കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗ ട്രെയിന്‍ പാളം തെറ്റി, 10മരണം, 32പേര്‍ക്ക് പരിക്ക്

  • By Sruthi K M
Google Oneindia Malayalam News

പാരിസ്: ഫ്രാന്‍സില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റി പത്തു പേര്‍ മരിച്ചു. 32ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു ദുരന്തം ഉണ്ടായിരിക്കുന്നത്. പാരിസില്‍ നിന്നും സ്ട്രാസ് ബെര്‍ഗിലേക്ക് പോകവെയാണ് ട്രെയിന്‍ പാളം തെറ്റിയത്.

പരീക്ഷണ ഓട്ടത്തിനിടെയാണ് ദുരന്തം ഉണ്ടായത്. അതിവേഗത്തില്‍ പരീക്ഷണം ഓട്ടം നടത്തുകയായിരുന്ന ട്രെയിന്‍ പെട്ടെന്ന് പാളം തെറ്റിയതിന്റെ കാരണം വ്യക്തമല്ല. ഐസിസ് ഭീകരരുടെ ആക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പു തന്നെയാണ് വീണ്ടുമൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ അപകടത്തില്‍ സംശയങ്ങള്‍ നിഴലിക്കുന്നു. 12പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

paristrain

ട്രെയിനില്‍ 49 ആളുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, എസ്എന്‍സിഎഫ് റെയില്‍വെ ജീവനക്കാര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും അതിഥികളും ട്രെയിനില്‍ ഉണ്ടായിരുന്നു. വേഗത കൂടിയതാണ് അപകടത്തിനു കാരണമായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പാളംതെറ്റി ട്രെയിനിന് തീപ്പിടിക്കുകയാണുണ്ടായത്.

accident

തീപിടിച്ച ട്രെയിന്‍ തൊട്ടടുത്ത കനാലിലേക്ക് മറിയുകയും ചെയ്തു. അടുത്ത വര്‍ഷം ഗതാഗത യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത നിര്‍മ്മിച്ചത്. 160ല്‍ അധികം ആളുകള്‍ കഴിഞ്ഞ ദിവസം പാരിസില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഉണ്ടായ ട്രെയിന്‍ ദുരന്തം ഫ്രാന്‍സിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

English summary
High-speed train trial accident kills 10, injures 32
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X