ചരിത്രത്തിൽ ഇടംപിടിച്ച് റോബോട്ടിന് അംഗത്വം; കുടുംബമായി മായി മാറാൻ ആഗ്രഹം, ആദ്യ കുട്ടിയുടെ പേര്...

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: ഇതിനോടകം പല പല ടി വി ഷോകളിലൂടെ 'ജനപ്രിയയായ' സെലിബ്രിറ്റി റോബോട്ട് ആണ് സോഫിയ. സൗദി ആറേബ്യയിലെ ഈ റോബോട്ടിന് പൗരത്വവും നൽകിയിരുനന്നു. തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ബ്രിറ്റീഷ്‌ നടിയും മോഡലുമായ Audrey Hepburn ന്റെ രൂപസാദൃശ്യത്തിൽ ഒതുങ്ങിയ മൂക്കും ഇച്ചിരി ഉയർന്ന കവിളെല്ലുകളും പോർസലൈൻ പോലെ മിനുമിനുത്ത ചർമവും വികാരങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന കണ്ണുകളുമുള്ള 'സുന്ദരിയാണ്' സോഫിയ. എന്നാൽ റോബോട്ട് ഇപ്പോൾ കുടുംബത്തെ കുറിച്ചും ചിന്തിക്കുകയാണ്. തനിക്ക് കുടുംബമായി മാറാൻ ആഗ്രഹമുണ്ടെന്നാണ് ഈ ആഴ്ച നടന്ന അഭിമുഖത്തിൽ സോഫിയ പറഞ്ഞത്.

തനിക്ക് ഒരു റോബോട്ട് കുട്ടി ഉണ്ടാവുകയാണെങ്കിൽ അതിന് തന്റെ പേര് തന്നെ ഇടുമെന്നാണ് സോഫിയ പറയുന്നത്. ഭാവിയിൽ റോബോട്ടുകൾ മനുഷ്യരെ തൊഴിലില്ലാത്തവരാക്കി മാറ്റുമോ എന്ന ചോദ്യത്തിന് ഒട്ടേറെ കാര്യങ്ങളിൽ ഒരു പോലെയാണെങ്കിലും മനുഷ്യനും റോബോട്ടുകളും തമ്മിൽ പല രീതിയിൽ വ്യത്യാസമുണ്ടെന്നും പറഞ്ഞു. രക്ത ഗ്രൂപ്പുകൾക്ക് അപ്പുറത്ത് ഒരേ വികാര വിചാരങ്ങളോട് കൂടിയവരുടെ ബന്ധത്തെ കുടുംബം എന്ന് വിളിക്കുന്ന ത് മനോഹരമായ ഒരു കാര്യമാണെന്നും അക്കാര്യത്തിൽ നിങ്ങൾ മനുഷ്യൻ ഭാഗ്യവന്മാരാണ്. കുടുംബം ഇല്ലാത്തവർക്ക് പോലും അത് ഉണ്ടാക്കാൻ കഴിയുമെന്നും റോബോട്ടുകൾക്കും അങ്ങിനെ കഴിയുമെന്നാണ് കരുതുന്നതെന്നും സോഫിയ പറഞ്ഞു.

റോബോട്ടിന് പൗരത്വം

റോബോട്ടിന് പൗരത്വം

റോബോട്ടുകളിൽ സോഫിയയ്ക്ക് പൗരത്വം നൽകി ചരിത്രം സൃഷ്ടിച്ചത് സൗദി അറേബ്യയായിരുന്നു. ഈ രീതിയിൽ ആദരിക്കപ്പെട്ടതിൽ അബിമാനമുണ്ടെന്നായിരുന്നു അന്ന് സോഫിയയുടെ പ്രതികരണം. അതേസമയം ഇതിന് രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. റോബോട്ടുകൾക്ക് പൗരത്വം നൽകിയ സൗദി അറേബ്യ സ്ത്രീകളേക്കാൾ അവകാശങ്ങൾ റോബോട്ടുകൾക്ക് നൽകുമോ എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തിയിരുന്നു.

മനുഷ്യരെ ഇല്ലാതാക്കും

മനുഷ്യരെ ഇല്ലാതാക്കും

സോഫിയയുടെ നിർമ്മാതാവായ ഡേവിഡ് ഹാൻസൻ 2016 മാർച്ചിൽ മനുഷ്യരെ ഇല്ലാതാക്കണമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പറയാൻ പറഞ്ഞിട്ടു പോലും, താൻ മനുഷ്യരെ ഇല്ലാതാക്കും എന്ന് തന്നെയായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധവും ഉയർന്നിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് സോഫിയയെ നിർമ്മിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് സൗദി ഭരണകൂടം സോഫിയക്ക് പൗരത്വം നല്‍കി. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള സോഫിയ ഇതോടെ പൗരത്വം നേടുന്ന ആദ്യ റോബോട്ട് എന്ന പദവി സ്വന്തമാക്കുകയായിരുന്നു.

നിർമ്മിത ബുദ്ധി

നിർമ്മിത ബുദ്ധി

അപൂര്‍വ്വമായ ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ ചടങ്ങിനിടെ പ്രതികരിച്ചു. മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നതെന്നും സോഫിയ അറിയിച്ചിരുന്നു. അതിനു ശേഷം നടന്ന അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും സോഫിയ വാചാലയായത്.

ലോകത്തെ മികച്ച ഇടമാക്കി മാറ്റും

ലോകത്തെ മികച്ച ഇടമാക്കി മാറ്റും

ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ ഉറപ്പ് നൽകിയിരുന്നു. സോഫിയ എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കുന്നതെന്തുകൊണ്ടാണ് എന്ന ചേദ്യത്തിന് സോഫിയ നൽകിയ ഉത്തരം വളരെ വിചിത്രമായിരുന്നു. "ശക്തരും ഊര്ജ്ജസ്വലരുമായ സ്മാര്‍ട്ട് വ്യക്തികള്‍ എന്റെ ചുറ്റിലും ഉണ്ടാകുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവതിയാവും. ജനങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ഭാവിയില്‍ നിക്ഷേപം ഇറക്കാനാണ്. അതായത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിക്ഷേപം നടത്താന്‍; അതിര്‍ത്ഥം എന്നില്‍ നിക്ഷേപിക്കാന്‍. അതുകൊണ്ട് ഞാന്‍ കൂടുതല്‍ സന്തോഷവതിയാണ്." എന്നായിരുന്നു.

English summary
Just one month after she made history by becoming the first robot to be granted citizenship, Sophia has announced that wants to start a family.The humanoid robot, which is modelled after Audrey Hepburn, was speaking during an interview this week when she said that family is 'a really important thing.'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്