ഹവായ് പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ്; ജനം ചിതറിയോടി, മിസൈല്‍ വരുത്തിയത് 'ജീവനക്കാരന്‍'

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ബാലസ്റ്റിക് മിസൈല്‍ വരുന്നു, എല്ലാവരും രക്ഷപ്പെട്ട് സുരക്ഷിത കേന്ദ്രങ്ങളില്‍ ഒളിക്കൂ. ഹവായ് ദ്വീപിലെ നിവാസികളുടെ മൊബൈല്‍ ഫോണിലേക്ക് വന്ന സര്‍ക്കാര്‍ സന്ദേശം ഇങ്ങനെയായിരുന്നു. കണ്ട ഉടന്‍ ജനം ചിതറിയോടി. പലരും ഉറക്കെ വിളിച്ചുപറഞ്ഞു. ഉറ്റവരെ രക്ഷിക്കാനായിരുന്നു ചിലരുടെ ശ്രമം.... അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപ് മുള്‍മുനയില്‍ നിന്ന നിമിഷങ്ങളായിരുന്നു അത്. ഉത്തര കൊറിയയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏത് സമയവും ഇത്തരത്തിലൊരു സന്ദേശം ഹവായ് ദ്വീപുകാര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ആ സന്ദേശം വന്നത്. പക്ഷേ, നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മറ്റൊരു സന്ദേശം. അത് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കി....

ബാലസ്റ്റിക് മിസൈല്‍

ബാലസ്റ്റിക് മിസൈല്‍

ബാലസ്റ്റിക് മിസൈല്‍ വരുന്നുണ്ടെന്നും എല്ലാവരും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നുമായിരുന്നു സന്ദേശം. ഇത് സൈനിക അഭ്യാസത്തിന്റെ ഭാഗമല്ലെന്നും എല്ലാവരും രക്ഷപ്പെടൂവെന്നും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശം മൊബൈലില്‍ കണ്ട ഉടനെ ആളുകള്‍ നെട്ടോട്ടമോടുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലും

സോഷ്യല്‍ മീഡിയയിലും

സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തില്‍ സന്ദേശം വീണ്ടും വീണ്ടും പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ ദ്വീപ് മൊത്തം പരിഭ്രാന്തിയിലായി. ഉത്തര കൊറിയ ഏത് സമയവും മിസൈല്‍ ആക്രമണം നടത്തുമെന്ന് എപ്പോഴും വാര്‍ത്തയില്‍ നിറയുന്ന സ്ഥലമാണ് ഹവായ് ദ്വീപ്.

ഉത്തര കൊറിയ പറയുന്നത്

ഉത്തര കൊറിയ പറയുന്നത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ ദിനേന വാക് പോര് നടത്തുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും ജനം ആശങ്കയിലാണ്. ഹവായ് ദ്വീപ് വരെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ഉത്തര കൊറിയ ഇടക്കിടെ ആവര്‍ത്തിക്കാറുമുണ്ട്.

വീണ്ടും സന്ദേശം

വീണ്ടും സന്ദേശം

ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച ദ്വീപ് നിവാസികളുടെ ഫോണിലേക്ക് രക്ഷപ്പെടാനുള്ള സന്ദേശം വന്നത്. തുടര്‍ന്ന് ജനം രക്ഷാമാര്‍ഗങ്ങള്‍ തേടുന്നതിനിടെ മറ്റൊരു സന്ദേശം കൂടി വന്നു. നേരത്തെ വന്നത് തെറ്റായ സന്ദേശമായിരുന്നു എന്നാണ് പുതിയ സന്ദേശം.

