കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ സ്ത്രീകളെ ബാധിച്ചേക്കും: തെളിവുകളില്ല പഠനം ആവശ്യമെന്ന് വിദഗ്ധർ

Google Oneindia Malayalam News

ലണ്ടൻ: കൊവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തിയേക്കാമെന്ന് വിദഗ്ധർ. അതിനാൽ വിഷയത്തെക്കുറിച്ച് പഠനം നടത്തണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. മെഡിക്കൽ രംഗത്തെ മികച്ച ബ്രിട്ടീഷ് ജേണൽ തങ്ങളുടെ എഡിറ്റോറിയലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലണ്ടൻ ഇംപീരിയൽ കോളേജിലെ റീ പ്രൊഡക്ടീവ് സ്പെഷ്യലിസ്റ്റ് വിക്ടോറിയയുടെ പേരിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മമ്മൂട്ടിയ്ക്ക് പിന്നാലെ ദുൽഖറിനും ഗോൾഡൻ വിസ: നന്ദി പറഞ്ഞ് താരം, ഷൂട്ടിംഗ് അബുദാബിയിലാക്കുന്നത് പരിഗണിക്കുമെനമമ്മൂട്ടിയ്ക്ക് പിന്നാലെ ദുൽഖറിനും ഗോൾഡൻ വിസ: നന്ദി പറഞ്ഞ് താരം, ഷൂട്ടിംഗ് അബുദാബിയിലാക്കുന്നത് പരിഗണിക്കുമെന

കൊവിഡ് വാക്സിന്റെ പാർശ്വഫലമായി സ്ത്രീകളിൽ ആർത്തവമുണ്ടാകുകയോ രക്തസ്രാവമോ ഉണ്ടായതായി എവിടെയും പരാമർശിക്കുന്നില്ല. സെപ്തംബർ രണ്ടിനകം എന്നാൽ ഇത്തരത്തിലുള്ള 30,000 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായാണ് യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊർക്ട് റെഗുലേറ്ററി ഏജൻസി പരാമർശിക്കുന്നത്. കൊവിഡ് വാക്സിൻ മനുഷ്യരിലെ പ്രത്യുഷപ്പാദന ശേഷിയെ ബാധിക്കുന്നതായി അടുത്ത കാലത്ത് കൊവിഡുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളിൽ പരാമർശിക്കുന്നില്ലെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു.

coronavaccine-15

വാക്സിൻ പോലുള്ള മെഡിക്കൽ കടന്നുകയറ്റങ്ങൾ ആർത്തവ ചക്രത്തെ ഏത് തരത്തിലാണ് ബാധിക്കുക എന്നതിനെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നാണ് വിക്ടോറിയ ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്ന്. വാക്സിൻ സ്വീകരിച്ചവരിലും വാക്സിൻ സ്വീകരിക്കാത്തവരിലും നടത്തുന്ന കൃത്യമായ പഠനത്തിലൂടെ മാത്രമാണ് ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കുകയുള്ളൂവെന്നും ലേഖനത്തിൽ പറയുന്നുണ്ട്. എന്നാൽ വാക്സിൻ സ്വീകരിച്ച ഭൂരിപക്ഷം പേരും ചൂണ്ടിക്കാണിക്കുന്നത് തങ്ങളുടെ ആർത്തവ ചക്രം സാധാരണ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ്.

ആർത്തവകാലത്തെ മാറ്റങ്ങളും കോവിഡ് -19 വാക്സിനുകളും തമ്മിലുള്ള ബന്ധത്തമില്ലെന്നാണ് എംഎച്ച്ആർഎയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത സ്ത്രീകളിലെ ആർത്തവ മാറ്റങ്ങളുടെ തോത് താരതമ്യം ചെയ്യാൻ മെച്ചപ്പെട്ട സജ്ജീകരണങ്ങൾ ആവശ്യമാണെന്ന് അവർ എഡിറ്റോറിയലിൽ വാദിക്കുന്നു.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികള്‍ തൃശൂരില്‍

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

എം‌ആർ‌എൻ‌എയ്ക്കും അഡെനോവൈറസ്-വെക്റ്റേർഡ് വാക്സിനുകൾക്കുമായി കോവിഡ് -19 വാക്സിനേഷനുശേഷം ആർത്തവ മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും, അവർ പറഞ്ഞു. ഇനി അഥവാ വാക്സിൻ സ്വീകരിച്ച സ്ത്രീകളിലെ ആർത്തവ ചക്രത്തിന് മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ വാക്സിനേഷനോടുള്ള പ്രതിരോധത്തിന്റെ ഫലമായിരിക്കാമെന്നും വിക്ടോറിയ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് ബാധിച്ച സ്ത്രീകളിൽ നാലിലൊന്ന് പേരിലും ആർത്തവം സംബന്ധിച്ച പ്രശ്നങ്ങളുള്ളതായി മറ്റൊരു പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. എം‌എച്ച്‌ആർ‌എയുടെ സ്കീമിൽ പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ആർത്തവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ അല്ലെങ്കിൽ അപ്രതീക്ഷിത രക്തസ്രാവം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാർ രോഗികളെ പ്രോത്സാഹിപ്പിക്കണമെന്നും അവർ നിർദ്ദേശിക്കുന്നു.

English summary
Health experts about COVID-19 Vaccine May Have Link With Menstrual Changes in women Should be investigated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X