റണി സിന്നി അഭിപ്രായപ്പെടുന്നു. സിന്നി രാജിവെച്ചെങ്കിലും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.

സമാധാന വഴി തെളിഞ്ഞെങ്കിലും

സമാധാന വഴി തെളിഞ്ഞെങ്കിലും

സമാധാനത്തിന്റെ വഴികള്‍ നേരത്തെ തെളിഞ്ഞിരുന്നു. അതിനിടെയാണ് സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷഗ്ജി തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടത്. ഇതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഇതോടെയാണ് സമാധാന ചര്‍ച്ചകള്‍ നിലച്ചത്.

ഇന്ത്യ കുതിക്കുന്നു; മോദിക്ക് പൊന്‍തൂവല്‍!! വളര്‍ച്ച വേഗത്തിലെന്ന് ലോകബാങ്ക്, ചൈന കിതയ്ക്കുംഇന്ത്യ കുതിക്കുന്നു; മോദിക്ക് പൊന്‍തൂവല്‍!! വളര്‍ച്ച വേഗത്തിലെന്ന് ലോകബാങ്ക്, ചൈന കിതയ്ക്കും

English summary
US Envoy Anthony Zinni tasked with resolving Gulf crisis resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X