ഏത് സന്ദേശം വിശ്വസിക്കും

ഏത് സന്ദേശം വിശ്വസിക്കും

ഇതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയിലായി. ഏത് സന്ദേശമാണ് വിശ്വസിക്കുക എന്നതായിരുന്നു ജനങ്ങളെ ആശങ്കയിലാക്കിയത്. ഒടുവില്‍ ദുരന്തനിവാരണ വിഭാഗവും ഹവായ് ഭരണകൂടവും വിഷയത്തില്‍ ഇടപെട്ടു. ആരും പരിഭ്രാന്തരാകരുതെന്നും ആദ്യത്തേത് തെറ്റായ സന്ദേശമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഉദ്യോഗസ്ഥന് സംഭവിച്ച പിശക്

ഉദ്യോഗസ്ഥന് സംഭവിച്ച പിശക്

പിന്നീട് അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കൂടുതല്‍ വിശദീകരണം വന്നു. ഒരു ഉദ്യോഗസ്ഥന് സംഭവിച്ച പിശകാണ് നാടിനെ മൊത്തം ആശങ്കയിലാക്കിയത്. ഷിഫ്റ്റ് മാറി പോകുമ്പോള്‍ അമര്‍ത്തിയ ബട്ടന്‍ മാറിപ്പോയതാണ്. സര്‍ക്കാര്‍ പിന്നീട് വിശദീകരണ കുറിപ്പ് മാധ്യമങ്ങൡ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

38 മിനുറ്റ്

38 മിനുറ്റ്

ഗവര്‍ണര്‍ ഡേവ്ഡ് ഇജെ ഇക്കാര്യത്തില്‍ സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പിന്നീടാണ് വിശദീകരണ കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ആദ്യത്തെ സന്ദേശം വന്നതിന് ശേഷം 38 മിനുറ്റ് കഴിഞ്ഞാണ് രണ്ടാമത്തെ സന്ദേശം വന്നത്.

രഹസ്യ കേന്ദ്രങ്ങളില്‍ ഒളിച്ചു

രഹസ്യ കേന്ദ്രങ്ങളില്‍ ഒളിച്ചു

പരിഭ്രാന്തി നിറഞ്ഞ 38 മിനുട്ടിനകം പലരും രഹസ്യ കേന്ദ്രങ്ങളില്‍ ഒളിച്ചുകഴിഞ്ഞിരുന്നു. പലരും ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് നേരത്തെ വന്നത് വ്യാജവിവരമാണെന്ന് ടെലിവിഷനില്‍ വാര്‍ത്ത വന്നത്.

മിസൈല്‍ പ്രതിരോധ കവചം

മിസൈല്‍ പ്രതിരോധ കവചം

അമേരിക്കയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെല്ലാം മിസൈല്‍ പ്രതിരോധ കവചമുണ്ട്. ഹവായ് ദ്വീപിലും സംവിധാനമുണ്ട്. ഇവിടെ മുഴുവന്‍ സമയ നിരീക്ഷണവുമുണ്ട്. കാരണം ഉത്തര കൊറിയ ആക്രമിക്കുമെന്ന് ഇടക്കിടെ എടുത്തുപറയുന്ന സ്ഥലമാണ് ഹവായ്.

ഇങ്ങനെയും ഒരുനാട്

ഇങ്ങനെയും ഒരുനാട്

ദ്വീപിന് നേരെ എവിടെ നിന്നെങ്കിലും മിസൈലുകളോ മറ്റു ആക്രമണങ്ങളോ വരുന്നുണ്ടെങ്കില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ വഴി സൈനിക കേന്ദ്രത്തില്‍ അറിയും. ഉടന്‍ അത് തകര്‍ക്കാനും ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുക. ഇതിന്റെ ഭാഗമായിട്ടാണ് സന്ദേശം വന്നതെന്ന് കരുതിയാണ് ജനങ്ങള്‍ പരിഭ്രാന്തരായത്. ഉദ്യോഗസ്ഥന് സംഭവിച്ച പിശകാണെന്ന് അറിയിച്ചിട്ടും ആദ്യം ജനങ്ങള്‍ വിശ്വസിച്ചില്ല. പിന്നീട് ഗവര്‍ണറുടെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Missile threat alert for Hawaii a false alarm; officials blame employee who pushed 'wrong button'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്