കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ് ഫേസ്ബുക്ക് ഏറ്റെടുത്തു

  • By Aswathi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൊന്നായ ഫേസ്ബുക്ക്, ആഗോള തലത്തില്‍ ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ മെസേജിങ് സര്‍വീസായ വാട്‌സ് ആപ്പിനെ ഏറ്റെടുക്കുന്നു. 19 ബില്യണ്‍ ഡോളറിനാണ് (ഏതാണ്ട്‌ 1200 ശതകോടി ഇന്ത്യൻ രൂപ) വിവരസാങ്കേതിക രംഗത്തെ ഈ വമ്പന്‍ കൈമാറ്റം. ഇതോടെ ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് രംഗത്ത് ശക്തമായി കാലുറപ്പിക്കുകയാണ്.

പൊതു വിപണയില്‍ നിന്നും ഓഹരി വിപണിയില്‍ നിന്നും 16 ബില്യണ്‍ സമാഹരിച്ച ശേഷം മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ ഫേസ്ബുക്ക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതിയാണിത്. ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാലും വാട്‌സപ്പിനെ സ്വന്തം നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഇതോടെ വാട്‌സ് ആപ്പിന്റെ 450 ദശലക്ഷം ഉപഭോക്താക്കളെയും ഫേസ്ബുക്ക് സ്വന്തമാക്കുകയാണ്.

Facebook, WhatsApp

പണമായി നാലു ബില്യണ്‍ ഡോളര്‍, ഫേസ്ബുക്ക് ഓഹരി എന്നിങ്ങനെയാകും 19 ബില്യണ്‍ ഡോളര്‍ നല്‍കുക. നാലു വര്‍ഷത്തിനുള്ളില്‍ വാട്‌സ് ആപ്പ് സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും നാലു ബില്യണ്‍ വിലവരുന്ന ഓഹരികള്‍ നല്‍കുമെന്നും അറിയുന്നു. കഴിഞ്ഞ വര്‍ഷം മുന്‍നിര മെസേജിങ് സ്ഥാപനമായ സ്‌നാപ് ചാറ്റിങ് മൂന്ന് ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാന്‍ ഫേസ്ബുക്ക് ശ്രമം നടത്തിയിരുന്നു.

ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ ചാറ്റ്, ഫയല്‍ ഷെയറിങ് എന്നിവയ്ക്ക് ഏറെ പ്രചാരത്തിലുള്ള സൗജന്യ അപ്ലിക്കേഷനാണ് വാട്‌സ് ആപ്പ്. ചിത്രങ്ങള്‍ തത്സമയം അയയ്ക്കാനും വീഡിയോ ഫയലുകളും മറ്റും അറ്റാച്ച് ചെയ്ത് അയയ്ക്കാനും വാട്‌സ് ആപ്പില്‍ സൗകര്യമുണ്ട്. ഫോണ്‍ബുക്കിലുള്ള ഇതേ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി ആശയവിനിമയത്തിനും ഗ്രൂപ്പ് ചാറ്റിനും സാധിക്കുന്നു.

സുപ്രധാനമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കുകയെന്ന ഇരു സ്ഥാപനങ്ങളുടെയും ലക്ഷ്യപൂര്‍ത്തീകരണമാണ് ഈ ഏറ്റെടുക്കലിലൂടെ സാധ്യമാകുന്നതെന്ന് ഫേസ്ബുക്ക് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

English summary
Facebook Inc will buy fast-growing mobile-messaging startup WhatsApp for $19 billion in cash and stock, as the world's largest social network looks for ways to boost its popularity, especially among a younger crowd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X