പാകിസ്താനില്‍ നിലയുറപ്പിക്കാന്‍ ഐസിസ്, പാക് താലിബാനും ഐസിസിനൊപ്പം ചേരുമോ, ഭീകരവാദത്തിന് പുതിയ മുഖം
പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെയും താലിബാന്, ഉസ്ബെക്ക് ഭീകരര്‍ എന്നിവരെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഐസിസ് നടത്തിവരുന്നത്.
ഇസ്ലാമാബാദ്: ഐസിസ് തട്ടകമായിരുന്ന സിറിയയിലും ഇറാഖിലും ആധിപത്യം നഷ്ടപ്പെട്ടതിന് പിന്നാലെ പാകിസ്താനില്‍ വേരുറപ്പിക്കാനൊരുങ്ങി ഐസിസ്. പാകിസ്താനില്‍ സാന്നിധ്യമുറപ്പിക്കുന്നതിനായി പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെയും താലിബാന്, ഉസ്ബെക്ക് ഭീകരര്‍ എന്നിവരെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. പാകിസ്താനിലെ പൊലീസ് ഉദ്യോഗസ്ഥരും താലിബാന് അധികൃതരുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താനിലെ പ്രാദേശിക ഭീകരസംഘടനകള്‍ക്ക് ആക്രമണം നടത്താന്‍ ഒത്താശ ചെയ്യുന്ന ഐസിസ്, പാകിസ്താനില്‍ നടക്കുന്ന വലിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് അനുമതി നല്കുന്നു. ഇത് പ്രാദേശിക ഭീകരവാദ സംഘടനകള്‍ക്കിടയില്‍ ഐസിസിന് വേരോട്ടം വര്‍ധിപ്പിക്കുന്നു.

ഷിയാ മുസ്ലിങ്ങള്‍ക്കെതിരെ
പാകിസ്താനില്‍ കഴിഞ്ഞ ശനിയാഴ്ച യുണ്ടായ സൂഫി ദേവാലയത്തിന് നേര്ക്കെതിരെയുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടിരുന്നു. ഷിയാക്കളെ വധിക്കുന്നതിന് വേണ്ടിയാണ് ചാവേറാക്രമണം നടത്തിയതെന്ന് ഐസിസ്് പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഫോട്ടോ പ്രചരിപ്പിച്ച് ഐസിസ്
ഒക്ടോബറില്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പൊലീസ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തില്‍ ചാവേറായ ഉസ്ബെക്ക് പോരാളിയുടെ ഫോട്ടോ ഐസിസ് തന്നെയായിരുന്നു പ്രചരിപ്പിച്ചത്. പൊലീസ് അക്കാദമിയിലുണ്ടായ ആക്രമണത്തില്‍ റിക്രൂട്ട്മെന്റ് പൂര്‍ത്തിയായ 60 ഓളം പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് പിന്നില്‍ ഷിയാ വിരുദ്ധരോ
പാകിസ്താനിലെ പൊലീസ് അക്കാദമി ആക്രമണം ആസൂത്രണം ചെയ്തത് അഫ്ഗാനിസ്താനില്‍ ഒളിഞ്ഞിരിക്കുന്ന ഐസിസ് ഭീകരരാണെന്നും എന്നാല്‍ പാകിസ്താനിലെ ഷിയാ വിരുദ്ധ ഗ്രൂപ്പായ ലഷ്കര്‍ ഇ ജാംഗ് വിക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ടെന്നും പാക് താലിബാന് അധികൃതര്‍ വെളിപ്പെടുത്തുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയതിന് പിന്നാലെ സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് ഷിയാ വിരുദ്ധ സംഘടന രംഗത്തെത്തിയിരുന്നു.

പാകിസ്താന് ഭീകരവാദത്തിനൊപ്പം
പാകിസ്താനില്‍ ഐസിസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് പ്രാദേശിക സഖ്യങ്ങളെ ആക്രമണം നടത്താന്‍ അനുവദിക്കുന്ന ഐസിസ് വലിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രാദേശിക ഭീകരസംഘടനകളെ അനുവദിക്കുന്നു.

പാകിസ്താനില്‍ പിന്തുണ മാത്രം
പാകിസ്താനില്‍ പ്രവര്‍ത്തിക്കാന്‍ ഐസിസിന് കൃത്യമായ രൂപരേഖയില്ലെങ്കിലും നിരോധിക ഭീകരവാദ ഗ്രൂപ്പുകളായ ലഷ്കര്‍ ഇ ജാംഗ് വി, സുന്നി ഗ്രൂപ്പായ ലഷ്കര്‍ ഇ ജാംഗ് വി അല്‍ ആമി എന്നിവയ്ക്കിടയില്‍ നിന്ന് കടുത്ത പിന്തുണ ലഭിക്കുന്നുണ്ട്.

ഐസിസില്‍ പാകിസ്താനികളും അഫ്ഗാനിസ്താനികളും
ഭീകരസംഘടനയായ ഐസിസില്‍ പ്രവര്‍ത്തിക്കുന്നതില്‍ അധികവും അഫ്ഗാനിസ്താന്, പാകിസ്താന് പൗരന്മാരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. താലിബാനില്‍ നിന്ന് പിരിഞ്ഞ ഭീകരരും വിദേശികള്‍ക്കൊപ്പം ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

ഉസ്ബെക്കിസ്താന് പോരാളികള്‍ പാകിസ്താനെതിരെ
പാകിസ്താനിലെ പ്രാദേശിക ഭീകരസംഘടനയായ ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെക്കിസ്താന് 2011ലെ നേവല്‍ ബേസ് ആക്രമണവും 2014ലെ കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണവും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

അഫ്ഗാനിസ്താനിലും പാകിസ്താനിലും
ഐസിസ് ശക്തികേന്ദ്രങ്ങളായിരുന്ന സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള തിരിച്ചടി കാരണം ഐസിസ് അഫ്ഗാനിസ്താനില്‍ നിലയുറപ്പിക്കാനുള്ള ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയിലാണ് ഐസിസ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications