Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവസാന ഓവര്‍' വരെ പോരാടാന്‍ ഇമ്രാന്‍ ഖാന്‍; പാകിസ്താനില്‍ സാധ്യത ഈ 3 കാര്യങ്ങള്‍ക്ക്

ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പ് നേരിടുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ന് വോട്ടെടുപ്പ് നടക്കേണ്ട ദിവസം അദ്ദേഹം പാര്‍ലമെന്റില്‍ വന്നില്ല. രാത്രി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചിരിക്കുകയാണ്. പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങളാണിതെല്ലാം എന്ന ഇമ്രാന്‍ ഖാന്റെ വാദം അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തള്ളി. ഇന്ന് അവിശ്വാസ വോട്ടെടുപ്പ് നേരിടാതിരുന്നാല്‍ കോടതിയലക്ഷ്യമാകാനാണ് സാധ്യത. ജുഡീഷ്യറിയും പാര്‍ലമെന്റും തമ്മിലുള്ള പോരിലേക്കാണ് പാകിസ്താന്‍ നീങ്ങുന്നത്. ഏറ്റവും ഒടുവില്‍ പാകിസ്താന്‍ ജനതയെ അഭിസംബോധന ചെയ്യുന്ന വേളയില്‍ അവസാന നിമിഷം വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

i

കോടതി ഉത്തരവ് നടപ്പാക്കുമെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞത്. അതേസമയം, ഇമ്രാന്‍ ഖാനും പാര്‍ട്ടി എംപിമാരും സഭയിലെത്താത്തതും വെല്ലുവിളിയാണ്. രാത്രി അവിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇമ്രാന്‍ ഖാന്‍ അധികാര കൈമാറ്റം സുഗമമാക്കിയില്ലെങ്കില്‍ കോടതി ചിലപ്പോള്‍ സൈന്യത്തിന്റെ സഹായം തേടാനും സാധ്യതയുണ്ട്. പാകിസ്താന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയും പട്ടാള ഭരണത്തിന് കീഴിലായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒരു പ്രധാനമന്ത്രി പോലും അഞ്ച് വര്‍ഷം കാലാവധി തികച്ചിട്ടില്ല. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം സിവിലിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം മൂന്ന തവണ നേരിട്ട് ഇടപെട്ടിട്ടുണ്ട്.

ഇമ്രാന്‍ ഖാന്‍ അധികാരം കൈമാറിയാല്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫ് പ്രധാനമന്ത്രിയായേക്കും. ഒഴിയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ഇടയാക്കുകയും അദ്ദേഹത്തിനെതിരെ നടപടി വരുന്ന സാഹചര്യമുണ്ടാകും. ജുഡീഷ്യറിയും പാര്‍ലമെന്റും തമ്മിലുള്ള തര്‍ക്കം രൂക്ഷമായാല്‍ കോടതി സൈന്യത്തിന്റെ സഹായം തേടാനും സാധ്യതയുണ്ട്.

പ്രതിപക്ഷം ഒറ്റക്കെട്ടായിട്ടായാണ് ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. പ്രമേയം സഭയില്‍ പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിയോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം അംഗീകരിച്ച പാകിസ്താന്‍ പ്രസിഡന്റിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കുകയും ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

342 അംഗ ദേശീയ അസംബ്ലിയില്‍ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയം പാസാകും. പ്രതിപക്ഷം ഐക്യപ്പെട്ട സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന് ആശങ്ക ഇരട്ടിയാണ്. നിലവിലെ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ഇമ്രാന്‍ ഖാന്‍ പുറത്താകും. ഇമ്രാന്‍ ഖാന്‍ പുറത്തായാല്‍ എന്താകും പാകിസ്താന്റെ ഭാവി എന്ന കാര്യം വളരെ നിര്‍ണായകമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+