• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഗാസ്റ്റാര്‍ മമ്മൂട്ടി ഖത്തറിൽ; സ്‌നേഹോപകാരം നല്‍കി ആദരം; മനം നിറഞ്ഞ് മമ്മൂട്ടിക്ക

Google Oneindia Malayalam News

ദോഹ: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഖത്തറിൽ ആദരം. ഇന്ത്യന്‍ പ്രവാസി സമൂഹമാണ് ആദരം നൽകിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റിന്റെയായിരുന്നു ആദരം.

മമ്മൂട്ടിയ്ക്ക് സ്‌നേഹോപകാരം നല്‍കി ആദരിച്ചത് ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്താണ്. അതേസമയം, ഐ സി സി പ്രസിഡന്റ് പി. എന്‍. ബാബുരാജന്‍, ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍, എംബസി, ഐസിസി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ആണ് മമ്മൂട്ടിയെ സ്വീകരിച്ചത്.

ഇന്ത്യന്‍ സ്ഥാനപതിയുടെ പത്‌നി ഡോ. അല്‍പന മിത്തല്‍, എം ബ സി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ സമദ് അബ്ദുല്‍, വിവിധ പ്രവാസി അസോസിയേഷന്‍ പ്രതിനിധികളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

1

അതേസമയം, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആണ് ഖത്തറിൽ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി എത്തിയത്. ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് വമ്പൻ സ്വീകരണം താരത്തിന് ഒരുക്കി. അമല്‍ നീരദ് സംവിധാനം ചെയ്ത പുതിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ഭീഷ്മ പര്‍വത്തിന്റെ വിജയ ആഘോഷത്തിന് ആയാണ് മമ്മൂട്ടി ഇന്നലെ ഖത്തറില്‍ എത്തിയത്. ഷര്‍ഖ് ഹോട്ടലില്‍ നടന്ന ചടങ്ങ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളുടെയും ആരാധകരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം ആണ് മമ്മൂട്ടി മടങ്ങിയത്.

ഫ്രാങ്കോ മുളയ്ക്കൽ കേസ്: കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും പുറത്ത്; കേസ് റദ്ദാക്കി ഹൈക്കോടതിഫ്രാങ്കോ മുളയ്ക്കൽ കേസ്: കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും പുറത്ത്; കേസ് റദ്ദാക്കി ഹൈക്കോടതി

2

അതേ സമയം, ഭീഷ്മപര്‍വം സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആയ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും റേഡിയോ മലയാളം 98.6 എഫ് എമ്മും ചേര്‍ന്ന് ആണ് പരിപാടി സംഘടിപ്പിച്ചത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, ക്യു എഫ് എം റേഡിയോ നെറ്റ് വര്‍ക്ക് സിഇഒ അന്‍വര്‍ ഹുസൈന്‍, ക്യു എഫ് എം റേഡിയോ മാര്‍ക്കറ്റിങ് - കോര്‍പറേറ്റ് റിലേഷന്‍സ് മേധാവി നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് റീജനല്‍ മാനേജര്‍ ആര്‍ജെ സൂരജ് എന്നിവര്‍ പങ്കെടുത്തിരുന്നു.

3

അതേ സമയം, അമൽ നീരദ് സംവിധാനം ചെയ്ത മമ്മുട്ടി ചിത്രം 'ഭീഷ്മ പർവ്വ'ത്തിന് സൗദിയിലും വൻ സ്വീകരണം ലഭിച്ചു. ജിദ്ദയിൽ മമ്മുട്ടി ഫാൻസ്‌ അസോസിയേഷൻ ഫാൻസ്‌ ഷോ സംഘടിപ്പിച്ചു. ജിദ്ദ ജാമിഅ പ്ലാസയിലെ സിനി പോളിസ് തിയറ്ററിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് രണ്ട് സ്ക്രീനുകളിലായാണ് ഫാൻസ്‌ ഷോ നടത്തിയത്.

'കേരളത്തിലെ ഒരു കുടുംബവും വഴിയാധാരമാകില്ല'; 'സിൽ ലൈനുമായി മുന്നോട്ട് പോകും'; - പിണറായി വിജയന്‍'കേരളത്തിലെ ഒരു കുടുംബവും വഴിയാധാരമാകില്ല'; 'സിൽ ലൈനുമായി മുന്നോട്ട് പോകും'; - പിണറായി വിജയന്‍

4

അസോസിയേഷൻ പ്രസിഡന്റ് ഗഫൂർ ചാലിൽ, സെക്രട്ടറി സിനോഫർ, സെൻട്രൽ കമ്മറ്റി അംഗം നുൻസാർ, അംഗങ്ങളായ മുഹമ്മദ്‌ നാഫി കല്ലടി, നൗഷാദ് എടരിക്കോട്, അൻവർ വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി. വോക്‌സ്, മൂവി, സിനി പൊളിസ്, എം പയർ, എ എം സി എന്നീ തിയറ്ററുകളിൽ ആണ് ഭീഷ്മ പർവ്വം പ്രദർശിപ്പിക്കുന്നത്.

5

ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകൻ ആക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ആണ് 'ഭീഷ്മ പർവം'. ആനന്ദ് സി. ചന്ദ്രനാണ് ഛായാ ഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും 'ഭീഷ്മ പർവത്തിൽ അണി നിരക്കുന്നു.

English summary
gulf news: megastar Mammootty will honored Indian expatriate in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X