കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ ദിവസം 7 മണിയ്ക്കൂര്‍ മൊബൈലില്‍ തന്നെ

  • By Meera Balan
Google Oneindia Malayalam News

ടോക്കിയോ: ജപ്പാനില്‍ ആണ്‍കുട്ടികളെപ്പോലും ബഹുദൂരം പിന്നിലാക്കി മൊബൈല്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികള്‍. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടത്. ജപ്പാനിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ശരാശരി ഏഴ് മണിയ്ക്കൂറാണ് മൊബൈല്‍ ഫോണില്‍ ചെലവഴിയ്ക്കുന്നത്. പത്ത് ശതമാനത്തോളം പെണ്‍കുട്ടികള്‍ 15മണിയ്ക്കൂര്‍ മൊബൈല്‍ ഫോണില്‍ ചെലവഴിയ്ക്കുന്നവരാണ്.

ആണ്‍കുട്ടികള്‍ പരമാവധി നാല് മണിയ്ക്കൂര്‍ മാത്രമാണ് മൊബൈല്‍ ഉപയോഗിയ്ക്കുന്നത്. സോഷ്യല്‍ മീഡിയ, മെസേജിംഗ് അപ്പുകള്‍, ഇന്‍സ്റ്റഗ്രാം എന്നിവയാണ് ജാപ്പനീസ് സുന്ദരികള്‍ക്ക് ഏറെ ഇഷ്ടം. ഡിജിറ്റല്‍ ആര്‍ട്ട്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

Mobile

ജപ്പാനില്‍ 96ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മൊബൈല്‍ ഫോണുകളുണ്ട്. പത്ത് വയസ് കഴിയുന്നതോടെ തന്നെ പല കുട്ടികളും മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കാന്‍ തുടങ്ങും. ജപ്പാനിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത് 618 കുട്ടികളിലാണ് പഠനം നടത്തിയത്.അമിതാമായ മൊബൈല്‍ ഫോണ്‍ ഉപയോഗം നാഡീവ്യവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുമെന്നും മദ്യത്തിനും കൊക്കെയ്‌നും അടിമയാക്കുമെന്നും ചൈനീസ് പഠനം ഉണ്ടായിരുന്നു.

English summary
High school girls in Japan spend an average of seven hours a day on their mobile phones, a new survey has found, with nearly 10 percent of them putting in at least 15 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X