Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരം വർഷം പഴക്കമുളള കല്ലറയിൽ കണ്ടെത്തിയത് സ്വർണം! വളകളും കമ്മലുകളും നെഞ്ചാഭരണവും, വില എത്ര വരും?

ഒരു തരി പൊന്നിന് പോലും പൊന്നും വില കൊടുക്കേണ്ടി കാലമാണിത്. ഇന്ന് സ്വർണം അണിയാനുളള ആഭരണം എന്നതിനപ്പുറം വിലപ്പെട്ട നിക്ഷേപം കൂടിയാണ്. എന്നാൽ പണ്ട് അതല്ല സ്ഥിതി. പല നാടുകളിലും മരണപ്പെട്ട ആളുകളുടെ ശവക്കല്ലറകളിൽ സ്വർണം കൂടി വെച്ച് അടക്കം ചെയ്തിരുന്നു. പുരാതന കാലത്തെ ശവക്കല്ലറകൾ സ്വർണത്തിന് വേണ്ടി തേടിപ്പിടിച്ച് കുഴിച്ച് നോക്കുന്ന ആളുകളും ഉണ്ട്.

ഇപ്പോഴിതാ ആയിരം വർഷത്തിലേറെ പഴക്കമുള്ള ഒരു ശവകുടീരം കണ്ടെത്തിയിരിക്കുകയാണ് അങ്ങ് പനാമയിൽ. മനുഷ്യന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഈ ശവക്കല്ലറയിൽ നിന്ന് ലഭിച്ചിരിക്കുന്നത് സ്വർണ്ണാഭരണങ്ങൾ കൂടിയാണ്. മാത്രമല്ല അക്കാലത്തെ മൺപാത്രങ്ങളും ലഭിച്ചതായി മുഖ്യ ഗവേഷകൻ എഎഫ്‌പിയോട് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഈ കണ്ടെത്തൽ പനാമയുടെ പുരാവസ്തുശാസ്ത്ര പഠനത്തിന് നിർണായകമാണ്.

പനാമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള നാറ്റ ജില്ലയിലെ എൽ കാനോ സൈറ്റിലാണ് കണ്ടെത്തൽ. രണ്ട് പതിറ്റാണ്ടായി ഖനനം നടക്കുന്ന പ്രദേശത്തുനിന്ന് പ്രീ-ഹിസ്പാനിക് സംസ്‌കാരങ്ങളുടെ നിരവധി അവശിഷ്ടങ്ങൾ മുൻപും കണ്ടെടുത്തിട്ടുണ്ട്.

gold

അസ്ഥികൂടങ്ങൾ സ്വർണ്ണാഭരണങ്ങളാലും പരമ്പരാഗത രൂപകൽപ്പനകളുള്ള മൺപാത്രങ്ങളാലും ചുറ്റപ്പെട്ട നിലയിലായിരുന്നു. ഇത് ഉയർന്ന സാമൂഹിക നിലയുള്ള വ്യക്തികളുടേതാണെന്ന് പുരാവസ്തു ഗവേഷക ജൂലിയ മായോ എഎഫ്‌പിയോട് പറഞ്ഞു. ശവകുടീരം എഡി 800-നും 1000-നും ഇടയിൽ നിർമ്മിച്ചതാണ്.

"സ്വർണ്ണം ധരിച്ച വ്യക്തിക്ക് സമൂഹത്തിൽ അത്യുന്നത സാമൂഹിക നിലയുണ്ടായിരുന്നു," മായോ വ്യക്തമാക്കി. ഈ ശരീരത്തിനൊപ്പം രണ്ട് വളകൾ, രണ്ട് കമ്മലുകൾ, വവ്വാലുകളെയും മുതലകളെയും ചിത്രീകരിക്കുന്ന നെഞ്ചാഭരണം എന്നിവയും കണ്ടെത്തി. ഇവയ്ക്ക് ഇന്ന് എത്ര മൂല്യം വരുമെന്നത് കണക്കാക്കിയിട്ടില്ല.

എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ പനാമയിലെ മധ്യ പ്രവിശ്യകളിൽ വസിച്ചിരുന്ന സമൂഹങ്ങളുമായി എൽ കാനോ സൈറ്റിന് ബന്ധമുണ്ട്. "ഇവിടെ 200 വർഷത്തോളം മരിച്ചവരെ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്നു," മായോ പറഞ്ഞു. സമാനമായ ഒമ്പത് ശവകുടീരങ്ങളും മുൻപ് ഇവിടെ കണ്ടെത്തി.

പനാമയുടെ സാംസ്കാരിക മന്ത്രാലയം ഈ കണ്ടെത്തലിനെ "പനാമിയൻ പുരാവസ്തുശാസ്ത്രത്തിനും മധ്യ അമേരിക്കൻ ഇസ്ത്മസിൻ്റെ (വടക്കേയും തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഭൂഭാഗം) പ്രീ-ഹിസ്പാനിക് സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തിനും അതീവ പ്രാധാന്യമുള്ളതാണ്" എന്ന് വിശേഷിപ്പിച്ചു.

വിദഗ്ധരുടെ നിരീക്ഷണമനുസരിച്ച്, ഈ സമൂഹങ്ങൾക്ക് മരണം അവസാനമായിരുന്നില്ല, മറിച്ച് സാമൂഹിക നിലയ്ക്ക് പ്രാധാന്യമുള്ള മറ്റൊരു ലോകത്തിലേക്കുള്ള മാറ്റമായിരുന്നു. മരണാനന്തര ജീവിതത്തിലും സാമൂഹിക ശ്രേണി അവർക്ക് പ്രധാനമായിരുന്നെന്ന് ഖനനങ്ങൾ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+