കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളില്‍ അടുത്ത നടപടി, സീനിയര്‍ എക്‌സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറച്ചു

ഗൂഗിളില്‍ തുടരുന്ന പ്രതിസന്ധി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുകയാണ്. സീനിയര്‍ തലത്തിലാണ് ഇത്തവണ ശമ്പളം കുറയ്ക്കുക

Google Oneindia Malayalam News
SUNDAR PICHAI

കാലിഫോര്‍ണിയ: ഗൂഗിളില്‍ പുറത്താക്കലിന് പിന്നാലെ കടുത്ത നടപടികള്‍ പിന്നെയും. നേരത്തെ പ്രഖ്യാപിച്ചതിലും വലിയ പ്രതിസന്ധിയാണ് ടെക് മേഖലയിലുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്.

ജീവനക്കാരുടെ ശമ്പളമാണ് വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. സീനിയര്‍ എക്‌സിക്യൂട്ടീവുകളുടെ ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്. ഈ വര്‍ഷം തന്നെ ഇതുണ്ടാവും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഈ വെട്ടിക്കുറയ്ക്കലുകള്‍ ആരംഭിച്ചിരിക്കുന്നത്.

നേരത്തെ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു. ഇത് ഘട്ടം ഘട്ടമായിട്ടാണ് നടപ്പാക്കുക. അതായത് ലോകത്താകമാനമുള്ള ഗൂഗിളിന്റെ മൊത്തം ജീവനക്കാരില്‍ ആറ് ശതമാനത്തോളം പേരെയാണ് പുറത്താക്കുന്നത്.

തിങ്കളാഴ്ച്ച ഗൂഗിളിന്റെ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടല്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഈ യോഗം ചേര്‍ന്നത്.

കമ്പനിയുടെ മുന്‍നിര എക്‌സിക്യൂട്ടീവുകള്‍ക്ക് ശമ്പളം കുറയ്‌ക്കേണ്ടി വരുമെന്ന നിര്‍ദേശം സുന്ദര്‍ പിച്ചൈ നല്‍കി. കമ്പനിയുടെ ചെലവ് ചുരുക്കേണ്ടത് അത്യാവശ്യമാണെന്ന് പിച്ചൈ അറിയിച്ചു.

ഇങ്ങനെയൊരു അവസ്ഥയില്‍ കമ്പനി എത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി പിച്ചൈ നേരത്തെ പറഞ്ഞിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് തലം മുതല്‍ ശമ്പളം കുറയ്ക്കാന്‍ തുടങ്ങും. വാര്‍ഷിക ബോണസിലും കുറവുണ്ടാകും.

English summary
google start pay cut after massive layoff as part of cot cutting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X