സൗദി അറേബ്യന്‍ നഗരങ്ങളുടെ ദൂരം കുറച്ച് ട്രെയിന്‍; റിയാദ്-ഹയ്ല്‍ സര്‍വീസ് തുടങ്ങി

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി റെയില്‍വെ കമ്പനി (എസ്എആര്‍) യുടെ ട്രെയിന്‍ സര്‍വീസിന് വര്‍ണാഭമായ തുടക്കം. റിയാദില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ ഹയ്‌ലിലേക്കുള്ള പ്രാരംഭ സര്‍വീസ് നടത്തി. ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ആദ്യ സര്‍വീസിനെ വരവേറ്റത്. പാരമ്പര്യ നൃത്തച്ചുവടുകളുമായി നിരവധി പേര്‍ ആഹ്ലാദത്തില്‍ പങ്കുകൊണ്ടു.

റിയാദില്‍ നിന്നു യാത്ര തുടങ്ങിയ ട്രെയിന്‍ മജ്മഅ്, ഖാസിം എന്നീ സ്റ്റോപ്പുകള്‍ കഴിഞ്ഞാണ് ഹയ്‌ലിലെത്തിയത്. പുതിയ സര്‍വീസിന് മൂന്ന് സ്റ്റോപ്പുകളാണുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 120 റിയാലാണ് നല്‍കേണ്ടത്. റെയില്‍വെയുള്ള വെബ് സൈറ്റ് വഴി നേരത്തെ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പകുതി തുകയേ ഈടാക്കുകയുള്ളൂ. അഞ്ചുമണിക്കൂറാണ് യാത്രയ്ക്ക് വേണ്ടിവരിക.

Sauditrain

റിയാദുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ പുതിയ ട്രെയിന്‍ സര്‍വീസ് സഹായിക്കുമെന്ന് ഹയ്ല്‍ നിവാസികള്‍ പറഞ്ഞു. ഈ അവസരം തങ്ങളുടെ ഭാവി കൂടുതല്‍ തിളക്കമുള്ളതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു. ട്രെയിന്‍ സര്‍വീസിനൊപ്പം തന്നെ പുതിയ തൊഴിലവസരങ്ങള്‍ സംബന്ധിച്ചും എസ്എആര്‍ പ്രഖ്യാപനം നടത്തി.

ഞായര്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലായിരിക്കും റിയാദില്‍ നിന്നു ട്രെയിന്‍ പുറപ്പെടുക. സാമൂഹിക മാധ്യമങ്ങളിലും പുതിയ ട്രെയിന്‍ സര്‍വീസിന് മികച്ച പിന്തുണ ലഭിച്ചു. തലസ്ഥാനത്തേക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ പറ്റുന്നത് പഠനം, ജോലി എന്നീ കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും ഹയ്ല്‍ നിവാസികള്‍ പ്രതികരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
First Saudi Railway Company train arrives in Hail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്