Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലേക്ക് ഓക്സിജൻ അയച്ച് യുഎഇയിലെ ക്ഷേത്രം: ഓക്സിജൻ സിലിണ്ടറുകളും കംപ്രസ്ഡ് ഓക്സിജൻ കണ്ടെയ്നറുകളും

ദുബായ്: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ അടിയന്തര സഹായമെത്തിക്കാൻ ലോകരാജ്യങ്ങൾ പലതും മുന്നോട്ടുവന്നിട്ടുണ്ട്. ഇതിനിടെയാണ് യുഎഇയിലെ ഹിന്ദു ക്ഷേത്രം ഇന്ത്യയിലേക്ക് ആവശ്യമുള്ള ഓക്സിജൻ വിതരണവും അടിയന്തര വൈദ്യസഹായവും എത്തിക്കാൻ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയിൽ ഓക്സിജന് അടക്കം പ്രതിസന്ധി തുടരുമ്പോഴാണ് യുഎഇയിലെ ഹിന്ദു സമൂഹം ജബൽ അലി തുറമുഖത്ത് ഒത്തുചേർന്ന് നൂറ് കണക്കിന് ഓക്സിജൻ സിലിണ്ടറുകളും കംപ്രസ്ഡ് ഓക്സിജൻ കണ്ടെയ്നറുകളും ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. ദുബായിയുടെ വടക്കേ അറ്റത്തായാണ് ജബൽ അലി തുറമുഖം സ്ഥിതി ചെയ്യുന്നത്.

കൂടാതെ ഈ ദൌത്യത്തിന്റെ സംഘാടകർ കൂടിയാ ഇന്ത്യക്കാർ ഉടമകളായ ദുബായ് ഹീലിയം ഫാക്ടറി ഹീലിയം ഉൽപ്പാദനം നിർത്തിവെച്ച് ഓക്സിജൻ ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയെ കൊവിഡ് പ്രതിസന്ധിയ്ക്ക് കൈത്താങ്ങാനാണ് ലക്ഷ്യം. ഇന്ത്യയിലേക്കുള്ള സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയിലെ ബാപ്സ് ശ്രീ സ്വാമി നാരായൺ മന്തിറും ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക് അയയ്ക്കുന്നത്.

oxygencylinders-

ഓക്സിജൻ ക്ഷാമം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദില്ലി അടക്കമുള്ള ഇന്ത്യൻ നഗരങ്ങൾക്ക് ആശ്വാസകരമാകുന്നതാണ് ഈ നീക്കം. ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള ഓക്സിജൻ സിലിണ്ടറുകളിലേക്ക് പുഷ്പവൃഷ്ടി നടത്തിയാണ് ഹിന്ദു പണ്ഡിതന്മാർ കപ്പലിനെ യാത്രയാക്കിയത്. യുഎഇ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്നത് ഇന്ത്യക്കാരാനാണെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തെ സൌദി അറേബ്യയും ബഹ് റൈനും അടക്കമുള്ള ഗൾഫ് രാജ്യങ്ങളും നേരത്തെ ഇന്ത്യയിലേക്ക് സഹായമെത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+