യൂറോപ്പ് കുടിയേറ്റക്കാര്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കുന്നു, ഈ കണക്കുകള്‍ തെളിയിക്കും

Subscribe to Oneindia Malayalam

അമേരിക്ക: യൂറോപ്പ് കുടിയേറ്റക്കാര്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കുന്നതായി പുതിയ സര്‍വ്വേഫലങ്ങള്‍. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍(ഐഒഎം) എന്ന ഏജന്‍സിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

ഐഒഎം നല്‍കുന്ന കണക്കനുസരിച്ച് 73,189 ആളുകളാണ് 2017 ല്‍ കടല്‍ മാര്‍ഗ്ഗം യൂറോപ്പിലേക്ക് കുടിയേറിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 2,11,434 ആയിരുന്നു. അതായത് ഇത്തവണത്തേതിന്റെ മൂന്നിരട്ടി. ബ്രിട്ടനിലടക്കം നടന്ന ഭീകരാക്രമണങ്ങള്‍ കുടിയേറ്റക്കാരോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനം കടുപ്പപ്പെടുന്നതില്‍ കാരണമായിട്ടുണ്ട്.

 europeancountries

2015 ല്‍ പാരിസില്‍ നടന്ന ചാര്‍ലി ഹെബ്ദോ ഭീകരാക്രമണത്തിനു ശേഷം ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി, ബെല്‍ജിയം, തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ രീതീയില്‍ ആക്രമണങ്ങളുണ്ടായി. നാലു മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ബ്രിട്ടനില്‍ നടന്നത്. ഫ്രാന്‍സിലും സ്വീഡനിലും 2017 ല്‍ മാത്രം രണ്ട് ഭീകരാക്രമണങ്ങളുണ്ടായി. ഇവയില്‍ ചിലതില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. യൂറോപ്പ് കുടിയേറ്റക്കാര്‍ക്കെതിരെ വാതില്‍ കൊട്ടിയടക്കുന്നതിന്റെ പ്രധാന കാരണവും തീവ്രവാദം തന്നെ

English summary
Europe is shutting its doors on migrants
Please Wait while comments are loading...