കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം തട്ടിയതിന് പിന്നില്‍ ഇറാന്‍

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മലേഷ്യന്‍ വിമാനം തട്ടിയക്കൊണ്ട് പോയതിന് പിന്നില്‍ ഇറാന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് മുന്‍ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥന്‍. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരമൊരു നിഗമനത്തിലേ എത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.

മോഷ്ടിച്ച പാസ്‌പോര്‍ട്ടുകളുമായി രണ്ട് ഇറാന്‍ പൗരന്‍മാര്‍ കാണാതായ വിമാനത്തില്‍ സഞ്ചരിച്ചിരുന്നു എന്ന് നേരത്തെ വ്യക്തമായതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ഇസ്രായേലി എയര്‍ലൈന്‍സ് സുരക്ഷാ മേധാവി ഐസക്ക് യെഫെറ്റ് ഇറാനെ സംശയിക്കുന്നത്.

തട്ടിയെടുത്ത വിമാനം ഇറാനില്‍ എവിടേയെങ്കിലും സുരക്ഷിതമായി ഇറക്കിയിട്ടുണ്ടാകുമെന്നും, ആരും കാണാതെ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നും യെഫെറ്റ് സംശയിക്കുന്നു. ടൈംസ് ഓഫ് ഇസ്രായേലിന് നല്‍കിയ അഭിമുഖത്തിലാണ് യെഫറ്റ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിമാനം പറത്തിയിരുന്ന മുഖ്യ പൈലറ്റ് സഹാരി അമ്മദ് ഷായിലാണ് ഇപ്പോള്‍ ലോകം കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍ 30 വര്‍ഷത്തോളം വിമാനം പറപ്പിച്ച മുതിര്‍ന്ന ഒരു പൈലറ്റ് പെട്ടെന്ന് തീവ്രവാദിയാകുമെന്ന് വിശ്വിസിക്കാന്‍ കഴിയില്ലെന്ന് യെഫറ്റ് പറയുന്നു.

കാണാതായ വിമാനം സംബന്ധിച്ച മറ്റ് പല സംശയങ്ങളും വിലയിരുത്തലുകളും പരിശോധിക്കാം...

 വിമാനം തട്ടിയെടുത്തത് ഇറാന്‍ തന്നെ

വിമാനം തട്ടിയെടുത്തത് ഇറാന്‍ തന്നെ

രണ്ട് ഇറാന്‍ പൗരന്‍മാര്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ കയറിയായി തെളിഞ്ഞിട്ടുണ്ട്. ഇവര്‍ തന്നെയായിരിക്കാം വിമാനം റാഞ്ചിയെടുത്തത്.

പൈലറ്റ് ദേശ വിരുദ്ധന്‍

പൈലറ്റ് ദേശ വിരുദ്ധന്‍

മലേഷ്യന്‍ സര്‍ക്കാര്‍ തടവിലിട്ട പ്രതിപക്ഷ നേതാവിന്റെ അടുത്ത അനുയായിയാണ് മുഖ്യ പൈലറ്റ് സഹാരി അഹമ്മദ് ഷാ. നേതാവിനെ ശിക്ഷിച്ചതില്‍ ദേഷ്യം പൂണ്ട് സഹാരി വിമാനം തട്ടിയെടുത്തതാകാം.

പൈലറ്റിന്റെ ആത്മഹത്യ

പൈലറ്റിന്റെ ആത്മഹത്യ

തന്റെ നേതാവിനെ ജയിലില്‍ അടച്ചതിലുള്ള പൈലറ്റിന്റെ പ്രതിഷേധം ഒരു മാനസിക വിഭ്രാന്തിയില്‍ എത്തിയിട്ടുണ്ടാകം. ഇത് പൈലറ്റിന്റെ ഭ്രാന്തന്‍ ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകാം.

ഉഗ്വിര്‍ തീവ്രവാദികള്‍

ഉഗ്വിര്‍ തീവ്രവാദികള്‍

ചൈനയിലെ മുസ്ലീം സ്വയംഭരണ പ്രവിശ്യയിലെ ഉഗ്വിര്‍ തീവ്രവാദികളുടെ ഇടപെടല്‍ തള്ളിക്കളയാനാവില്ല. മൂന്നില്‍ രണ്ട് യാത്രക്കാരും ചൈനയില്‍ നിന്നുള്ളവരാണ് എന്ന പ്രത്യേകതയും ഉണ്ടല്ലോ. വിമാനം കാണാതായതുമുതല്‍ ചൈന ഈ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചത് പോലെ മറ്റേതെങ്കിലും സ്ഥ്‌ലം ലക്ഷ്യംവച്ച് വിമാനം തട്ടിയെടുത്തതാകാനിടയുണ്ട്. ചുരുക്കത്തില്‍ തീവ്രവാദ ആക്രമണത്തിനായുള്ള വിമാന മോഷണം എന്നും സംശയിക്കാം.

അജ്ഞാതനായ ഒരാള്‍

അജ്ഞാതനായ ഒരാള്‍

ഇതുവരെ ആരും സംശയിച്ചിട്ടില്ലാത്ത ഒരാള്‍... അയാളുടെ ലക്ഷ്യമെന്തെന്ന് പോലും ആര്‍ക്കും അറിയില്ല. വിമാനം പറത്താനും നിയന്ത്രിക്കാനും എല്ലാം അറിയുന്ന ഒരു അജ്ഞാതന്‍. അയാള്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു ആത്മഹത്യ നടത്തിയതും ആകാം.

 വിമാനം എവിടെ

വിമാനം എവിടെ

ആന്‍ഡമാനിലെ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍, പാകിസ്താനിലെ രഹസ്യ കേന്ദ്രത്തില്‍, ടര്‍ക്കെമെനിസ്ഥാനില്‍... സംശയങ്ങള്‍ ഇങ്ങനേയും ഉണ്ട്.

English summary
A former security chief for El Al said that the disappearance of Malaysia Airlines Flight 370 points directly to Iran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X