• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രിലങ്ക കലാപം; രാജപക്‌സെ അനുകൂലികളാണ് തുടക്കമിട്ടതെന്ന് തെളിവുകൾ

 • By Akhil Prakash
Google Oneindia Malayalam News

കൊളംബോ: ശ്രിലങ്കയിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ വൻ കലാപമായി മാറുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്ന് വന്നിരുന്ന പ്രകടനങ്ങളിലെ ഏറ്റവും മാരകമായ അക്രമമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത് എന്നാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനെ തുർന്നാണ് പ്രതിഷേധം കലാപമായി മാറിയത്.

1

തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തടിച്ചുകൂടിയ അനുയായികൾ മഹിന്ദ രാജപക്‌സെയോട് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇദ്ദേഹം രാജി പ്രഖ്യാപിച്ചതോടെ ഇവരും പ്രതിഷേധക്കാരും രാജ്യത്തുടനീളം പല തെരുവുകളിലും പരസ്യമായി ഏറ്റുമുട്ടി. തുടർന്ന് രാജപക്‌സെമാരുടെയും അവരുടെ രാഷ്ട്രീയ സഖ്യകക്ഷികളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കൾക്ക് നേരെയുള്ള വ്യാപകമായ ആക്രമണങ്ങൾക്ക് ആണ് രാജ്യം സാക്ഷ്യം വഹിച്ചത്. ആക്രമണത്തിൽ എട്ട് പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപം ശക്തി പ്രാപിച്ചതോടെ സ്വത്ത് ആക്രമിക്കുകയോ ജീവന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന അക്രമികൾക്ക് നേരെ വെടിവയ്ക്കാൻ പോലീസിനെ അനുവാദം ലഭിച്ചു.

എന്താണ് രാജ്യദ്രോഹ നിയമം, സുപ്രീം കോടതിയുടെ പുതിയ തീരുമാനം ശ്രദ്ധേയമാകുന്നത് എന്തുകൊണ്ട്?എന്താണ് രാജ്യദ്രോഹ നിയമം, സുപ്രീം കോടതിയുടെ പുതിയ തീരുമാനം ശ്രദ്ധേയമാകുന്നത് എന്തുകൊണ്ട്?

2

രാജപക്‌സെയുടെ നിരവധി സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും മഹിന്ദയുടെ പിതാവിന് സമർപ്പിച്ച ഒരു മ്യൂസിയം നശിപ്പിക്കപ്പെടുകയും ചെയ്തു. പതിറ്റാണ്ടുകളായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഒരു കുടുംബത്തിന് പ്രതീക്ഷിക്കാതെ ലഭിച്ച തിരിച്ചടിയായിരുന്നു ഈ കലാപം. ഇത് രാജ്യത്തെ ഒരു പ്രധാന വഴിത്തിരിവാണ് കൊളംബോ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയന്റിസ്റ്റ് ജയദേവ ഉയങ്കോട പറഞ്ഞു. "രാജപക്‌സെമാർക്കും അവരുടെ അനുയായികൾക്കും നേരെയുള്ള തുറന്ന രോഷത്തിന്റെ ദിശയിലേക്ക് ഇത് പൊതുജനങ്ങളുടെ മാനസികാവസ്ഥയെ മാറ്റി. മഹിന്ദ രാജപക്‌സെയുടെ ഒരു വലിയ രാഷ്ട്രീയ മണ്ടത്തരമായിരുന്നു അത്." ജയദേവ ഉയങ്കോട കൂട്ടിച്ചേർത്തു.

3

തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന ടെമ്പിൾ ട്രീസിന് മുന്നിൽ ധാരാളം രാജപാക്സെ അനുകൂലികളെ വിളിച്ചു ചേർത്തിരുന്നു. ഇവർ സർക്കാരിന് അനുകൂലമായി മുദ്രാവാക്യങ്ങളും വിളിച്ചു. തുടർന്ന് മഹിന്ദ രാജപക്‌സെ ഇവരെ അഭിസംബോധന ചെയ്തു. "സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ പ്രതിപക്ഷം സ്വന്തം രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നു എന്നത് രഹസ്യമല്ല. അവർക്ക് അധികാരം മാത്രമാണ് വേണ്ടത്," അദ്ദേഹം പറഞ്ഞു. അദ്ദേഹം രാജിവെക്കണോ എന്ന് ജനക്കൂട്ടത്തോട് ചോദിക്കുകയും അദ്ദേഹം തുടരണമെന്ന് അവർ ആക്രോശിക്കുകയും ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ജോൺസ്റ്റൺ ഫെർണാണ്ടോയും യോ ഗത്തിൽ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍

