കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമം, 2 തവണ ബോട്ട് മുങ്ങി; അഭയാര്‍ത്ഥിയുടെ ജീവിതം മാറ്റി കോടികളുടെ ലോട്ടറി

Google Oneindia Malayalam News

ലണ്ടന്‍: അഭയാര്‍ത്ഥിയായി ജീവിക്കുക എന്നത് ആരെയും വേദനിപ്പിക്കുന്ന കാര്യമാണ്. സ്വന്തം നാടും വീടും വിട്ട് മറ്റൊരിടത്ത് പോവുക, അവിടെ അത്ര സുഖകരമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുക, ഇതെല്ലാം അഭയാര്‍ത്ഥികള്‍ നേരിടുന്ന സ്ഥിരം പ്രശ്‌നമാണ്. എന്നാല്‍ അതുപോലൊരു പ്രതിസന്ധിയിലൂടെയാണ് ഒരു യുവാവ് കടന്നുപോയത്. ജീവിതത്തില്‍ മരണത്തെ പോലെ മുന്നില്‍ കണ്ടു.

തലനാരിഴയ്ക്കാണ് രണ്ട് തവണ ഈ യുവാവ് മരണത്തെ തോല്‍പ്പിച്ചത്. അതൊക്കെ ഓര്‍ക്കാന്‍ പോലും ഈ യുവാവിന് ഭയമായിരുന്നു. പക്ഷേ ജീവിതത്തില്‍ എന്നും ഒരാള്‍ക്ക് ദുരിതമുണ്ടാവില്ലല്ലോ. ഇവിടെ ആ യുവാവ് ഇന്ന് കോടീശ്വരനാണ്. ജീവിതത്തിലെ ആ പച്ചവെളിച്ചം അയാളെയും തേടിയെത്തിരിയിരിക്കുകയാണ്. ലോട്ടറിയിലൂടെ വന്നതാണ് ഈ മഹാഭാഗ്യം. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Newsflash

ബോട്ടിലൂടെ യൂറോപ്പില്‍ കടന്ന അനധികൃത കുടിയേറ്റക്കാരനാണ് ഇബ്രാഹിം കാന്റെ. അദ്ദേഹത്തിന്റെ ജീവിത കഥ ഈ ലോട്ടറി അടിച്ചതിനേക്കാള്‍ വലിയ കഥയാണ്. ഇയാളുടെ അഭയാര്‍ത്ഥി ജീവിതം തന്നെ, ആകെ തകര്‍ന്ന് പോയൊരു അവസ്ഥ കാരണം സംഭവിച്ചതാണ്. യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് തവണ മരണം കാന്റെയെ പിടിച്ചെടുത്തത്. പക്ഷേ രണ്ട് തവണയും കാന്റെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. രണ്ട് തവണയാണ് ബോട്ടില്‍ കാന്റെ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ചത്.

2

മനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനംമനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം

ഗാംബിയയില്‍ നിന്ന് കാന്റെ ദാരിദ്ര്യം കൂടി കണക്കിലെടുത്ത് യൂറോപ്പിലേക്ക് കുടിയേറിയത്. അഭയാര്‍ത്ഥികളെ കുത്തിനിറച്ച കപ്പലില്‍ നിന്നാണ് കാന്റെ ഗാംബിയയില്‍ എത്തിയത്. മൊത്തം 120 പേരുണ്ടായിരുന്നു ആ കപ്പലില്‍. എന്നാല്‍ ദുരന്തമായിരുന്നു മൊത്തം ആളുകളെയും കാത്തിരുന്നത്. കാന്റെ അടക്കം വെറും ആറ് പേരാണ് ദുര്‍ബലമായ ആ കപ്പല്‍ മുങ്ങി പോയപ്പോള്‍ രക്ഷപ്പെട്ടത്. ലിബിയയില്‍ നിന്നായിരുന്നു ഈ കുടിയേറ്റം. കഷ്ടപ്പെട്ട് എത്തിയത് ഇറ്റലിയിലായിരുന്നു. കൂടെയുള്ളവരെല്ലാം ആ ദുരന്തത്തില്‍ ഇല്ലാതാവുന്നത് കാന്റെ കണ്ടിരുന്നു.

