കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Video: ജി20യില്‍ 'അത്ഭുതം'; പരസ്പരം ഹസ്തദാനം ചെയ്ത് മോദിയും ഷി ജിന്‍പിംഗും; വൈറലായി വീഡിയോ

Google Oneindia Malayalam News

പതിനേഴാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരിക്കുകയാണ്. പരമ്പരാഗത ബാലി ശൈലിയിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്.

പരമ്പരാഗത ബാലി ശൈലിയിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. പരമ്പരാഗത നൃത്തരൂപങ്ങളും അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു... ഇപ്പോൾ മറ്റൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്..

modi new video

ഇന്ന് വൈകുന്നേരം ബാലിയിൽ നടന്ന ജി 20 അത്താഴ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഹസ്തദാനം ചെയ്യുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. അതിർത്തിയിലെ സംഘർഷങ്ങളെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഇരുവരും തമ്മിൽ കൈ കൊടുത്ത് തമ്മിൽ സംസാരിച്ചത്.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട ഗ്രാമം; ഹോട്ടലും പള്ളിയുമുണ്ട്, മനുഷ്യരില്ല; വില്‍പനയ്ക്ക്‌30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട ഗ്രാമം; ഹോട്ടലും പള്ളിയുമുണ്ട്, മനുഷ്യരില്ല; വില്‍പനയ്ക്ക്‌

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ-ചൈന സൈനികർ തമ്മിൽ രൂക്ഷമായ അതിർത്തി സംഘർഷം ഉണ്ടായ 2020 മുതൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തിയിയിരുന്നില്ല. ഇവർ തമ്മിൽ സൗഹൃദപരമായി സംസാരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല. എന്നാൽ ബാലിയി വെച്ച് ഇരുവരും ഹസ്തദാനം ചെയ്തത് തന്നെ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു. ഉഭയകക്ഷി ചർച്ചകൾക്കായി പ്രധാനമന്ത്രി മോദി വിവിധ ജി 20 നേതാക്കളുമായി നാളെ കൂടിക്കാഴ്ച നടത്തുന്നുണ്ട്, എന്നാൽ ചൈന പട്ടികയിലില്ല.

ആനക്കൊമ്പ് കേസില്‍ കുരുക്കഴിയാതെ മോഹന്‍ലാല്‍; സുപ്രധാനമായ ആ ചോദ്യവുമായി കോടതിആനക്കൊമ്പ് കേസില്‍ കുരുക്കഴിയാതെ മോഹന്‍ലാല്‍; സുപ്രധാനമായ ആ ചോദ്യവുമായി കോടതി

സെപ്തംബർ 15, 16 തീയതികളിൽ ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുത്തിരുന്നു, എന്നാൽ ഇവർ തമ്മിൽ അടുത്തിടപഴുകയോ സംസാരിക്കയോ ചെയ്തതായി റിപ്പോർട്ടപകൾ ഉണ്ടായിരുന്നില്ല. അകലം പാലിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി കിഴക്കൻ ലഡാക്കിൽ ചൈന നടത്തിയ അതിർത്തി നുഴഞ്ഞുകയറ്റത്തെച്ചൊല്ലിയുള്ള വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാധ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. 2020 ജൂണിലെ ഗാൽവാൻ ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികർ മരിച്ചി. ആ സംഭവത്തിൽ 40-ലധികം ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയും ചെയ്തിരുന്നു

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

English summary
G20 summit: PM Modi and Xi Jinping shake hands at G20 dinner, video goes viral, here's why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X