കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കൾ മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളിലെ റീത്തിനുമുണ്ട് പ്രത്യേകതകൾ, അറിയാം

Google Oneindia Malayalam News

ലണ്ടന്‍: എലിസബത്ത് രാജ്ഞിയോട് വിടപറഞ്ഞിരിക്കുകയാണ് ഇന്നത്തോടെ ബ്രിട്ടന്‍. അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് അവരുടെ ശവപ്പെട്ടിക്കുള്ളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഏറ്റവും മനോഹരമായ ഒരു സംസ്‌കാര ചടങ്ങാണ് എലിസബത്തിനായി രാജ്യം ഒരുക്കിയത്. എലിസബത്ത് ജീവിതത്തില്‍ ഏറ്റവും മനോഹരമായി കണ്ടിരുന്ന പല കാര്യങ്ങളും ഇവരുടെ ശവപ്പെട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

രാജ്ഞിയുടെ വിവാഹത്തിന് ഉപയോഗിച്ച ബൊക്കെയില്‍ നിന്നുള്ള മര്‍റ്റില്‍ പൂക്കള്‍, ചാള്‍സ് രാജാവില്‍ നിന്നുള്ള വിടപറയല്‍ കുറിപ്പ് എന്നിവയെല്ലാം ശവമഞ്ചത്തിന് മുകളിലുള്ള റീത്തുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അങ്ങനെ ഇംഗ്ലണ്ട് ഇതുവരെ സാക്ഷ്യം വഹിക്കാത്തൊരു സംസ്‌കാര ചടങ്ങായിരുന്നു ഇത്. വിശദമായ വിവരങ്ങളിലേക്ക്....

1

ശവസംസ്‌കാര ചടങ്ങുകള്‍ക്കായുള്ള റീത്തിലെ പൂക്കളെല്ലാം ചാള്‍സ് രാജാവ് തന്നെയാണ് തിരഞ്ഞെടുത്തത്. ബക്കിംഗ്ഹാം പാലസില്‍ നിന്നാണ് ഇവ എടുത്തത്. ലോക നേതാക്കള്‍, രാജ കുടുംബത്തിലെ അംഗങ്ങള്‍ എന്നിവരെല്ലാം വെസ്റ്റ്മിന്‍സ്റ്റര്‍ അബിയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയിരുന്നു. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജാവിനൊപ്പമാണ് ഇനി എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം നിലകൊള്ളുക. എലിസബത്തിന്റെ ശവമഞ്ചത്തിന് പിന്നിലായി ചാള്‍സും ഭാര്യ കമീലയും നടന്ന് നീങ്ങി.

2

ഭൂകമ്പത്തിലും കുലുങ്ങാതെ തായ്‌പേയ് 101 കെട്ടിടം; തായ്‌വാനിലെ ഒബ്സര്‍വേറ്ററി രക്ഷപ്പെട്ടത് ഇങ്ങനെഭൂകമ്പത്തിലും കുലുങ്ങാതെ തായ്‌പേയ് 101 കെട്ടിടം; തായ്‌വാനിലെ ഒബ്സര്‍വേറ്ററി രക്ഷപ്പെട്ടത് ഇങ്ങനെ

പള്ളിയിലേക്കുള്ള യാത്രയില്‍ രാജകുടുംബം നിറഞ്ഞു നിന്നു. രാജകുടുംബത്തിന്റെ ചിഹ്നവും ഈ ശവപ്പെട്ടിക്ക് മുകളിലുണ്ടായിരുന്നു. ഒപ്പം പതാകയും. ഇതിന് മുകളിലായി കിരീടവും, പൂക്കളാല്‍ നിറഞ്ഞ ഒരു റീത്തുമുണ്ടായിരുന്നു. റീത്തിന് മുകളിലാണ് ചാള്‍സ് രാജാവിന്റെ കൈപ്പടയിലുള്ള കത്തുണ്ടായിരുന്നത്. സ്വന്തം തോട്ടത്തിലെ പൂക്കള്‍ എലിസബത്ത് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ബക്കിങ്ഹാം പാലസില്‍ മനോഹരമായ പൂന്തോട്ടമുണ്ടായിരുന്നു. അവരുടെ സംസ്‌കാര ചടങ്ങിന് ഉപയോഗിച്ച റീത്തിലെ ഓരോ പുഷ്പവും പ്രത്യേകം തിരഞ്ഞെടുത്തതാണ്.

