കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ 100ല്‍ 4 പേര്‍ മാത്രമാണ് ശരിക്കുള്ള ഫ്രണ്ട്‌സ്, അതെന്താ അങ്ങനെ?

  • By Kishor
Google Oneindia Malayalam News

ഫേസ്ബുക്കിലുള്ള കാക്കത്തൊള്ളായിരം കൂട്ടുകാരെ കണ്ട് അഹങ്കരിക്കുന്ന ആളാണോ നിങ്ങള്‍. ഏത് സങ്കടത്തിലും സഹായത്തിന് ഇവര്‍ കൂടെയുണ്ടാകും എന്ന് കരുതുന്നുണ്ടോ. എന്നാല്‍ ഈ വക തോന്നലെല്ലാം വെറുതെയാണ് കേട്ടോ. ഫേസ്ബുക്കിലുള്ള നാല് ശതമാനം കൂട്ടുകാര്‍ പോലും ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെയുണ്ടാകില്ല എന്നാണ് ഏറ്റവും പുതിയ ഒരു പഠനം പറയുന്നത്.

ലൈക്കടിക്കാനും കമന്റടിക്കാനും കാണിക്കുന്ന ഉത്സാഹം യഥാര്‍ഥ പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഈ വെര്‍ച്വല്‍ ഫ്രണ്ട്‌സ് കാണിക്കില്ലത്രെ. എല്ലാവരെയുമല്ല കേട്ടോ ശരാശരി നാല് ശതമാനം പേര്‍ ഏത് പ്രശ്‌നത്തിലും കൂടെയുണ്ടാകും, വിശ്വസിക്കാം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ റോബിന്‍ ഡന്‍ബറാണ് ഈ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ എഫ് ബി ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള എത്ര പേരെ വിശ്വസിക്കാം, നോക്കൂ..

അയ്യോ ഫേക്കുകളായിരുന്നോ

അയ്യോ ഫേക്കുകളായിരുന്നോ

27 ശതമാനം ഫേസ്ബുക്ക് ഫ്രണ്ട്‌സ് മാത്രമേ ജെനുവിന്‍ ആയിട്ടുള്ളൂ എന്നാണ് ഈ പഠനം പറയുന്നത്. ബാക്കിയെല്ലാം ഫേക്ക് ഐ ഡികളാണത്രെ. അപ്പോള്‍ തന്നെ പോയില്ലേ എല്ലാം.

അതിലും കുറവാണ്

അതിലും കുറവാണ്

എന്നാല്‍ ജെനുവിന്‍ ആയിട്ടുള്ള 'ഫ്രണ്ട്‌സ്' എല്ലാം കൂട്ടുകാരാണോ. അല്ല, വെറും നാല് ശതമാനം ആളുകളില്‍ നിന്ന് മാത്രമേ ആവശ്യം വരുമ്പോള്‍ എന്തെങ്കിലും പ്രതീക്ഷിച്ചിട്ട് കാര്യമുള്ളൂ.

ഒരു മൂഡ സ്വര്‍ഗത്തിലാണ്

ഒരു മൂഡ സ്വര്‍ഗത്തിലാണ്

ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണം കൂടുമ്പോള്‍ ഒരുപാട് സുഹൃത്തുക്കളുള്ള ഒരാളാണ് താനെന്ന് വെറുതെ വിചാരിച്ചിരിക്കാം, ഒരു തരം മൂഡസ്വര്‍ഗം. ഇതാണ് ഫേസ്ബുക്ക് കൊണ്ടുള്ള ഒരു ഗുണം.

ഫ്രണ്ട്‌സ് എന്ന് വിളിക്കാമോ

ഫ്രണ്ട്‌സ് എന്ന് വിളിക്കാമോ

ഫേസ്ബുക്കിലെ ആഡ് ഫ്രണ്ട് എന്ന പ്രയോഗം തന്നെ വളരെയധികം വിമര്‍ശിക്കപ്പെട്ട ഒന്നാണ്. ഒരു പരിചയവുമില്ലാത്ത, ആദ്യമായി കാണുന്ന ആളെങ്ങനെ ഫ്രണ്ടാകും എന്നാണ് ആളുകളുടെ സംശയം.

പോയി തിരഞ്ഞുനോക്കിയാലോ

പോയി തിരഞ്ഞുനോക്കിയാലോ

ഇത് വായിച്ചതും ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കൂ. യഥാര്‍ഥ ഫ്രണ്ട്‌സും അല്ലാത്തവരും എത്രയുണ്ട് എന്നറിയാമല്ലോ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Facebook friends are almost entirely fake: Study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X