Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ആരും നിയന്ത്രിക്കില്ല, വാഗ്ദാനങ്ങള്‍ നിറവേറ്റി അമീര്‍

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണിത്. പ്രവാസികള്‍ക്ക് ഖത്തര്‍ വിട്ടുപോകുന്നതിന് ഇനി മുതല്‍ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിയമം രാജ്യത്ത് നിലവില്‍ വന്നു. ഏറെ കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.

മനുഷ്യാവകാശ സംഘടനകളും ഖത്തര്‍ ഭരണകൂടത്തോട് ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചതും ആവശ്യം അംഗീകരിച്ചതും. സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലെങ്കിലും എല്ലാവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഖത്തറിന് പുറത്തേക്ക് പോകാന്‍ സാധിക്കില്ല. വിശദാംശങ്ങള്‍ ഇങ്ങനെ.....

അനുമതി ആവശ്യമില്ലാതെ

അനുമതി ആവശ്യമില്ലാതെ

തൊഴിലുടമയുടെ അനുമതി ആവശ്യമില്ലാതെ തന്നെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ ഇനി തൊഴിലാളിക്ക് സാധിക്കും. ഈ വര്‍ഷം നടപ്പാക്കിയ നമ്പര്‍ 13 നിയമത്തിലാണ് ഇക്കാര്യം പറയുന്നത്. നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണിപ്പോള്‍. ആഭ്യന്തരമന്ത്രാലയം ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു.

ഒരുമിച്ച് ഖത്തര്‍ വിടാന്‍ സാധ്യമല്ല

ഒരുമിച്ച് ഖത്തര്‍ വിടാന്‍ സാധ്യമല്ല

സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായ നിയമത്തില്‍ കാതലായ മാറ്റം വരുത്തിയാണ് പുതിയ പരിഷ്‌കാരം. ഒരു കമ്പനിയിലെ ജോലിക്കാരാണെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ച് ഖത്തര്‍ വിടാന്‍ സാധ്യമല്ല. അഞ്ചു ശതമാനം ജോലിക്കാരെങ്കിലും ഖത്തറിലുണ്ടാകണം. ബാക്കിയുള്ളവര്‍ക്ക് നാട്ടിലേക്ക് തിരിക്കാമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

തൊഴിലുടമ അനുവദിച്ചില്ലെങ്കില്‍

തൊഴിലുടമ അനുവദിച്ചില്ലെങ്കില്‍

രാജ്യം വിട്ടുപോകുന്നതിന് തൊഴിലുടമ അനുവദിച്ചില്ലെങ്കില്‍, അതിന് കാരണം വ്യക്തമാക്കണം. തൊഴിലുടമ അനുമതി നല്‍കിയില്ലെങ്കില്‍ പരാതി പരിഹാര സമിതിക്ക് മുമ്പാകെ വിഷയം ഉന്നയിക്കാം. സമിതി മൂന്ന് തൊഴില്‍ ദിനങ്ങള്‍ക്കകം പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സുപ്രധാനമായ പരിഷ്‌കാരം

സുപ്രധാനമായ പരിഷ്‌കാരം

ഐക്യരാഷ്ട്രസഭയുടെ തൊഴില്‍സംഘടനയുമായി കരാര്‍ ഒപ്പുവച്ച ശേഷം ഖത്തര്‍ തൊഴില്‍ മേഖലയില്‍ നടപ്പാക്കുന്ന ഏറ്റവും സുപ്രധാനമായ പരിഷ്‌കാരമാണിത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സ്‌പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ സാധിക്കില്ല. നാട്ടില്‍ പോകേണ്ട അത്യാവശ്യഘട്ടത്തില്‍ പോലും പ്രവാസികള്‍ വിഷമത്തിലാകുന്ന സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വേഗത്തിലാക്കാന്‍ കാരണം

വേഗത്തിലാക്കാന്‍ കാരണം

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഐഎല്‍ഒയുമായി ഖത്തര്‍ ഭരണകൂടം മൂന്ന വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചത്. തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഖത്തര്‍ ഐഎല്‍ഒയെ അറിയിച്ചത്. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തര്‍ സമൂല പരിഷ്‌കാരം കൊണ്ടുവരുന്നത്.

സ്വദേശികളേക്കാന്‍ വിദേശികള്‍

സ്വദേശികളേക്കാന്‍ വിദേശികള്‍

20 ലക്ഷത്തോളം വിദേശികള്‍ താമസിക്കുന്ന രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ഇത്തരം പരിഷ്‌കാരം രാജ്യത്തിന്റെ യശസ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. വിദേശികളെ മാനിച്ചുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ റസിഡന്‍സി നിയമത്തിലാണിപ്പോള്‍ മാറ്റംവന്നിരിക്കുന്നത്.

