Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പോരാട്ടത്തിലെ നേട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആഘോഷിച്ചു, പിന്നാലെ ചൈനയിൽ അത് സംഭവിച്ചു

ബീജിംഗ്: 2019ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലായിരുന്നു കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് മാസങ്ങള്‍ക്കിപ്പുറം കൊവിഡ് വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. എവിടെ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്നത് സംബന്ധിച്ച ഇപ്പോഴും അവ്യക്തത തുടരുകയാണ്. എന്നാല്‍ ഇതിനിടെയും അപൂര്‍വമായ ഒരു നേട്ടമാണ് ചൈന ഇന്ന് കൈവിരിച്ചിരിക്കുന്നത്.

china

മറ്റൊന്നുമല്ല, ശനിയാഴ്ച ചൈനയില്‍ ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ ഒരു കേസുപോലും പുതിയതായി ഇല്ലാത്തത്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വൈറസ് വൈറസ് പോരാട്ടത്തിലെ വലിയ നേട്ടങ്ങള്‍ ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം ചൈന കൈവരിച്ചത്.

കൊവിഡ് പോരാട്ടത്തിലെ വലിയൊരു നാഴികകല്ലെന്നാണ് ചൈന ഇതിനെ വിശേഷിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വുഹാനിലെ വീണ്ടും ആശങ്കയിലാഴ്ത്തി കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു കോടി ജനങ്ങളില്‍ കൊവിഡ് പരിശോധന നടത്തുമെന്ന് വുഹാനിലെ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തത് ചൈനയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നാണ്.

ചൈനീസ് ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 82971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 3726 പേര്‍ മരണപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ രാജ്യത്ത് 71 രോഗികള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തുന്നതിന് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയത് ചൈനയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇന്ത്യ അടക്കമുള്ള 61 രാജ്യങ്ങള്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    വുഹാനിലെ വൈറസ് ലാബില്‍ നിന്നാണ് കൊവിഡ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്നായിരുന്നു ചൈന ഇതിന് മറുപടി നല്‍കിയത്. അതേസമയം, അംഗ രാജ്യങ്ങള്‍ സ്വതന്ത്ര്യ അന്വേഷണം നടത്തുന്നതിനെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് സ്വാഗതം ചെയ്തിരുന്നു. ഇതിനിടെ ചൈന അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ രോഗത്തെ പൂര്‍ണമായും കീഴ്‌പ്പെടുത്തിയതിന് ശേഷം മാത്രമേ അന്വേഷണം നടത്താവൂവെന്ന് ചൈന അറിയിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+