സ്വർണ്ണം കുന്നുകൂടിയ രാജ്യം; നമ്മുടെ അയല്‍ക്കാർ; ഒരു വർഷം കുഴിച്ചെടുക്കുന്നത് 380000 കിലോ സ്വർണം
സെപ്തംബർ പിറന്നതോടെ സ്വർണ വിലയില്‍ പുതിയ റെക്കോർഡും രേഖപ്പെടുത്തിയിരിക്കുകയാണ്. പവന് 680 രൂപയുടെ വർധനവ് ഉണ്ടായതോടെ സംസ്ഥാനത്ത് ആദ്യമായി ഒരു പവന്‍ സ്വർണത്തിന്റെ വില 77000 രൂപ കടന്നു. 77640 രൂപയാണ് ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപ ഉയർന്ന് 9705 രൂപയിലുമെത്തി. ഇനി ഒരു പവന്‍ സ്വർണം ആഭരണമായിട്ടാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലിയും ജി എസ് ടിയും അടക്കം ഏറ്റവും കുറഞ്ഞത് 83000 എങ്കിലും നല്‍കേണ്ടി വരും.
അമേരിക്കയുടെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നും ഡിമാന്‍ഡ് ഉയർന്നതാണ് സ്വർണ വില ഉയരാന്‍ പ്രധാനമായും കാരണമായിരിക്കുന്നത്. ഒരു നാള്‍ കഴിയുന്തോറം വില ഈ തരത്തില്‍ ഉയർന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും സ്വന്തമായി സ്വർണ്ണം ഖനനം ചെയ്യാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

വൻ ഖനന വ്യവസായങ്ങളും വിപുലമായ ഭൂഗർഭ ശേഖരങ്ങളും ഉള്ള ചില രാജ്യങ്ങൾക്കാണ് സ്വർണ് ഖനന മേഖലയിൽ വലിയ മുൻതൂക്കമുള്ളത്. എന്നാൽ ഇന്ത്യ പോലുള്ള മറ്റു ചില രാജ്യങ്ങൾ ചെറുകിട, തിരഞ്ഞെടുത്ത ഖനന പ്രവർത്തനങ്ങളെയോ ഇറക്കുമതിയെയോ ആണ് പ്രധാനമായും ആശ്രയിക്കുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം, ചൈനയാണ് വർഷങ്ങളായി ലോകത്തെ ഏറ്റവും വലിയ സ്വർണ ഉത്പാദക രാജ്യം. 2024-ൽ ചൈന ഏകദേശം 380 മെട്രിക് ടൺ സ്വർണം ഉത്പാദിപ്പിച്ചുവെന്നാണ് കണക്ക്. അതായത് 380000 കിലോഗ്രാം സ്വർണ്ണം ചൈന കഴിഞ്ഞ വർഷം മാത്രം ഉത്പാദിപ്പിച്ചു. ചൈനയുടെ ഖനന നിരക്ക് ആഗോള ഖനന ഉത്പാദനത്തിന്റെ 10-11% വരും. രാജ്യത്തെ പ്രധാന സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനികളാണ് ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
വിപുലമായ ഖനന അടിസ്ഥാന സൗകര്യങ്ങൾ, സർക്കാർ പിന്തുണ, വൻതോതിലുള്ള ശേഖരങ്ങൾ എന്നിവ ചൈനയുടെ ആധിപത്യത്തിന് കാരണമാണ്. ഷാൻഡോങ്, ഹെനാൻ, ജിയാങ്‌സി തുടങ്ങിയ പ്രവിശ്യകളിലെ ഖനന പ്രവർത്തനങ്ങൾ ചൈനയുടെ ഉത്പാദനത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നു.
