തട്ടിക്കൊണ്ടുപോകപ്പെട്ട മകന്‍ സംസാരിച്ചതായി മുന്‍ പാക് പ്രധാനമന്ത്രി ഗിലാനി
ലാഹോര്‍: താലിബാന്‍ രണ്ടുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ മകനുമായി സംസാരിച്ചെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ഗിലാനിയുടെ മകനായ അലി ഹൈദറിനെ 2013ലെ പൊതു തെരഞ്ഞെടുപ്പിനിടെയാണ് കാണാതായത്. ഹൈദറിനെ താലിബാന്‍ തട്ടിക്കൊണ്ടുപോയതാണെന്ന് പിന്നീട് സ്ഥിതീകരിക്കപ്പെട്ടു.
ഇതിനുശേഷം ഇയാളുടെ ഒരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ ഞായറാഴ്ച അറിയപ്പെടാത്ത ഒരു നമ്പരില്‍ നിന്നും തനിക്ക് ഫോണ്‍ കോള്‍ വന്നെന്നും അത് മകനായിരുന്നെന്നും ഗിലാനി അറിയിച്ചു. എട്ടുമിനിറ്റുനേരം മകനുമായി സംസാരിച്ചു. മറ്റു കുടുംബാംഗങ്ങളുടെ സുഖവിവരവും മകന്‍ അന്വേഷിച്ചതായി ഗിലാനി മാധ്യമങ്ങളോട് പറഞ്ഞു.

സുഖമായി ഇരിക്കുന്നുവെന്നാണ് മകന്‍ തന്നോട് പറഞ്ഞത്. താലിബാന്‍ കസ്റ്റഡിയില്‍ നിന്നും മകനെ വിട്ടുകിട്ടുമെന്നാണ് കരുതുന്നതന്നെും അദ്ദേഹം പറഞ്ഞു. ഹൈദറിനെ വിട്ടു കിട്ടുന്നതിനായി ഇതുവരെ പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, റാവല്‍പ്പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ചില ഭീകരരെ വിട്ടു കിട്ടണമെന്നതാണ് ഇവരുടെ ആവശ്യം.
ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ ചിലരെ വിട്ടെങ്കിലും ബന്ദികളെ മോചിപ്പിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. പിതാവുമായി ഫോണ്‍ വിളിക്കാന്‍ അനുമതി നല്‍കിയതോടെ അലി ഹൈദറിനെ ഉടന്‍ മോചിപ്പിച്ചേക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗിലാനിക്ക് വന്ന ഫോണ്‍ നമ്പര്‍ എവിടെ നിന്നുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications