കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിച്ച രണ്ടാം ഭാര്യയെ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ മൊഴി ചൊല്ലി

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലമാബാദ്: രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിച്ച ബിബിസി അവതാരകയായിരുന്ന ഭാര്യയെ ക്രിക്കറ്റ് താരം മൊഴി ചൊല്ലി. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രികി ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനാണ് രണ്ടാം ഭാര്യ രെഹം ഖാനെ മൊഴി ചൊല്ലിയത്. 63കാരനായ ഇമ്രാന്‍ ഖാന്‍ 42കാരിയായ രെഹം ഖാനില്‍ നിന്നു പത്തുമാസം മുന്‍പാണ് വിവാഹമോചനം തേടിയത്.

ബിബിസി ന്യൂസ് അവതാരികയായിരുന്ന രെഹം ഖാനെ വിവാഹം കഴിച്ച് വീട്ടിലൊതുക്കി നിര്‍ത്തുകയായിരുന്നു. വീട്ടില്‍ അടങ്ങിയിരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും പറയുന്നു. ഒടുവില്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ വാശി പിടിച്ചതോടെ വിവാഹമോചനത്തിന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുകയായിരുന്നു.

രണ്ടാം ഭാര്യയെയും മൊഴി ചൊല്ലി

രണ്ടാം ഭാര്യയെയും മൊഴി ചൊല്ലി

കുടുംബാംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇമ്രാന്‍ ഖാന്‍ രെഹം ഖാനെ വിവാഹം കഴിക്കുന്നത്. വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാതെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വാശിപിടിച്ചതോടെയാണ് വിവാഹമോചനത്തില്‍ കലാശിച്ചത്.

ആദ്യ ഭാര്യ

ആദ്യ ഭാര്യ

ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ വിവാഹമോചനം നേടിയിട്ട് 10 വര്‍ഷമായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടിയുമുണ്ട്.

മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നത്രേ

മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നത്രേ

ജെമീമ ഗോള്‍ഡ്‌സ്മ്ത്തിനെ വിവാഹം കഴിക്കുമ്പോള്‍ ഇമ്രാന്‍ ഖാന് ഒരു കുട്ടിയുണ്ടായിരുന്നു. മുന്‍പുണ്ടായിരുന്ന ബന്ധത്തില്‍ നിന്നുള്ള കുട്ടിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ആ കാമുകിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അതു സത്യമാണെങ്കില്‍ ഇമ്രാന്‍ ഖാന് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരിക്കാം.

ബിബിസി അവതാരക

ബിബിസി അവതാരക

ബിബിസിയിലെ അവതാരകയെയാണ് ഇമ്രാന്‍ ഖാന്‍ വിവാഹം ചെയ്തത്. രഹസ്യമായാണ് വിവാഹം നടത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രെഹം ഖാന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആ ബന്ധത്തില്‍ രെഹം ഖാന് കുട്ടികള്‍ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.

കുടുംബം സമ്മര്‍ദ്ദം ചെലുത്തി

കുടുംബം സമ്മര്‍ദ്ദം ചെലുത്തി

രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ആഗ്രഹം മുന്‍പേ രെഹം ഖാന്‍ അറിയിച്ചിരുന്നു. ഇതറിഞ്ഞ ഇമ്രാന്‍ ഖാന്റെ കുടുംബം വിവാഹമോചനം നേടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നവാസ് ഷെരീഫിനെതിരെ

നവാസ് ഷെരീഫിനെതിരെ

നവാസ് ഷെരീഫിനെതിരെ പ്രക്ഷോഭം നയിച്ച് വലിയ ജനപിന്തുണ നേടിയ ആളാണ് ഇമ്രാന്‍ ഖാന്‍. പാകിസ്താനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച താരമാണ് ഇമ്രാന്‍ ഖാന്‍

English summary
Imran Khan, Pakistan's World Cup-winning cricket captain, has divorced his second wife, Reham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X