കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണിയെ കല്ലെറിഞ്ഞ് കൊന്ന പിതാവിന് വധശിക്ഷ

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഗര്‍ഭിണിയായ യുവതിയെ കല്ലെറിഞ്ഞു കൊന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. മാസങ്ങള്‍ക്ക് മുമ്പാണ് വീട്ടുകാരുടെ സമ്മതമില്ലാതെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച സ്ത്രീയെ ബന്ധുക്കള്‍ കല്ലെറിഞ്ഞ് കൊന്നത്. ഫര്‍സാന ഇഖ്ബാല്‍ (25) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഫര്‍സാനയുടെ പിതാവ് ഉള്‍പ്പടെ നാല് പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

മാസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഫര്‍സാനയെ ബന്ധുക്കള്‍ കല്ലെറിഞ്ഞ് കൊന്നത്. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ വിവാഹം കഴിച്ചതിനായിരുന്നു കൊലപാതകം. ഫര്‍സാനയുടെ പിതാവ്, സഹോദരന്‍, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

Crime

ഫര്‍സാനയെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ കോടതിയല്‍ ഹാജരായിതായിരുന്നു . തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോവുകയായിരുന്നെന്നും സ്ത്രീ മൊഴി നല്‍കി. കോടതി വളപ്പില്‍ വച്ച് ഫര്‍സാനയെ ബന്ധുക്കള്‍ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഭര്‍ത്താവ് നോക്കി നില്‍ക്കെയായിരുന്നു സംഭവം.

ആദ്യഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണ് ഫര്‍സാനെയ അവരുടെ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തതെന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫര്‍സാനയുടെ ബന്ധുക്കള്‍ വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിയ്ക്കുമെന്നാണറിയുന്നത്.

English summary
'Honour killing' family sentenced to death in Pakistan. Pregnant woman savagely beaten to death in front of her husband as they did not approve of the couple's marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X