കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനുമായി അമേരിക്ക ഇടയുന്നു? കാരണം ഹാഫിസ് സയീദ്... മുന്നറിയിപ്പുമായി ട്രംപ്

ഐക്യരാഷ്ട്രസഭയും അമേരിക്കയും സംയുക്തമായാണ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ആഗോള ഭീകരനായി പ്രഖ്യാപിച്ച ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സയീദിനെ വിട്ടയച്ച നടപടിയിൽ അതൃപ്തി അറിയിച്ച് അമേരിക്ക. ഐക്യരാഷ്ട്രസഭയും അമേരിക്കയും സംയുക്തമായാണ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് . അതേസമയം പാകിസ്താനു മുന്നറിയിപ്പു മായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യുഎന്നും ചേർന്നാണ് സിയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ആക്കാര്യം മറന്നു പോകരുതെന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചിന്നമ്മയ്ക്ക് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്ചിന്നമ്മയ്ക്ക് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്

trump

എന്നാൽ പാകിസ്താൻ ജിഡീഷ്യൽ റിവ്യൂ ബോർഡിൻരെ വിധിയെ സ്വാഗതം ചെയ്ത് ഹാഫിസ് സയീദ് രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ ജനാധിപത്യത്തിന്റെ വിജയമാണെന്നു സയീദ് പറഞ്ഞു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ അസൂത്രകനായ സയീദിനേയും കൂട്ടാളികളേയും കഴിഞ്ഞ ഡിസംബറിലാണ് വീട്ടുതടങ്കലിലാക്കിയത്. എന്നാൽ ഒരു തവണ ഇയാളേയും കൂട്ടാളികളേയും പുറത്തു വിട്ടിരുന്നു. തുടർന്ന് അമേരിക്കൻ ഭരണ കൂടത്തിൻരെ സമ്മർദത്തിന് വഴങ്ങി വീണ്ടും തടവിലാക്കുകയായിരുന്നു.

റോഹിങ്ക്യൻ പ്രശ്നം ഉടൻ പരിഹരിക്കണം, ഇല്ലെങ്കിൽ.... മ്യാൻമാർ സർക്കാരിന് യുഎസിന്റെ മുന്നറിയിപ്പ്റോഹിങ്ക്യൻ പ്രശ്നം ഉടൻ പരിഹരിക്കണം, ഇല്ലെങ്കിൽ.... മ്യാൻമാർ സർക്കാരിന് യുഎസിന്റെ മുന്നറിയിപ്പ്

സയീദിനെ മോചിപ്പിക്കാനുള്ള തീരുമാനത്തെ രഊ7ണായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ ലോകസമൂഹത്തെ കബിളിപ്പിക്കുന്നതിന്റെ വ്യക്തമായമായ തെളിവാണിതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനെതിരെ പോരാടുമെന്നു പാകിസ്താൻ ആവർത്തിക്കുമ്പോഴും ഭീകരതയെ പിന്തുണക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഭീകരർക്ക് ഒരു തരത്തിലുള്ള സഹായ സഹകരണങ്ങൾ നൽകില്ലെന്നു പാക് മണ്ണിൽ ഭീകരരെ വളരാൻ അനുവദിക്കില്ലെന്നുമുള്ള വാക്ക് പാലിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

English summary
President Donald Trump administration has reminded Pakistan that Mumbai attack mastermind and banned Jamaat-ud-Dawah (JuD) chief Hafiz Saeed is a terrorist leader designated by both the United Nations and the United States,The US reaction came after the Pakistani court ordered his release from detention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X