കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക്കറ്റ് ഇല്ലാത്തവരേയും സ്വാഗതം ചെയ്ത് ഖത്തര്‍, വമ്പന്‍ ഓഫര്‍..! പക്ഷെ ഇക്കാര്യം മറക്കരുത്..

Google Oneindia Malayalam News

ദോഹ: ലോകം ലോകകപ്പ് ആരവങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇത്തവണ ലോകകപ്പ് ഖത്തറിലാണ് എന്നതിനാല്‍ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ കാല്‍പന്ത് പ്രേമികള്‍ നേരിട്ടെത്തും എന്നുറപ്പാണ്. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഖത്തര്‍ ഒരുക്കുന്നത്. ഇപ്പോഴിതാ മത്സരത്തിന്റെ ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലേക്ക് യാത്ര ചെയ്യാം എന്ന് രാജ്യം അറിയിച്ചിരിക്കുകയാണ്.

ടിക്കറ്റ് ഇല്ലാതെ തന്നെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാമെന്ന് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 2 മുതല്‍ ടിക്കറ്റ് ഉടമകളല്ലാത്ത ഫുട്‌ബോള്‍ ആരാധകരെ ഖത്തറിലേക്ക് പ്രവേശിപ്പിക്കും എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതായത് ഗ്രൂപ്പ് മത്സരങ്ങള്‍ കാണാന്‍ ഈ സേവനം ലഭ്യമാകില്ല

1

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ അവസാനിച്ച ശേഷം ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഇക്കാര്യം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്, ആഭ്യന്തര മന്ത്രാലയ വക്താവ് ജബര്‍ ഹമ്മൂദ് ജബര്‍ അല്‍-നുഐമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

2

അതേസമയം ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ഹയ്യ കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ട്. ടൂര്‍ണമെന്റിനിടെ ലോകകപ്പ് സ്റ്റേഡിയങ്ങളിലും രാജ്യത്തും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഹയ്യ കാര്‍ഡ് ആവശ്യമാണ്. FIFA World Cup Qatar 2022 വെബ്‌സൈറ്റ് വഴിയോ Hayya to Qatar 22 മൊബൈല്‍ ആപ്പ് വഴിയോ ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം.

'അനക്കോണ്ടയേക്കാള്‍ നീളമുള്ള പെരുമ്പാമ്പ്... അതും ഇന്ത്യയില്‍!!'; ആരാധിച്ച് പ്രദേശവാസികള്‍'അനക്കോണ്ടയേക്കാള്‍ നീളമുള്ള പെരുമ്പാമ്പ്... അതും ഇന്ത്യയില്‍!!'; ആരാധിച്ച് പ്രദേശവാസികള്‍

3

ആരാധകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കും എന്നും തങ്ങള്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റ് വിജയകരമാണെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു എന്നും ജബര്‍ ഹമ്മൂദ് ജബര്‍ അല്‍-നുഐമി പറഞ്ഞു. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ തുടരാം.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

4

ഹയ്യ കാര്‍ഡ് മെട്രോ, ബസ് ഗതാഗത സേവനങ്ങളിലേക്കും സൗജന്യ പ്രവേശനവും നല്‍കുന്നു. അതിനിടെ, ക്ലിനിക്കുകളുടേയും ആശുപത്രികളുടേയും വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റ് ആരംഭിച്ചതായി ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആരോഗ്യ വക്താവ് യൂസഫ് അല്‍ മസ്ലമാനി പറഞ്ഞു. വൈദ്യസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ വിളിച്ച് സൗജന്യ ഹെല്‍പ്പ് ലൈന്‍ ആക്‌സസ് ചെയ്യാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

5

ടൂര്‍ണമെന്റിന് മുമ്പ് കൊവിഡുമായി ബന്ധപ്പെട്ട മിക്ക യാത്രാ നിയന്ത്രണങ്ങളും ഖത്തര്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നവംബര്‍ 1 മുതല്‍, രാജ്യത്തേക്ക് പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക് ഇനി കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. കൂടാതെ എത്തുന്നതിന് മുമ്പ് ഗവണ്‍മെന്റിന്റെ എഹ്‌തെരാസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുമില്ല. ഖത്തറില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല.

English summary
Fifa World Cup: Qatar welcomes those who do not have a ticket, But don't forget this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X