Get Updates
Get notified of breaking news, exclusive insights, and must-see stories!

സുക്കറണ്ണന്‍ അവധിയെടുക്കുന്നു; രണ്ട് മാസം... എന്തിനെന്നോ...?

സാന്‍ഫ്രാന്‍സിസ്‌കോ: ആളുകള്‍ ജോലിയില്‍ നിന്ന് അവധിയെടുക്കുക എന്നത് പുതിയ കാര്യം ഒന്നുമില്ല. തൊഴിലാളിയായാലും മുതലാളിയായാലും ഇടയ്ക്ക് അവധിയൊക്കെ എടുക്കേണ്ടിവരും.

എന്നാല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവധിയെടുക്കുമ്പോള്‍ അത് ഒരു വാര്‍ത്തയാണ്. ഒന്നോ രണ്ടോ ദിവസമല്ല സുക്കര്‍ ബര്‍ഗിന്റെ അവധി, രണ്ട് മാസമാണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്ന കിടിലന്‍ പേരൊക്കെ ഉണ്ടെങ്കിലും മലയാളികള്‍ക്ക് അദ്ദേഹം സുക്കറണ്ണനാണ്.

എന്തിനാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇത്രയും നീണ്ട ഒരു അവധിയെടുക്കുന്നത്? സംഗതി ഇത്തിരി പേഴ്‌സണലാണ്.

ഭാര്യ ഗര്‍ഭിണിയാണേ

ഭാര്യ ഗര്‍ഭിണിയാണേ

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഭാര്യ ഗര്‍ഭിണിയാണ്. അത് തന്നെയാണ് ഇപ്പോള്‍ അവധിയെടുക്കാനുള്ള കാരണവും.

പെറ്റേണിറ്റി ലീവ്

പെറ്റേണിറ്റി ലീവ്

സ്ത്രീകള്‍ക്ക് പ്രസവാവധി ലഭിയ്ക്കാറുണ്ട്. അതുപോലെ പുരുഷന്‍മാര്‍ക്ക് പെറ്റേണിറ്റി ലീവിനും അവകാശമുണ്ട്. സുക്കര്‍ബര്‍ഗ് അങ്ങനെ പെറ്റേണിറ്റി ലീവ് എടുക്കുകയാണ്.

രണ്ട് മാസം

രണ്ട് മാസം

രണ്ട് മാസമാണ് ഫേസ്ബുക്ക് സിഇഒ പദവിയില്‍ നിന്ന് സുക്കര്‍ബര്‍ഗ് അവധിയെടുക്കുന്നത്. സിലിക്കണ്‍വാലിയ്ക്ക് ഒരു പുതിയ സന്ദേശം കൂടിയാണിത്.

ഞങ്ങള്‍ തയ്യാര്‍

ഞങ്ങള്‍ തയ്യാര്‍

കുഞ്ഞിനെ വരവേല്‍ക്കാന്‍ താനും ഭാര്യ പ്രിസില്ലയും കുഞ്ഞിന്റെ വരവിനായി കാത്തിരിയ്ക്കുകയാണ്. തങ്ങളുടെ ബാല്യകാല പുസ്തകങ്ങളും കളിപ്പാട്ടങ്ങളും എല്ലാം തയ്യാറാക്കി വയ്ക്കുകയാണെന്നാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുന്നത്.

 പെണ്‍കുഞ്ഞാണോ?

പെണ്‍കുഞ്ഞാണോ?

തങ്ങളുടെ പെണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. അപ്പോള്‍ കുഞ്ഞ് പെണ്ണാണെന്ന് ഉറപ്പിച്ചോ?

എങ്ങനെ ചെലവഴിയ്ക്കണം

എങ്ങനെ ചെലവഴിയ്ക്കണം

കുഞ്ഞിനൊപ്പമുള്ള ആദ്യ ഒരു മാസം എങ്ങനെ ചെലവഴിയ്ക്കണം എന്നാണ് താനും ഭാര്യയും ഇപ്പോള്‍ ആലോചിയ്ക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ജീവനക്കാര്‍ക്ക് ഒരു ഓഫര്‍

ജീവനക്കാര്‍ക്ക് ഒരു ഓഫര്‍

ഫേസ്ബുക്കിലെ അമേരിയ്ക്കക്കാരായ ജീവക്കാര്‍ക്ക് നാല് മാസം ശമ്പളത്തോടുകൂടിയുള്ള മെറ്റേണിറ്റി ലീവും പെറ്റേണിറ്റി ലീവും നല്‍കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

 ബീസ്റ്റിന്റെ പടം

ബീസ്റ്റിന്റെ പടം

ലോകപ്രസിദ്ധനാണ് ബീസ്റ്റ് എന്ന നായ. ബീസ്റ്റും, പിന്നെ കുഞ്ഞിനായുള്ള ബേബി സീറ്റും ആയിരുന്നു സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം.

ലൈക്കും ഷെയറും

ലൈക്കും ഷെയറും

നവംബര്‍ 20 നായിരുന്നു സുക്കര്‍ബര്‍ഗ് ഈ പോസ്റ്റ് ഇട്ടത്. ഇതിനകം തന്നെ 2.8 ലക്ഷത്തിലധികം ലൈക്കകുള്‍ കിുട്ടി. ആറായിരത്തി അഞ്ഞൂറോളം ഷെയറുകളും

ഇതാണ് ആ പോസ്റ്റ്

ഇതാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+