ഐഎല്‍ഒ പ്രതികരണം

ഐഎല്‍ഒ പ്രതികരണം

സ്വദേശികളെ പോലെ വിദേശികളെയും ഭരണകൂടം പരിഗണിക്കുന്നുവെന്നാണ് പുതിയ നിയമഭേദഗതിയിലൂടെ മനസിലാകുന്നത്. ദോഹയിലെ ഐഎല്‍ഒ ഓഫീസ് ഖത്തര്‍ വരുത്തിയ നിയമ പരിഷ്‌കാരം സംബന്ധിച്ച് വിശദമാക്കി. ഖത്തര്‍ ഭരണകൂടം സുപ്രധാന ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്ന് ഐഎല്‍ഒ അറിയിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒട്ടേറെ തൊഴിലാളി അനുകൂല പദ്ധതികളാണ് ഖത്തര്‍ നടപ്പാക്കുന്നതെന്നും ഐഎല്‍ഒ വിശദമാക്കി.

വിസാ ചട്ടത്തില്‍ മാറ്റങ്ങള്‍

വിസാ ചട്ടത്തില്‍ മാറ്റങ്ങള്‍

ഖത്തര്‍ സന്ദര്‍ശനത്തിന് വിസാ ചട്ടത്തില്‍ അടുത്തിടെ ഭരണകൂടം ഇളവ് നല്‍കിയിരുന്നു. വിസയില്ലാതെ ഖത്തറിലേക്ക് വരാനുള്ള അവസരമാണ് നേരത്തെ പ്രഖ്യാപിച്ചത്. ഇത് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാനും കാരണമായി. ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു. ഖത്തര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന രീതിയിലാണ് ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ വരവ്.

പ്രതിസന്ധി നേരിട്ട വേളയില്‍

പ്രതിസന്ധി നേരിട്ട വേളയില്‍

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട വേളയിലാണ് അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നിര്‍ദേശ പ്രകാരം വിസാ സൗജന്യം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഖത്തറിന് വരുമാനത്തില്‍ മുതല്‍കൂട്ടാകുന്ന തീരുമാനമായി മാറിയിരിക്കുകയാണ് അമീറിന്റെ തീരുമാനം. ലണ്ടന്‍ കേന്ദ്രമായുള്ള വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലും ആല്‍പെന്‍ കാപിറ്റലും ഖത്തറിന്റെ വളര്‍ച്ച വിവരിച്ചുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്.

വളര്‍ച്ച അതിവേഗം

വളര്‍ച്ച അതിവേഗം

ഖത്തറിന്റെ വളര്‍ച്ച അതിവേഗമാണെന്ന് ആല്‍പെന്‍ കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 2022 ആകുമ്പോഴേക്കും ഖത്തറിലേക്ക് 29 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കൊച്ചുരാജ്യമായ ഖത്തറിലേക്ക് ഇത്രയും പേര്‍ എത്തുക എന്നത് ഗള്‍ഫ് മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന കാര്യമാണ്. ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണം 17 ലക്ഷമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യക്കാര്‍ക്ക് പ്രത്യേകം ഇളവ്

ഇന്ത്യക്കാര്‍ക്ക് പ്രത്യേകം ഇളവ്

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പോകുന്നതിന് നിലവില്‍ മുന്‍കൂര്‍ വിസ ആവശ്യമില്ല. ടിക്കറ്റെടുത്ത് ഖത്തറിലേക്ക് പോകാം. വിമാനത്താവളത്തില്‍ എത്തിയ ശേഷം വിസയ്ക്ക് തുല്യമായ രേഖ ഇന്ത്യക്കാര്‍ക്ക് നല്‍കും. മൂന്ന് മാസം വരെ ഇത്തരത്തില്‍ ഖത്തറില്‍ തങ്ങാം. രാജ്യത്ത് എത്തുമ്പോള്‍ മടക്ക ടിക്കറ്റ് കൈവശം വേണമെന്ന് മാത്രം. യൂറോപ്പുകാര്‍ക്കുള്‍പ്പെടെ 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.

 മാറ്റത്തിന് വഴിയൊരുക്കിയ സംഭവം

മാറ്റത്തിന് വഴിയൊരുക്കിയ സംഭവം

നേരത്തെ ജിസിസി രാജ്യങ്ങളുടെ സഹകരണത്തോടെയായിരുന്നു ഖത്തറിന്റെ നീക്കങ്ങളെല്ലാം. കയറ്റുമതി ഇറക്കുമതിയെല്ലാം സൗദിയെയും യുഎഇയെയും ആശ്രയിച്ചായിരുന്നു. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തറിന്റെ ബന്ധങ്ങളില്‍ മാറ്റംവന്നു. തുര്‍ക്കിയും ഇറാനും യൂറോപിലേയും ഏഷ്യയിലെയും പ്രധാന രാജ്യങ്ങളുമാണ് ഖത്തറിന്റെ നിലവിലെ ചങ്ങാതിമാര്‍. അതിന് പിന്നാലെയാണ് വിദേശതൊഴിലാളികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്.

തൊഴിലാളികള്‍ അറിയാന്‍

തൊഴിലാളികള്‍ അറിയാന്‍

കുറഞ്ഞ കൂലി സംവിധാനം ഖത്തറില്‍ നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക ഫണ്ടും ഒരുക്കി. കൂടാതെ വിദേശികള്‍ക്ക് ബിസിനസ് തുടങ്ങുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി. 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം ചുമത്തിയത്. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. കുവൈത്ത് മധ്യസ്ഥശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+