കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക നീക്കം അത്യാവശ്യം, മാലിദ്വീപില്‍ ഇന്ത്യ ഇടപെടണമെന്ന് മുഹമ്മദ് നഷീദ്

സൈന്യത്തെ അയക്കണമെന്നാവശ്യപ്പെട്ട് നഷീദ് ട്വീറ്റ് ചെയ്യുകയായിരുന്നു

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക് നീങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്. എന്നാല്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇക്കാര്യത്തില്‍ പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നഷീദ്.

1

ഇന്ത്യയുമായി അത്ര മികച്ച ബന്ധത്തിലല്ലാത്ത അബ്ദുല്ല യമീനിനെതിരെയുള്ള പുതിയ നീക്കങ്ങള്‍ക്കാണ് നഷീദ് ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ചീഫ് ജസ്റ്റിസിനെ തടവിലാക്കുകയും ചെയ്തത് ഗുരുതര പ്രശ്‌നമാണെന്ന് നഷീദ് പറയുന്നു. സൈന്യത്തെ അയക്കണമെന്നാവശ്യപ്പെട്ട് നഷീദ് ട്വീറ്റ് ചെയ്യുകയായിരുന്നു. ന്യായാധിപരെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2

നിലവില്‍ നഷീദിന്റെ മാലിദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കൊളംബോയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് നഷീദ് ആരോപിക്കുന്നുണ്ട്. യമീനിന്റെ ഭരണകൂടം ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും ഇന്ത്യ സൈന്യത്തെ അയച്ച് ഇത് തടയണമെന്നും പറഞ്ഞ നഷീദ് തടവിലാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെ മോചിപ്പിക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യമീനിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. ഇന്ത്യക്ക് പുറമേ അമേരിക്കയോടും സഹായം തേടും. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം യമീനിന് എതിരാണെന്നും നഷീദ് കൂട്ടിച്ചേര്‍ത്തു.

English summary
former president nasheed asks for indian intervention in maldives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X