റഷ്യയും ഓസ്‌ട്രേലിയയുമാണ് ലോകത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സ്വർണ ഉത്പാദക രാജ്യങ്ങൾ. 2024-ൽ 330 മെട്രിക് ടൺ സ്വർണം ഉത്പാദിപ്പിച്ചാണ് റഷ്യ രണ്ടാം സ്ഥാനം നേടിയത്. സൈബീരിയ, ഫാർ ഈസ്റ്റ് മേഖലകളിലെ വൻ ഖനന പ്രവർത്തനങ്ങൾ റഷ്യയുടെ ഉത്പാദനത്തിന് കരുത്ത് പകരുന്നു. ഓസ്‌ട്രേലിയ 284 മെട്രിക് ടൺ സ്വർണം ഉത്പാദിപ്പിച്ച് മൂന്നാം സ്ഥാനത്തെത്തി. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൽഗൂർലി, ബോഡിങ്ടൺ തുടങ്ങിയ ഖനന മേഖലകൾ ഓസ്‌ട്രേലിയയുടെ സ്വർണ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്. ഈ രണ്ട് രാജ്യങ്ങളും ശക്തമായ ഖനന വ്യവസായവും വിപുലമായ ഭൂഗർഭ ശേഖരങ്ങളും ഉള്ളതിനാൽ ആഗോള സ്വർണ വിപണിയിൽ പ്രധാന പങ്കാളികളാണ്.
ഇന്ത്യയുടെ സ്വർണ ഉത്പാദനം താരതമ്യേന വളരെ കുറവാണ്, മാത്രമല്ല ലോകത്തെ പ്രധാന സ്വർണ ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യം ഇടം നേടിയിട്ടുമില്ല. വാർഷത്തില്‍ ഇന്ത്യ ഏകദേശം 1 മുതൽ 2 മെട്രിക് ടൺ സ്വർണം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്, ഇത് ആഗോള ഉത്പാദനത്തിന്റെ 0.75% മാത്രമാണ്. കർണാടകയിലെ ഹട്ടി ഗോൾഡ് മൈൻ ആണ് ഇന്ത്യയിലെ പ്രധാന സ്വർണ ഖനന കേന്ദ്രം. കൂടാതെ, ഛത്തീസ്ഗഢിലെ സോനാഖാൻ, ആന്ധ്രാപ്രദേശിലെ ജോനാഗിരി തുടങ്ങിയ ചെറിയ ഖനന മേഖലകളും സ്വർണ ഉത്പാദനത്തിന് സംഭാവന നൽകുന്നുണ്ട്. എന്നിരുന്നാലും, ചൈന, റഷ്യ, ഓസ്‌ട്രേലിയ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഉത്പാദനം വളരെ നാമമാത്രമാണ്.
ഉത്പാദനത്തില്‍ വളരെ പിന്നിലാണെങ്കിലും ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വർണ വിനിയോഗ രാജ്യങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ആഭരണങ്ങൾ, നിക്ഷേപം, വിവാഹ ആവശ്യങ്ങൾ എന്നിവയ്ക്കായാണ് ഇന്ത്യ കൂടുതല്‍ സ്വർണം ഉപയോഗിക്കുന്നത്. ആഭ്യന്തര ഉത്പാദനം കുറവായതിനാൽ തന്നെ ഇന്ത്യ തന്റെ സ്വർണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. 2024-ൽ ഇന്ത്യ 700-750 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്തതായി കണക്കാക്കപ്പെടുന്നു.
സ്വിറ്റ്സർലൻഡ്, യുഎഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയുടെ ഇറക്കുമതി. ഇന്ത്യയുടെ അത്രപോലും സ്വർണ ഉത്പാദനം ഇല്ലാത്ത രാജ്യമാണ് യു എ ഇ. എന്നാല്‍ ആഫ്രിക്കന്‍ സ്വർണത്തിന്റെ പ്രധാന ഇടപാട് കേന്ദ്രമായി നിലനില്‍ക്കുന്നു എന്നതാണ് യു എ ഇയെ പ്രമുഖ സ്വർണ കയറ്റുമതി രാജ്യമായി നിലനിർത്തുന്നത്.
-
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍












Click it and Unblock the Notifications