ഐഎസ്സില്‍ ചേര്‍ന്നവരുടെ ഗതി ഇതുതന്നെ; ജര്‍മന്‍ പെണ്‍കുട്ടി പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

ബര്‍ലിന്‍: കൗമാരത്തിന്റെ എടുത്തുചാട്ടത്തില്‍ ഭീകര സംഘടനയായ ഐഎസ്സില്‍ ചേര്‍ന്ന ജര്‍മന്‍ പെണ്‍കുട്ടിക്ക് വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹം. ഡ്രസ്ദന്‍ സ്വദേശിയായ പതിനാറുകാരി ഉള്‍പ്പെടെ നാല് ജര്‍മന്‍ പെണ്‍കുട്ടികള്‍ ഐഎസ്സില്‍ ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. പതിനാറുകാരിയാണ് ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖിലെ മൊസൂളില്‍ നിന്നും പിടിയിലായ അഞ്ചു സ്ത്രീകളില്‍ ഒരാളാണ് പെണ്‍കുട്ടി. അടുത്തിടെ ഇറാഖി പട്ടാളം ഐഎസ്സിനെ കീഴ്‌പ്പെടുത്തി മൊസൂള്‍ പിടിച്ചടക്കിയിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഇറാഖി പട്ടാളത്തിന്റെ തടവിലാണ്. ഇവര്‍ക്ക് കൗണ്‍സിലറുടെ സഹായം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇറാഖില്‍ നിന്നും രക്ഷപ്പെടണമെന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.

 x08-1488968634-06-1470470091-isis1-jpg-pagespeed-ic-zz-jvv9tqa-25-1500950454.jpg -Prop

ഐഎസ്സില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞു. എങ്ങനെയെങ്കിലും ഇവിടെനിന്നും രക്ഷപ്പെടണം. ഈ യുദ്ധത്തിന്റെയും ആയുധങ്ങളുടെയും ശബ്ദത്തിന്റെയും ഇടയില്‍ നിന്നും രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇവരെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് ജര്‍മന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

NIA charges two with radicalising youths to join Daesh

ലിന്‍ഡ എന്ന പേരുമാത്രമാണ് അധികൃതര്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. പെണ്‍കുട്ടിയെ തീവ്രവാദത്തില്‍ നിന്നും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ഇപ്പോള്‍ തീരുമാനം. കഴിഞ്ഞവര്‍ഷം കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് ജര്‍മന്‍ പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല. തുര്‍ക്കിയിലേക്ക് പോയശേഷം അവിടെനിന്നും സിറിയവഴി ഇറാഖിലേക്ക് പെണ്‍കുട്ടി കടന്നതാണെന്നാണ് പോലീസ് കരുതുന്നത്.

English summary
‘I just want to go home’, says German girl who joined Islamic State: Media
Please Wait while comments are loading...