കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസില്‍ ഇടതുമുന്നേറ്റം... യൂറോപ്പില്‍ വീണ്ടും കമ്യൂണിസ്റ്റ് വസന്തം വരുമോ

  • By Soorya Chandran
Google Oneindia Malayalam News

ഏഥന്‍സ്: പുരാതന സംസ്‌കൃതികളുടേ കേന്ദ്രമായ ഗ്രീസില്‍ ഇടതുപക്ഷത്തിന്റെ വന്‍ മുന്നേറ്റം. ഭരണ കക്ഷിയായ ന്യൂ ഡമോക്രസിക്ക് വന്‍ തിരിച്ചടിയാണ് ഇടത് സഖ്യം നല്‍കിയിരിക്കുന്നത്.

300 അംഗ ഗ്രീക്ക് പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടിയായ സിറിസ പാര്‍ട്ടി 149 സീറ്റുകളില്‍ വിജയം നേടി. പ്രധാനമന്ത്രി അന്റോണിയോ സമരാസ് തോല്‍വി സമ്മതിച്ചു.

Alexis Tsipras

സിറിസയുടെ നേതാവായ അലക്‌സിസി സൈപ്രസ് ആണ് പുതിയ പ്രധാനമന്ത്രി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനുള്ള സമരാസ് സര്‍ക്കാരിന്റെ തീരുമാനം ഗ്രീസില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്ക് ഇടതുപാര്‍ട്ടിയായ സിറിസയാണ്‌നേതൃത്വം നല്‍കിയത്.

തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചതിന് പുറമേ, ശമ്പളവും പെന്‍ഷനും അടക്കമുള്ള ആനുകൂല്യങ്ങളും സമരാസ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇത് ഗ്രീസിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന് ഇടത് പ്രക്ഷോഭത്തിന് വന്‍ പിന്തുണ ലഭിക്കുകയായിരുന്നു.

പുതിയ പ്രധാനമന്ത്രിയായ സ്ഥാനമേല്‍ക്കുന്ന സൈപ്രസ് കമ്യൂണിസ്റ്റ് ഒളിപ്പോരാളിയായ ചെഗുവേരയുടെ കടുത്ത ആരാധകനാണ്. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ജര്‍മന്‍ സൈന്യം കൂട്ടക്കൊല ചെയ്ത കമ്യൂണിസ്റ്റുകളുടെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയാണ് സൈപ്രസ് ആദ്യം ചെയ്തത്.

ഗ്രീസിലെ ഭരണ മാറ്റത്തെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ ഇടത് തരംഗം പടരുന്നതിന് സമാനമായി യൂറോപ്പിലും കമ്യൂണിസംത്തിന് വേരുകള്‍ ഉണ്ടാകുമോ എന്നാണ് ഇവരുടെ സംശയം. ഗ്രീസ് യൂറോപ്യന്‍ യൂണിയന് പുറത്ത് പോകുമോ എന്നും ഇവര്‍ ഭയക്കുന്നു.

English summary
Greece anti-bailout leader Tsipras made prime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X