കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീലങ്കന്‍ പ്രസിഡന്റ് ജനുവരി 26ന് മരിക്കും'! പറയുന്നത് രാജീവ് ഗാന്ധിയുടെ തലയ്ക്കടിച്ച നാവികന്‍...

1987ല്‍ രാജീവ് ഗാന്ധി ശ്രീലങ്ക സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തെ തോക്ക് കൊണ്ട് തലയ്ക്കടിച്ചതോടെയാണ് വിജേമുനി കുപ്രസിദ്ധനായത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടുത്ത വര്‍ഷം ജനുവരി 26ന് മരിക്കുമെന്ന് പ്രവചനം. രാജീവ് ഗാന്ധിയെ തോക്ക് കൊണ്ട് തലയ്ക്കടിച്ച മുന്‍ ശ്രീലങ്കന്‍ നാവികന്‍ വിജിതാ റോഹാന വിജേമുനിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. വിജേമുനിയുടെ പ്രവചനത്തെ തുടര്‍ന്ന് പ്രസിഡന്റിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

1987ല്‍ രാജീവ് ഗാന്ധി ശ്രീലങ്ക സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തെ തോക്ക് കൊണ്ട് തലയ്ക്കടിച്ചതോടെയാണ് വിജേമുനി കുപ്രസിദ്ധനായത്. ഇന്ത്യ-ശ്രീലങ്ക സമാധാന കരാറില്‍ ഒപ്പിടാന്‍ ലങ്കയിലെത്തിയ രാജീവ് ഗാന്ധി, നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടെയാണ് നാവികനായിരുന്ന വിജേമുനി തോക്ക് കൊണ്ട് രാജീവ് ഗാന്ധിയുടെ തലയ്ക്കടിച്ചത്. ഈ കുറ്റത്തിന് കോര്‍ട്ട് മാര്‍ഷലിന് വിധേയനായ വിജേമുനിക്ക് തടവ് ശിക്ഷ ലഭിച്ചിരുന്നു. പിന്നീടാണ് ഇയാള്‍ ജ്യോതിഷിയായതും പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങിയതും.

പറയുന്നത് ജ്യോതിശാസ്ത്ര പ്രകാരം

പറയുന്നത് ജ്യോതിശാസ്ത്ര പ്രകാരം

ജ്യോതിശാസ്ത്ര വിധി പ്രകാരമാണ് താന്‍ പ്രസിഡന്റ് ജനുവരി 26ന് മരണപ്പെടുമെന്ന് പ്രവചിച്ചതെന്നാണ് വിജേമുനി പറയുന്നത്. ജ്യോതിശാസ്ത്ര വിധി പ്രകാരം പ്രസിഡന്റ് സിരിസേന മരണപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിജേമുനി ഉറപ്പിച്ച് പറയുന്നു.

അന്വേഷണം ശക്തമാക്കി പോലീസ്

അന്വേഷണം ശക്തമാക്കി പോലീസ്

എന്നാല്‍ വിജേമുനിയുടെ പ്രവചനം തള്ളിക്കളയാന്‍ ശ്രീലങ്കന്‍ പോലീസും ഭരണകൂടവും തയ്യാറല്ല. പ്രസിഡന്റിന് നേരെ ആക്രമണ സാധ്യതയും കൊലപാതക ശ്രമവും ഉണ്ടാവിനിടയുണ്ടെന്ന സംശയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് വിജേമുനി ഇങ്ങനെ പറഞ്ഞതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

സംഭവം 1987ല്‍

സംഭവം 1987ല്‍

1987 ല്‍ ശ്രീലങ്കയിലെത്തിയ രാജീവ് ഗാന്ധി നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് നടക്കുന്നതിനിടെയായിരുന്നു നാവികനായിരുന്ന വിജേമുനി അദ്ദേഹത്തിന്റെ തലയ്ക്കടിച്ചത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റു നാവികരും ചേര്‍ന്നാണ് വിജേമുനിയെ മാറ്റിയതും രാജീവ് ഗാന്ധിയെ കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയതും.

പിന്നെ ജ്യോതിഷി

പിന്നെ ജ്യോതിഷി

രാജീവ് ഗാന്ധിയെ അക്രമിച്ചതിന് കോര്‍ട്ട് മാര്‍ഷലിന് വിധേയനായ വിജേമുനിക്ക് തടവ് ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് വിജേമുനി ജ്യോതിഷിയായത്.

English summary
A former Sri Lankan sailor accused by the government of making an astrological prediction about the death of President Maithripala Sirisena by January 26 next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X