കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ കണ്ട ആ 'വലിയ' മനുഷ്യന്‍ നിസാരനല്ല; വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതം തോന്നിയ ബാലന്‍

Google Oneindia Malayalam News

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കഴിഞ്ഞ ദിവസം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനൊപ്പം വന്ന ഒരു 'വലിയ' മനുഷ്യനായിരുന്നു, ഗാനിം അല്‍ മുഫ്ത എന്ന 20 കാരന്‍. ഫ്രീമാനുമൊത്ത് വേദി പങ്കിട്ടത് ഖത്തരി യൂത്ത് ഐക്കണ്‍ ഗാനിം അല്‍ മുഫ്ത ഫിഫ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്.

ലോകമെമ്പാടുമുള്ള യുവാക്കളുടെയും സോഷ്യല്‍ മീഡിയ യൂസേഴ്‌സിന്റേയും പ്രചോദന ശക്തിയായ ഗാനിം അല്‍ മുഫ്തയുടെ ജീവിതം നിരാശപ്പെടുന്നവര്‍ക്ക് മുന്നില്‍ പ്രത്യാശയുടെ ഒരു നറുവെളിച്ചം പകരും. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 30 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഗാനിം അല്‍ മുഫ്തയ്ക്കുള്ളത്.

1

Image Credit: [email protected]

2002 മെയ് അഞ്ചിനാണ് ഗാനിം അല്‍ മുഫ്തയുടെ ജനനം. കൗഡല്‍ റിഗ്രഷന്‍ സിന്‍േഡ്രാം (സി ഡി എസ്) എന്ന അപൂര്‍വ രോഗാവസ്ഥയോടെ ആണ് ഗാനിം അല്‍ മുഫ്ത ജനിക്കുന്നത്. അരക്ക് താഴോട്ട് ഇല്ലാത്ത ഗാനിം അല്‍ മുഫ്തയുടെ ജീവിതം മുന്നോട്ട് പോകുന്നത് ഒട്ടെറെ വെല്ലുവിളികളെ അതിജീവിച്ചാണ്. ഡോക്ടര്‍മാര്‍ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് വിധിച്ച ജീവിതമാണ് ഗാനിം അല്‍ മുഫ്തയുടെത്.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

2

Image Credit: [email protected]

ലോകമെമ്പാടുമുള്ള വൈകല്യം നേരിടുന്നവര്‍ക്ക് സഹായമായി ഇന്ന് ഗാനിം അല്‍ മുഫ്ത രംഗത്തുണ്ട്. തന്റെ വൈകല്യങ്ങള്‍ക്കിടയിലും, നീന്തല്‍, സ്‌കൂബ ഡൈവിംഗ്, ഫുട്‌ബോള്‍, ഹൈക്കിംഗ്, സ്‌കേറ്റ്‌ബോര്‍ഡിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗാനിം അല്‍ മുഫ്തയ്ക്ക് സാധിക്കുന്നുണ്ട്. സ്‌കൂളില്‍, മുഫ്ത കൈകളില്‍ ഷൂസ് ധരിച്ച് ഫുട്‌ബോള്‍ കളിക്കാറുണ്ടായിരുന്നു.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

Image Credit: [email protected]

ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതശിഖരമായ ജബല്‍ ഷംസില്‍ കയറിയ ഗാനിം അല്‍ മുഫ്തയ്ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കാനാണ് ആഗ്രഹം. ഖത്തറിന്റെ ഭാവി പ്രധാനമന്ത്രിയാകുക എന്ന ലക്ഷ്യത്തോടെ പൊളിറ്റിക്കല്‍ സയന്‍സ് പഠനത്തിലാണ് അദ്ദേഹം. തന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും യൂറോപ്പില്‍ നിന്നും വിദഗ്ധ ശസ്ത്രക്രിയ തേടുന്നുണ്ട് ഇദ്ദേഹം.

പണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴപണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴ

4

Image Credit: [email protected]

60 ജീവനക്കാരും ആറ് ബ്രാഞ്ചുകളുമുള്ള ഗരിസ്സ ഐസ്‌ക്രീം കമ്പനിയുടെ ഉടമയാണ് ഈ മനുഷ്യന്‍ എന്ന് കേട്ടാല്‍ അവിശ്വസിക്കേണ്ട. സത്യമാണത്. ഖത്തറിലൈ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുമാണ് മുഫ്ത. 2009 ല്‍ സെഞ്ചുറി ലീഡേഴ്‌സ് ഫൗണ്ടഷെന്റെ അണ്‍സംഗ് ഹീറോസ് പട്ടികയിലിടം നേടിയിട്ടുണ്ട്. 2014ല്‍ അന്നത്തെ കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ സബാഹിന്റെ അംബാസഡര്‍ ഓഫ് പീസ് ആയിരുന്നു.

English summary
FIFA World Cup 2022: who is Ghanim Al Muftah who shared stage with Morgan Freeman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X