കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

  • By Aswathi
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതിക്ക് രൂപം നല്‍കിയതിനെ ചൊല്ലി റിപ്പബ്ലിക്ക് പാര്‍ട്ടിയുമായുള്ള ഭിന്നതയാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്.

ബജറ്റ് പാസാക്കാതെ വന്നതാണ് അടിയന്താരാവസ്ഥയിലേക്കെത്തിച്ചത്. ഒബാമയുടെ സ്വപ്‌ന പദ്ധതിയായ ആരോഗ്യ സംരക്ഷണം, ഒബാമ കെയര്‍ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന നിലപാട് റിപ്പബ്ലിക്ക് പാര്‍ട്ടി ശക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായി.

ഇതേ തുടര്‍ന്ന് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം അടച്ചിടുകയും പത്ത് ലക്ഷത്തോളം ജീവനക്കാര്‍ ശമ്പളമില്ലാതെ നിര്‍ബന്ധ അവധിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഈ ജീവനക്കാര്‍ക്ക് മുടങ്ങിപ്പോകുന്ന ശമ്പളം പിന്നീട് ലഭിക്കുമെന്ന യാതൊരു ഉറപ്പുമില്ല. അവശ്യ സേവനങ്ങളൊഴികെയുള്ള സേവനങ്ങളും നിര്‍ത്തലാക്കി.

ആരോഗ്യ സംരക്ഷണ നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിന് അംഗീകാരം നല്‍കാമെന്നായിരുന്നു റിപ്പബ്ലിക്ക് പാര്‍ട്ടിയുടെ നിലപാട്. തുടര്‍ന്ന് പദ്ധതി വൈകിപ്പിക്കുന്ന ഏത് ബില്ലിനെയും വീറ്റോ ചെയ്യാമെന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളി ഒരു വര്‍ഷത്തേക്ക് വൈകിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കടമെടുക്കല്‍ ബില്ലിനെച്ചൊല്ലിയും ഇരുപാര്‍ട്ടികള്‍ക്കിടയിലും ഭിന്നത നിലനില്‍ക്കുകയാണ്.

1995 മുതല്‍ 1996 വരെയാണ് അമേരിക്കയില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബില്‍ക്ലിന്റന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക്ക് സര്‍ക്കാരും റിപ്പബ്ലിക്ക് പാര്‍ട്ടിയും തമ്മില്‍ ബജറ്റിനെ ചൊല്ലിയുണ്ടായ ഭിന്നതയായിരുന്നു ഈ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ വഴിയൊരുക്കിയത്.

English summary
As the midnight hour came and went with the Republican-controlled House of Representatives and the Democratic-controlled Senate playing ping-pong with a spending bill, the US government began a historic shutdown, the first in nearly two decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X