4

തടിച്ചുകൂടിയ രാജപാക്സെ അനുകൂലികളോട് തയ്യാറായി ഇരിക്കാൻ ഫെർണാണ്ടോ പറഞ്ഞു. "നമുക്ക് പോരാട്ടം ആരംഭിക്കാം. പ്രസിഡന്റിന് കഴിയുന്നില്ലെങ്കിൽ അദ്ദേഹം ഞങ്ങളെ ഏൽപ്പിക്കണം. ഞങ്ങൾ ഗാലി ഫെയ്‌സ് വൃത്തിയാക്കും," ഫെർണാണ്ടോ കൂട്ടിച്ചേർത്തു. അക്രമത്തിന് പ്രേരണ നൽകുന്ന ഫെർണാണ്ടോയുടെ വീഡിയോ യഥാർത്ഥമാണെന്ന് ഒരു ഉദ്യോ ഗസ്ഥൻ സ്ഥിരീകരിച്ചു. എന്നാൽ സർക്കാരിന് പിന്തുണ നൽകുകയെന്ന ഉദ്ദേശത്തോടെയാണ് ഈ യോഗം സംഘടിപ്പിച്ചതെന്ന് മഹിന്ദയുടെ മകനും ഭരണകക്ഷി നിയമസഭാംഗവുമായ നമൽ രാജപക്‌സെ പറഞ്ഞു.

5

യോഗം കഴിഞ്ഞ് ഉച്ചയോടെ രാജപക്‌സെയുടെ അനുയായികൾ കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങി. ചിലർ ടെമ്പിൾ ട്രീസിന് പുറത്തുള്ള ഒരു ചെറിയ പ്രതിഷേധ ക്യാമ്പിലേക്ക് പോയി. അവിടെ അവർ ടെന്റുകൾ തകർക്കാനും കത്തിക്കാനും അവിടെ ഇരുന്നവരെ മർദിച്ചുവെന്ന് റോയിട്ടേഴ്‌സ് സാക്ഷികൾ പറഞ്ഞു. അവിടെ നിന്ന് അവർ വടക്കോട്ട് ഗൾഫേസിലൂടെ ഗോട്ട ഗോ ഗാമ എന്നറിയപ്പെടുന്ന പ്രധാന പ്രതിഷേധ സ്ഥലത്തേക്ക് പോയി. അവിടെയും അവർ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുമായി ഏറ്റുമുട്ടി. വലിയ രീതിയിലുള്ള ആക്രമണം ആണ് ഇവിടെ നടന്നത്. ടിയർ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചാണ് പോലീസ് ഇവരെ പിരിച്ചുവിട്ടത്.

6

തുടർന്ന് രാജ്യത്തുടനീളം സർക്കാർ വിരുദ്ധ പ്രകടനക്കാർ നിയമനിർമ്മാതാക്കളെയും പോലീസിനെയും ആക്രമിക്കുകയും രാജപക്‌സെയുടെയും ഫെർണാണ്ടോയുടെയും സ്വത്തുക്കൾ കത്തിക്കുകയും ചെയ്തു. നിലവിൽ അക്രമം ശമിച്ചെങ്കിലും കർഫ്യൂ വകവയ്ക്കാതെ ചൊവ്വാഴ്ച വൈകിയും നൂറുകണക്കിന് ആളുകൾ ഗോട്ട ഗോ ഗാമയിൽ വീണ്ടും തടിച്ചുകൂടി. നിലവിൽ പോലീസ് രാജ്യത്താകെ വലിയ ജാ ഗ്രതയിലാണ് നിലകൊള്ളുന്നത്.

cmsvideo
  74,000 ടൺ ഇന്ധനം നൽകി ഇന്ത്യ, ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക് | Oneindia Malayalam
  English summary
  Evidence that the Sri Lankan riots were started by Rajapaksa supporters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X