3

2017ലായിരുന്നു കാന്റെയും ബാക്കിയുള്ളവരും ചേര്‍ന്ന് യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തിയത്. ഒരുപാട് ബുദ്ധിമുട്ടിയാണ് കാന്റെ ഇറ്റലിയില്‍ പിടിച്ചുനിന്നത്. ആറുമാസത്തോളം ഇറ്റലിയില്‍ പല കാര്യങ്ങള്‍ നോക്കി ചെലവിട്ടു. പക്ഷേ ദൗര്‍ഭാഗ്യം അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. പോലീസും, അധികൃതരും അദ്ദേഹത്തെ പിടികൂടി. നേരെ ആഫ്രിക്കയിലേക്ക് കാന്റെയെ നാടുകടത്തി. പക്ഷേ ജീവിത സാഹചര്യം കാന്റെയെ വീണ്ടും യൂറോപ്പിലേക്ക് പോകാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. ഇത്തവണയും ദുര്‍ബലമായ ബോട്ടിലായിരുന്നു കാന്റെ യൂറോപ്പിലെത്തിയത്.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ഇത്തവണ ബോട്ടിലുണ്ടായിരുന്നത് 120 പേരാണ്. രാക്ഷസ തിരമാലകള്‍ അലയടിക്കുന്ന മെഡിറ്ററേനിയന്‍ കടലിലൂടെയായിരുന്നു യാത്ര. ലോകത്തെ ഏറ്റവും അപകടം പിടിച്ച സമുദ്രപാതയെന്ന പേരും ഈ സമയത്ത് മെഡിറ്ററേനിയന്‍ സമുദ്രം സ്വന്തമാക്കിയിരുന്നു. എന്നാല്‍ 120 ആളുകളില്‍ വെറും പതിനാറ് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കിയുള്ളവരെല്ലാം കടലില്‍ മുങ്ങി മരിക്കുകയായിരുന്നു. ആറുമാസത്തോളം വീണ്ടും ഇറ്റലിയില്‍ തുടര്‍ന്നു. ഇതിനിടെ ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമിച്ചു. അധികൃതര്‍ പിടികൂടി ഇറ്റലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.

5

എന്നാല്‍ നിരന്തര ശ്രമത്തില്‍ കാന്റെ ഫ്രാന്‍സിലെത്തി. അവിടെ നിന്ന് സ്‌പെയിനിലെ ഒലോട്ടില്‍ എത്തുകയായിരുന്നു. അവിടെയാണ് ഇപ്പോള്‍ കാന്റെ താമസിക്കുന്നത്. ഒരുപാട് കാലം ഒലോട്ടില്‍ അനധികൃത കുടിയേറ്റക്കാരനായി കഴിയുകയായിരുന്നു. രേഖകളൊന്നും കാന്റെയുടെ കൈവശമുണ്ടായിരുന്നു. അടുത്തിടെ പക്ഷേ എല്ലാ രേഖകളും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ നിയമപരമായി ജീവിക്കുന്ന പൗരനാണ് കാന്റെ. ഫോര്‍ക് ലിഫ്റ്റ് ട്രക്ക് ഡ്രൈവറാണ് കാന്റെ. ഒരു പോര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ കമ്പനിയാണിത്.

6

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍

ജീവിതത്തില്‍ ഒരിക്കല്‍ പോലും കാന്റെ ലോട്ടറിയെടുത്തിട്ടില്ല.അതിനുള്ള സാഹചര്യമില്ലായിരുന്നു. അടുത്തിടെയാണ് ക്രിസ്മസ് ലോട്ടറി എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഒരു വലിയ ക്യൂ ടിക്കറ്റ് വാങ്ങാനായി നില്‍ക്കുന്നത് കണ്ടാണ് കാന്റെയും ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്താണ് ലോട്ടറിയെന്ന് പോലും അറിയില്ലായിരുന്ന കാന്റെയ്ക്ക്. എന്നാല്‍ തന്റെ ഭാര്യയുടെ പ്രിയപ്പെട്ട നമ്പര്‍ നാല് നോക്കി അദ്ദേഹമൊരു ടിക്കറ്റെടുത്തു. ഇരുപത് യൂറോയായിരുന്നു വില.

7

ഒരു കോടി പത്ത് ലക്ഷം രൂപയാണ് ഇതില്‍ സമ്മാനമായി കിട്ടിയത്. രണ്ടാം സമ്മാനമായിരുന്നു ഇത്. ഈ പണം ഉപയോഗിച്ച് ഗാംബിയയില്‍ തിരിച്ചെത്തി, കുടുംബത്തെ സഹായിക്കാനാണ് കാന്റെയും തീരുമാനം. സംഗീതജ്ഞനാണ് അദ്ദേഹം. സ്വന്തമായി സംഗീതോപകരണങ്ങള്‍ വാങ്ങി, ഒരു സ്റ്റുഡിയോ സ്ഥാപിക്കാനാണ് കാന്റെ ഈ പണം കൊണ്ട് തീരുമാനിച്ചിരിക്കുന്നത്.

English summary
gambian mgrant who may not be alive today won crores in lottery spain after his misery in europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X