പാക് സൈന്യം നടത്തുന്നത് ജിഹാദ്, അതിന് തങ്ങളുടെ പിന്തുണയെന്ന് ഹാഫിസ് സയീദ്
ഇസ്ലാമാബാദ്: ജമ്മു കശ്മീരില്‍ പാക് സൈന്യം നടത്തുന്നത് ജിഹാദ് തന്നെയാണെന്ന് ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ്. അതിന് തങ്ങളുടെ പിന്തുണയുണ്ടെന്നും ഹാഫീസ് സയീദ്.
പാക് സൈന്യം കശ്മീരില്‍ നടത്തുന്നത് ജിഹാദ് തന്നെയാണെന്ന് ഹാഫിസ് സയീദ് പറയുമ്പോള്‍ വെളിപ്പെടുന്നത് കശ്മീരില്‍ പാകിസ്താന്‍ സഹായത്തോടെയാണ് ഭീകരാക്രമണങ്ങള്‍ നടക്കുന്നത് എന്ന് തന്നെയാണ്. പാകിസ്താനിലെ ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാഫിസ് സയീദിന്റെ വെളിപ്പെടുത്തല്‍.

കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലെ ജനങ്ങളെ സഹായിക്കുന്നതിനായി പാക് സര്‍ക്കാരും സൈന്യവും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതിനെ ഞങ്ങള്‍ ജിഹാദ് എന്നാണ് വിളിക്കുന്നത്- ഹാഫിസ് സയീദ് പറഞ്ഞു.
ഹാഫിസ് സയ്യിദിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യാ-പാക് ബന്ധത്തെ രൂക്ഷമായി ബാധിച്ചേക്കുമെന്ന് ഉറപ്പാണ്. കശ്മീരിലെ വിഘടനവാദ നേതാവ് മസ്രത്ത് ആലത്തിനെ അറസ്റ്റ് ചെയ്ത നടപടിയേയും ഹാഫിസ് സയീദ് വിമര്‍ശിച്ചു.












Click it and Unblock the Notifications