കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ സമാധാനപരമായ അധികാര കൈമാറ്റത്തിന്‌ വിലങ്ങു തടിയാകുമോ ട്രംപ്‌?

Google Oneindia Malayalam News

വാഷിങ്‌ടണ്‍:അമേരിക്കന്‍ പ്രസിഡ്‌ന്റ്‌ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഡിസംബര്‍ 14ന്‌ ഒരോസ്‌റ്റേറ്റുകളിലേയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ബൈഡന്‌ അനുകൂലമായി അവരുടെ വോട്ടുകള്‍ രേഖപ്പെടുത്തണം . പിന്നീട്‌ ഇലക്ട്രല്‍ കോളേജില്‍ നടക്കുന്നവോട്ടെടുപ്പില്‍ കൂടി ബൈഡന്‍ വിജയിക്കുകയും ഇത്‌ പുതിയതായി രൂപീകരിച്ച കോണ്‍ഗ്രസ്‌ അംഗീകരിക്കുകയും ചെയ്‌താല്‍ മാത്രമേ ജോ ബൈഡന്‍ പ്രിസിഡന്റ്‌ പദവിയില്‍ ഔദ്യോഗികമായി അധികാരം ഏല്‍ക്കുകയുള്ളു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ്‌ ജനുവരി 20 ഉച്ചയോടെയാകും ജോ ബൈഡന്‍ ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക.

തിരഞ്ഞെടുപ്പില്‍ പരാജയം മണത്തതോടെ വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച്‌ രംഗത്തെത്തിയ ഡൊണാള്‍ഡ്‌ ട്രംപ്‌ അധികാരം കൈമാറ്റത്തില്‍ വിലങ്ങു തടിയാകാന്‍ സാധ്യതയുണ്ടോ എന്നാണ്‌ ഉയരുന്ന ചോദ്യം . പ്രസിഡന്റിന്റെ ഓഫിസ്‌ വിട്ട്‌ നല്‍കാന്‍ തയാറവാതെ ട്രംപ്‌ പ്രതികരിക്കുമോയെന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്‌.എന്നാല്‍ അമേരിക്കന്‍ ചരിത്രത്തില്‍ അധികാര കൈമാറ്റങ്ങള്‍ വളരെ സമാധാനപരമായാണ്‌ നടന്നിട്ടുള്ളതെന്ന്‌ അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

trump

പരമാവധി അധികാര കൈമാറ്റം വൈകിപ്പിക്കാന്‍ മാത്രമേ ഡൊണാള്‍ഡ്‌ ട്രംപിന്‌ കഴിയൂ എന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രയാപ്പെടുന്നത്‌. 1963ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ട്രാന്‍സിഷന്‍ ആക്ട്‌ പ്രകാരമാണ്‌ അമേരിക്കയില്‍ അധികാര കൈമാറ്റം നടക്കുന്നത്‌. ഈ നിയമപ്രകാരം ഫെഡറല്‍ ഏജന്‍സിയായ യുഎസ്‌ ജനറല്‍ സര്‍വീസ്‌ അഡ്‌മിനിശ്‌ട്രേഷന്‍ ആണ്‌ അധികാര സ്ഥാപനങ്ങളുടെ കൈമാറ്റ ചുമതല. അമേരിക്കന്‍ ഫെഡറല്‍ കെട്ടിടങ്ങളെല്ലാം നിയന്ത്രിക്കുന്നത ്‌ ഈ ഏജന്‍സിയാണ്‌. ഭരണഘടനയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച്‌ അധികാര കൈമാറ്റത്തിനുളള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ്‌ യുഎസ്‌ ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കുറുപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

ഡൊണാള്‍ഡ്‌ ട്രംപ്‌ തന്റെ ഓഫീസ്‌ വിട്ട്‌ ഇറങ്ങാന്‍ വിസമ്മതിച്ചാല്‍ സൈന്യത്തെ ഉപയോഗിച്ച്‌ അദ്ദേഹത്തെ ഓഫീസില്‍ നിന്നും ഇറക്കി വിടേണ്ടിവരുമെന്ന്‌ യുഎസിലെ രണ്ട്‌ മുതിര്‍ന്ന്‌ സൈനിക ഉദ്യേഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. ഡൊണാള്‍ഡ്‌ ട്രംപ്‌ ഒഫീസില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ സൈന്യം ദൗത്യം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ വിരമിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പൗള്‍ യിലിങ്‌ യുഎസ്‌്‌ സൈനിക നേതൃത്വത്തിന്‌ കത്തയച്ചിട്ടുണ്ട്‌.

എന്നാല്‍ സൈന്യം ജനാധിപത്യ സംവിധാനങ്ങളില്‍ ഇടേപെടേണ്ടതില്ലെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച്‌ ട്രംപിനെ പുറത്താക്കിയാല്‍ മതിയെന്നുമാണ്‌ മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്‌. ഭരണ ഘടന അനുശാസിക്കുന്ന ചില നടപടിക്രമങ്ങള്‍ അനുസരിച്ച്‌ മാത്രമേ നടപടിക്രമങ്ങള്‍ മുന്നോട്ട്‌ പോകേണ്ടതെന്നും,സൈന്യത്തെ ഉപയോഗിക്കുക എന്നത്‌ ഇതിനൊരു പരഹാരമല്ലെന്നും അമേരിക്കന്‍ എന്റര്‍പ്രൈസ്‌ ഇന്‍സ്റ്റിറ്റൂട്ടിലെ വിദേശ പ്രതിരോധ വിഭാഗം ഡയറക്ടര്‍ ആയ കോറി ചെയ്‌ക്ക്‌ അഭിപ്രായപ്പെട്ടു. ജനുവരി 20നു ശേഷവും വൈറ്റ്‌ ഹൗസ്‌ വിടാന്‍ ട്രംപ്‌ തയാറായില്ലെങ്കില്‍ രഹസ്യ വിഭാഗത്തെ ഉപയോഗിച്ച്‌ പുറത്താക്കുന്നതാകും നല്ലതെന്നും കോറി പറയുന്നു.

Recommended Video

cmsvideo
What’s Next for Trump? | Oneindia Malayalam

തിരഞ്ഞെടുപ്പില്‍ ബൈഡന്‍ ഭൂരിപക്ഷം നേടുന്നതിന്‌ മുന്‍പേ തന്നെ തിരഞ്ഞെടുപ്പ്‌ ഫലം അംഗീകരിക്കില്ലെന്നും വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്നും ഡൊണാള്‍ഡ്‌ ട്രംപ്‌ ആരോപിച്ചിരുന്നു. പുറത്തു വന്ന യുഎസ്‌ പ്രസിഡന്റ്‌ ഫലം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ട്രംപ്‌. എന്നാല്‍ ബൈഡന്‍ ഭൂരിപക്ഷം നേടിയതിനു ശേഷം ട്രംപിന്റേതായി പ്രതികരണങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. തിരഞ്ഞെടുപ്പില്‍ തോറ്റ ഡൊണാള്‍ഡ്‌ ട്രംപിന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംഷയിലാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍

English summary
If Donald Trump refuse to stepdown from the president office, what will happen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X