3

ചാള്‍സ് രാജാവ് പദവി ഉപേക്ഷിക്കും; ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തും, ജ്യോതിഷിയുടെ പ്രവചനം വൈറല്‍ചാള്‍സ് രാജാവ് പദവി ഉപേക്ഷിക്കും; ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തും, ജ്യോതിഷിയുടെ പ്രവചനം വൈറല്‍

സാധാരണ ബക്കിങ്ഹാം കൊട്ടാരത്തിലെ തോട്ടക്കാര്‍ എലിസബത്തിന് നിത്യേന പൂക്കള്‍ കൊടുത്തയക്കാറുണ്ടായിരുന്നു. പ്രിം റോസുകളാണ് രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് തോട്ടക്കാരന്‍ അലന്‍ ടിച്ച്മാര്‍ഷ് പറയുന്നു. ലില്ലി പൂക്കളും രാജ്ഞിക്ക് ഇഷ്ടപ്പെട്ടതായിരുന്നു. അവരുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന പൂക്കളും മണങ്ങളുമായിരുന്നു എലിസബത്ത് ഇഷ്ടപ്പെട്ടിരുന്നത്. ചാള്‍സ് മുമ്പ് ഭരിച്ചിരുന്ന ഇടത്ത് നിന്നുള്ള വീടുകളില്‍ നിന്ന് ശേഖരിച്ച പൂക്കളും ഉപയോഗിച്ചിട്ടുണ്ട്. ലണ്ടനിലെ ക്ലാരസ് ഹൗസ്, ഗ്ലോസ്റ്റര്‍ഷയറിലെ ഹൈഗ്രോവ് ഹൗസും ഇതില്‍ വരും.

4

റീത്തില്‍ മിര്‍ട്ടില്‍, റോസ്‌മേരി, ഇംഗ്ലീഷ് ഓക്, എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിര്‍ട്ടില്‍ സന്തോഷകരമായ വിവാഹത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഇംഗ്ലീഷ് ഓക് സ്‌നേഹത്തിന്റെ കരുത്തിനെ സൂചിപ്പിക്കുന്നതാണ്. റോസ് മേരി സ്മരണയുണ്ടാവാന്‍ വേണ്ടിയാണ്. പലവിധത്തിലുള്ള റോസാ പുഷ്പങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രകൃതിദത്തമായ രീതിയിലാണ് റീത്ത് ഉണ്ടാക്കിയിരുന്നത്. ഒരു തരത്തിലുള്ള പരിസര മലിനീകരണവും ഉണ്ടാക്കില്ല. മിര്‍ട്ടില്‍ എലിസബത്തിന്റെ സന്തോഷകരമായ വൈവാഹിക ജീവിതത്തിന്റെ ചിഹ്നമാണ്.

5

48 നില കെട്ടിടത്തിന്റെ മുകളില്‍ പിടിച്ചു കയറി അറുപതുകാരന്‍; സ്‌പൈഡര്‍മാന്‍ വീഡിയോ വൈറല്‍48 നില കെട്ടിടത്തിന്റെ മുകളില്‍ പിടിച്ചു കയറി അറുപതുകാരന്‍; സ്‌പൈഡര്‍മാന്‍ വീഡിയോ വൈറല്‍

ഡാലിയ, സ്ഫ്വീറ്റ് പീസ്, വൈറ്റ് ഹെദര്‍, പിന്‍ ഫിര്‍ എന്നിവ റീത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ബാല്‍ബോറല്‍ എസ്‌റ്റേറ്റില്‍ നിന്നുള്ള പെന്‍ ഉപയോഗിച്ചാണ് റീത്ത് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാത്തിനും ഒരു പ്രത്യേക ലുക്ക് തന്നെ ഉണ്ട്. മനോഹരമായ പുഷ്പങ്ങളാണ് എല്ലാം. ലാവന്‍ഡര്‍, റോസ്‌മേരി തുടങ്ങിയ വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ നിന്നാണ് കൊണ്ടുവന്നത്. എല്ലാത്തിനും പ്രത്യേകം അര്‍ത്ഥങ്ങളുണ്ട്. രാജ്ഞിയുടെ ജീവിതത്തിലെ ഓരോ ഏടുകളാണ് ഇവ.

English summary
flower form bouquet, note from king charles, things used in wreath on queen elizabeth's coffin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X