അഫ്ഗാനിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം. 20 പേര്‍ കൊല്ലപ്പെട്ടു. ഖെയിര്‍ ഖാന്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമുണ്ടായ പോലീസ് വെടിവെയ്പില്‍ മരിച്ചയാളുടെ വീട്ടില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്.

explosion

അഫ്ഗാനിസ്ഥാനില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവിന്റെ മകന്‍ സലിം ഇതിയാറാണ് കഴിഞ്ഞ ദിവസം പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ശക്തമായ വെടിവെയ്പില്‍ 90 പേര്‍ കൊല്ലപ്പെടുകയും 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. വാസിര്‍ അക്ബര്‍ ഖാനിലെ സമുച്ചയത്തില്‍ ജര്‍മ്മനിയുടെ എംബസിക്ക് തൊട്ടു മുമ്പിലായിരുന്നു സ്‌ഫോടനം.

English summary
Kabul bombing: Explosions leaves at least 18 dead at funeral of protester 'killed by police'
Please Wait while comments are loading...