കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ പെഷാവറിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം, 30 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

കറാച്ചി: പാകിസ്താനില്‍ വന്‍ സ്‌ഫോടനം. പെഷാവറിലെ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മുസ്ലീം പള്ളിയില്‍ വെള്ളിയാഴ്ച്ച നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ഖിസ്സ ഖ്വാനി ബസാര്‍ മേഖലയിലെ ജാമിയ മുസ്ലീം പള്ളിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച്ച നിസ്‌കാരമായത് കൊണ്ട് ഈ മേഖലയില്‍ വലിയ തിരക്കുണ്ടായിരുന്നു. അതുകൊണ്ട് മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പരിക്കേറ്റ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ പള്ളിയിലാണ് ആക്രമണം നടന്നതെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

1

Recommended Video

cmsvideo
Russian army struggling to take over Kyiv and karkhiv, running out of food and fuel

ഇതുവരെ 30 മൃതദേഹങ്ങള്‍ എആശുപത്രിയിലുണ്ടെന്ന് ലേഡി റീഡിംഗിന്റെ മീഡിയ മാനേജറായ അസിം ഖാന്‍ പാകിസ്താന്‍ ദിനപത്രമായ ദി ഡോണിനോട് പ്രതികരിച്ചു. രണ്ട് ഭീകരര്‍ പള്ളിയില്‍ കയറാന്‍ ശ്രമിച്ചെന്നും, സുരക്ഷയ്ക്കായി നിന്ന പോലീസുകാരനെതിരെ വെടിയുതിര്‍ത്തെന്നും പെഷാവര്‍ സിറ്റി പോലീസ് ഓഫീസര്‍ ഇജാസ് അഹ്‌സാന്‍ പറഞ്ഞു. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അഹ്‌സാന്‍ അറിയിച്ചു. അതേസമയം ഈ വെടിവെപ്പിന് ശേഷമാണ് പള്ളിയില്‍ സ്‌ഫോടനം നടന്നത്.

English summary
heavy blast in pakistan's peshawar mosque, 30 killed 50 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X