ട്രംപിന് വോട്ട് ചെയ്തതില്‍ ഇപ്പൊഴേ അമേരിക്ക ദു:ഖിക്കുന്നു..' ട്രംപിനെ വിടാതെ സോഷ്യല്‍ മീഡിയ
ഡൊണാള്‍ഡ് ട്രംപിനെതിരെ ഫേസ്ബുക്കിലും ശക്തമായ ക്യാംപെയ്ന്‍. ട്ര്പിന് വോട്ട് ചെയ്തവരുടെ ഫേസ്ബുക്ക് കൂട്ടായ്മ ശ്രദ്ധ നേടുന്നു
ന്യൂയോര്‍ക്ക് : അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനമേല്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. പ്രസിഡണ്ട് ആവുന്നതിന് മുന്‍പ് തന്നെ ട്രംപിനെതിരെ അമേരിക്കയുടെ തെരുവുകളില്‍ പ്രതിഷേധം കത്തുകയാണ്. മാത്രമല്ല സോഷ്യല്‍ മീഡിയയും ട്രംപിനെ വെറുതെ വിടുന്നില്ല.ട്രംപിനെ തെരഞ്ഞെടുത്തതില്‍ ദു:ഖിക്കുന്നുവെന്ന ഫേസ്ബുക്ക് പേജില്‍ നിരവധി പോസ്റ്റുകളാണ് നിറയുന്നത്.

സാമൂഹ്യപ്രവര്‍ത്തകയും വീട്ടമ്മയുമായ ഷെറി അണ്ടര്‍വുഡിന്റെ പോസ്റ്റ് ശ്രദ്ധനേടുകയാണ്. പ്രവചനങ്ങളെയെല്ലാം മറികടന്ന്, വോട്ട് ചെയ്തവരെപ്പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ വിജയം. എന്നാല്‍ ട്രംപിന്റെ ആദ്യവാക്കുകള്‍ കേട്ടപ്പോള്‍ തന്നെ ട്രംപിന് വോട്ടുചെയ്ത തീരുമാനം തെറ്റിപ്പോയെന്ന് മനസ്സിലായതായി ഷെറി പറയുന്നു. ആദ്യ പ്രസംഗം തന്നെ ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുന്നതായിരുന്നു.

ട്രംപിനെയോ ഹിലരിയേയോ തെരഞ്ഞെടുക്കണമെന്ന് അമേരിക്കക്കാര്‍ ആഗ്രഹിച്ചിരുന്നില്ല. എ്ന്നാല്‍ തങ്ങള്‍ക്കുമുന്നില്‍ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നുവെന്നും ഷെറി പറയുന്നു. പ്രസിഡണ്ട് സ്ഥാനമെല്‍ക്കുന്നതിന് മുന്‍പേ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്ന അമേരിക്ക ഉയര്‍ത്തുന്ന പൊതുചോദ്യം തന്നെയാണ് ഷെറിയും മുന്നോട്ടുവെയ്ക്കുന്നത്. വോട്ട് ചെയ്തവരുടെ മുഖത്തടിക്കുന്ന നിലപാടാണ് ട്രംപിന്റേത് എന്നും വിമര്‍ശനമുയരുന്നു. സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരിലും, മുസ്ലിം-കുടിയേറ്റ വിരുദ്ധ പ്രസ്താവനകളുടെ പേരിലും ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ തന്നെ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രംപ് വിരുദ്ധ പ്രചാരണങ്ങള്‍ക്കും വന്‍പിന്തുണ ലഭിക്കുന്നു.












Click it and Unblock the Notifications