കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക അഴിമതി; മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ. സാമ്പത്തിക അഴിമതി കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റിലായത്. എൻഎബി, അഴിമതി വിരുദ്ധ ഏജൻസി എന്നീ സംഘം പാക്സിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാനെ സർദാരി ഹൗസിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

<strong>മുഴുവന്‍ സെക്രട്ടറിമാരെയും വിളിച്ചുവരുത്തി മോദി; പുതിയ അജണ്ട തീരുമാനിക്കുന്നു</strong>മുഴുവന്‍ സെക്രട്ടറിമാരെയും വിളിച്ചുവരുത്തി മോദി; പുതിയ അജണ്ട തീരുമാനിക്കുന്നു

ചൊവ്വാഴ്ച ആസിഫ് അലി സർദാരിയെ കോടതിയിൽ ഹാജരാക്കും. 1990ല്‍ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരിക്കെ സര്‍ദാരി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് അദ്ദേഹത്തിനെതിരായ കേസ്.നേരത്തെ 2001ലായിരുന്നു സര്‍ദാരിക്കും ഭാര്യ ബേനസീര്‍ ഭൂട്ടോയ്ക്കുമെതിരെ അഴിമതിക്കേസെടുത്തിരുന്നത്. എന്നാല്‍ പ്രസിഡന്റിനുള്ള നിയമപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി 2010ല്‍ കേസില്‍ വാദം കേള്‍ക്കുന്നത് നിര്‍ത്തി വെക്കുകയായിരുന്നു.

Asif Ali Sardari

എന്നാൽ പിന്നീട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ സ്‌പെഷ്യല്‍ പ്രേസിക്യൂട്ടര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റാവല്‍ പിണ്ടിയിലെ അഴിമതി വിരുദ്ധ കോടതി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് വീണ്ടും പുനരാരംഭിക്കുകരയായിരുന്നു. 2013 സെപ്റ്റംബറില്‍ സര്‍ദാരിയുടെ കാലാവധി അവസാനിച്ചതോടെയായിരുന്നു കേസ് പുനഃരാരംഭിച്ചത്.
‌‌
‌സ്വിസ് ബാങ്ക് നിക്ഷേപം, അനധികൃതമായി വസ്തുവകകള്‍ വാങ്ങിക്കൂട്ടല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നത്. സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്നും 10 ശതമാനം കമ്മീഷന്‍ കൈപറ്റുന്നു എന്ന ആരോപണത്തിന്റെ പേരില്‍ സര്‍ദാരിയെ മാധ്യമങ്ങള്‍ “മിസ്റ്റര്‍ ടെന്‍ പെര്‍സന്റേജ്” എന്ന് കളിയാക്കിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. 2008-2013 കാലഘട്ടത്തിലായിരുന്നു സര്‍ദാരി പാകിസ്താന്‍ പ്രസിഡന്റായിരുന്നത്.

English summary
Ex-Pakistan President Asif Ali Zardari arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X