കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ഹജ്ജിന് നിയന്ത്രണമില്ല; ഏത് പ്രായക്കാര്‍ക്കും വരാമെന്ന് സൗദി അറേബ്യ

Google Oneindia Malayalam News

റിയാദ്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇത്തവണ ഹജ്ജിന് യാതൊരു നിയന്ത്രണങ്ങളുമുണ്ടാകില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. കൊവിഡ് കാരണം ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും സൗദി ഭരണകൂടം നീക്കി. കൊവിഡിന് മുമ്പ് നടന്ന പോലെ ഹാജിമാര്‍ക്ക് സ്വതന്ത്രമായി മക്കയിലേക്ക് വരാം. പ്രായപരിധി നിയന്ത്രണവുമില്ല. കൊവിഡ് കാലത്ത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരുന്ന ജൂണ്‍ 26 മുതല്‍ ഹജ്ജ് സീസണ്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

h

ഹജ്ജ് ഇതുവരെ നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കിയാകും അപേക്ഷ സ്വീകരിക്കുക എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ ഒടുവില്‍ ഹജ്ജ് നടന്നത് 2019ലാണ്. ആ വര്‍ഷം 26 ലക്ഷം പേരാണ് തീര്‍ഥാടനത്തിന് എത്തിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സൗദിയില്‍ താമസിക്കുന്ന നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമായി തീര്‍ഥാടനം ചുരുക്കി. 2022ല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഹജ്ജ് നടത്തുക.

പുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നുപുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നു

അതേസമയം, ഇന്ത്യയ്ക്ക് വന്‍ ഇളവ് നല്‍കി സൗദി ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. 175025 പേര്‍ക്കാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജ് ചെയ്യാന്‍ സാധിക്കുക. സൗദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം എന്നിവരാണ് ജിദ്ദയില്‍ കരാര്‍ ഒപ്പുവച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും വലിയ ക്വാട്ട ഇന്ത്യയ്ക്ക് സൗദി അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഹജ്ജിന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് മുമ്പ് ഏറ്റവും വലിയ ക്വാട്ട ഇന്ത്യയക്ക് അനുവദിച്ചത് 2019ലാണ്. അന്ന് 1.4 ലക്ഷം പേര്‍ക്കായിരുന്നു ഹജ്ജിന് അവസരം. കഴിഞ്ഞ വര്‍ഷം 79237 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും 5766 പേര്‍ക്കാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഈ വര്‍ഷം കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഹജ്ജ് യാത്രയ്ക്കുള്ള എംബാര്‍ക്കേഷന്‍ പോയന്റുകളായി ഉള്‍പ്പെടുത്തുമെന്നാണ് ഹജ്ജ് നയത്തിന്റെ കരട് രേഖയില്‍ നിന്നും വ്യക്തമാകുന്നത്.

English summary
Haj 2023: Saudi Arabia Removed All Restriction For Pilgrims This Year And No Age Limit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X