കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു

  • By കിഷന്‍ജി
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ജീവിതം ദുസ്സഹമാകുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം അഞ്ചു ക്ഷേത്രങ്ങളാണ് തകര്‍ത്തത്. അഹമ്മദിയ, ഷിയാ വിഭാഗങ്ങള്‍ക്കു നേരെയും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. നവസ് ഷരീഫ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനുശേഷമാണ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് മത തീവ്രവാദവും അസഹിഷ്ണുതയും ആക്രമണവാസനയും വര്‍ദ്ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കുന്ന അധികൃതരുടെ സമീപനമാണ് ഇതിനു കാരണമെന്ന് വാര്‍ത്ത പുറത്തുവിട്ട പാക് പത്രം കുറ്റപ്പെടുത്തുന്നു.

Pak Hindu Temple Attack

ഇസ്ലാമിക രാജ്യത്ത് ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ തട്ടികൊണ്ടു പോവുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ലൗവ് ജിഹാദിലൂടെയും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടത്തുന്നതായും നിരവധി പരാതികളുണ്ട്. പലരും ഇന്ത്യയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പാലായനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

നിലവില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ കൊണ്ട് വലയുന്ന ഇന്ത്യ പാകിസ്താനില്‍ നിന്നെത്തുന്ന ന്യൂനപക്ഷവിഭാഗങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. മതേതര രാജ്യമായ ഇന്ത്യയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്.

English summary
Hindus, other minorities in Pakistan face surge of violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X